ഗുണനിലവാരമുള്ളതും ഒപ്പം കാലഘട്ടത്തിന് യോജിച്ചതുമായ വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി ടോംസ് എഞ്ചിനീയറിംഗ് കോളേജിന്റെ മാതൃസ്ഥാപനമായ വിശ്വേശ്വരയ്യ 1988 ൽ സ്ഥാപിതമായി. ലോകത്തിൽ ഏറ്റവും കൂടുതൽ ജോലി സാധ്യത നൽകുന്ന ഒരു കോഴ്സാണ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്ന തിരിച്ചറിവ് ഈ പ്രവർത്തനങ്ങൾക്ക് പിന്നിലെ ശക്തിയായിരുന്നു. ഇവിടെ പഠിച്ചിറങ്ങുന്ന ഒരോ എഞ്ചിനീയറും സാങ്കേതികമായി കഴിവുകളുള്ള, നല്ല സംസ്കാരമുള്ള, ആഗോളതലത്തിൽ മത്സരക്ഷമതയുള്ളവരുമായിരിക്കണം എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. അതിന് ചിട്ടയായ ക്രമീകരണം തുടക്കം മുതൽ കൃത്യമായി പാലിച്ച് പോകുന്നു വിശ്വേശ്വരയ്യ ഗ്രൂപ്പും ടോംസ് എഞ്ചിനീയറിംഗ് കോളേജും. അതിന്റെ ഫലം ഏതൊരാൾക്കും റിസൾട്ടിലൂടെ മനസിലാക്കാനും സാധിക്കുന്നതാണ്. നിലവിൽ, വിദ്യാർത്ഥികൾക്കായി മെക്കാനിക്കൽ വിഭാഗത്തിൽ എഞ്ചിനീയറിംഗിൽ ബി.ടെക് കോഴ്സും (4 വർഷം) രണ്ട് ഡിപ്ലോമ കോഴ്സുകളും (3 വർഷം) ടോംസ് കോളേജ് നൽകുന്നു. മുന്ന് വിഭാഗത്തിലായി ആകെ 600 വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്നു. ടോംസ് കോളേജ് തെരഞ്ഞെടുത്ത ഓരോ വിദ്യാർത്ഥികളുടെയും ഭാവി സുരക്ഷിതമാക്കുന്നതിന് വകുപ്പിലെ ഫാക്കൽറ്റി അംഗങ്ങളും ജീവനക്കാരും ഉയർന്ന യോഗ്യതയുള്ളവരും പരിചയസമ്പന്നരുമാണ്. കൂടാതെ വകുപ്പിന് അത്യാധുനിക ലബോറട്ടറികളും മികവിന്റെ കേന്ദ്രമായി. നമ്മുടെ സമൂഹത്തെയും ഭാവിയെയും സ്വാധീനിക്കുന്ന ആശയങ്ങൾ വിദ്യാർത്ഥികളിൽ സൃഷ്ടിക്കുവാനും അതിന്റെ പ്രായോഗിക തലം കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായി കഴിവുള്ള എഞ്ചിനീയർമാരെ വളർത്തിയെടുക്കുക എന്നത് ടോംസ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വകുപ്പിന്റെ പ്രധാന കാഴ്ച്ചപ്പാടാണ്. അതിനാൽ തന്നെ ശാസ്ത്ര സാങ്കേതിക മികവ് കൈവരിക്കുന്നതിനുള്ള മികച്ച പരിശീലന ഗവേഷണ പദ്ധതികളുടെ സാധ്യത ഈ വകുപ്പ് പ്രയോജനപ്പെടുത്തുന്നു. "വിദ്യാഭ്യാസമെന്നാൽ എഴുത്തും വായനയും പഠിക്കുക എന്നതല്ല. അത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താർജിക്കലാണ്" എന്ന ഗാന്ധിജിയുടെ വാക്കുകളെ അനുകരിച്ച് വിദ്യാർത്ഥികളെ ആഗോളതലത്തിൽ പ്രഗത്ഭരായ മെക്കാനിക്കൽ എഞ്ചിനീയർമാരാകുന്നതിനും അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയും കൂടുതൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ന്യൂതന പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കിയിരിക്കുന്നു ടോംസ് കോളേജും മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗവും. മെക്കാനിക്കൽ എഞ്ചിനീയറിംഗിലെ ഓരോ വിദ്യാർത്ഥിയും സ്വന്തം അനുഭവങ്ങളും ആശയങ്ങളുമായി ക്ലാസ്റൂമിലേക്ക് കടന്നുവരുമ്പോൾ അവരുടെ ആശയങ്ങളെയും പദ്ധതികളെയും പ്രോത്സാഹിപ്പിക്കുകയും പ്രാവർത്തികതലത്തിലേക്ക് അവരെ കൈപിടിച്ച് ഉയർത്തുന്നതിനും ടോംസ് കോളേജ് പ്രാധാന്യം നൽകിവരുന്നു. നമ്മുടെ ക്ലാസ്റൂമിലെ പഠനത്തെ കൂടുതൽ പ്രായോഗികമായ തലത്തിലേക്ക് വളർത്തിയെടുക്കുമ്പോൾ മാത്രമാണ് ഓരോ വിദ്യാർത്ഥിയും മികച്ച എഞ്ചിനീയറായി മാറുക എന്ന ഉത്തമബോധ്യം ടോംസ് കോളേജിനും മെക്കാനിക്കൽ വിഭാഗത്തിനും ഉണ്ട് എന്നതിന്റെ തെളിവുകൂടിയാണിത്. പഠനം കൂടുതൽ ഫലപ്രദമാക്കുന്നതിനായി ഒന്നാം വർഷ വിദ്യാർത്ഥികളുമായി അടുത്ത് പ്രവർത്തിക്കുന്ന പ്രൊഫഷണൽ ഇൻസ്ട്രക്ടർമാർ അടങ്ങുന്ന അക്കാദമിക് ഗ്രൂപ്പുകളുടെ സേവനം ടോംസ് കോളേജ് ലഭ്യമാക്കുന്നു. വിദ്യാർത്ഥികൾക്ക് ഇഷ്ടപ്പെട്ട പഠനശൈലി അടിസ്ഥാനമാക്കിയുള്ള ടൈം മാനേജ്മെന്റ്, ഓർഗനൈസേഷൻ, പഠന തന്ത്രങ്ങൾ എന്നിവയുൾപ്പെടെ വിവിധ അക്കാദമിക് ആവശ്യങ്ങൾക്കായി നിങ്ങളെ സഹായിക്കുന്നതിന് വെർച്വൽ വൺ-ഓൺ-വൺ ട്യൂട്ടർ അപ്പോയിന്റ്മെന്റുകൾ, ഓൺലൈൻ വിജയ ശിൽപശാലകൾ, വെർച്വൽ അക്കാദമിക് കോച്ചിംഗ് സെഷനുകൾ എന്നിവയും ഒരുക്കിയിരിക്കുന്നു ടോംസ് കോളേജ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ ഫലം തീർച്ചയായും ടോംസ് കോളേജിന്റെ റിസൾട്ടിൽ പ്രതിഫലിക്കുന്നുമുണ്ട്. മികച്ച മാർക്കോടെ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഉടൻ തന്നെ ജോലി ലഭ്യമാക്കുക എന്ന വെല്ലുവിളിയെ അതിജീവിക്കുവാനും ചിട്ടയായ ക്രമീകരണങ്ങൾ ടോംസ് കോളേജ് ഒരുക്കിയിരിക്കുന്നു. പ്ലേസ്‌മെന്റും പരിശീലന സെല്ലും കോളേജിന്റെ ഒരു പ്രധാന ഘടകമാണ്. സെൽ ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും കോളേജ് നൽകുന്നു . വർഷത്തിലുടനീളം, ക്യാമ്പസ് സെലക്ഷൻ പ്രോഗ്രാമിനായി ഭാവി വിദ്യാർത്ഥികളെ തയ്യാറാക്കുന്നതിനായി പരിശീലന പരിപാടികൾ ഒരുക്കിയിരിക്കുന്നു ടോംസ് എഞ്ചിനീയറിംഗ് കോളേജ്. കൂടാതെ ഒന്ന് മുതൽ ആറാം സെമസ്റ്റർ വരെ, വ്യക്തിത്വ വികസന കോഴ്സ് ടോംസ് കോളേജിലെ പാഠ്യപദ്ധതിയിൽ സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ, ഡിപ്പാർട്ട്മെന്റ് സാങ്കേതിക പരിശീലനം, ഗ്രൂപ്പ് ചർച്ചകൾ, മോക്ക് അഭിമുഖങ്ങൾ എന്നിവ വിദ്യാർത്ഥികളെ പ്ലേസ്മെന്റിനായി തയ്യാറാക്കാൻ സഹായിക്കുന്നു. പാഠ്യപദ്ധതിയുടെ മൂന്നാം വർഷത്തിൽ നൽകുന്ന പ്രധാന പ്രോജക്ടുകൾ, മിനി പ്രോജക്ടുകൾ, വ്യാവസായിക പരിശീലനം എന്നിവ കൂടാതെ, വ്യവസായത്തിൽ നിന്നും അക്കാദമികളിൽ നിന്നും ധാരാളം ഇന്റേൺഷിപ്പുകളും വിദഗ്ദ്ധ പ്രഭാഷണങ്ങളും വിഷയങ്ങളെക്കുറിച്ച് മികച്ച ധാരണ ലഭിക്കുന്നതിന് ക്രമീകരിച്ചിരിക്കുന്നു. തിയറി പോലെ തന്നെ പ്രധാധമാണ് പ്രാക്ടിക്കലും. അതിനാൽ മുഴുവൻ പാഠ്യപദ്ധതിയും ഉൾക്കൊള്ളാൻ മാത്രമല്ല, പാഠ്യപദ്ധതിക്കപ്പുറം പഠിക്കാൻ വിദ്യാർത്ഥികൾക്ക് സൗകര്യം നൽകുന്ന തലത്തിലുള്ള ലബോറട്ടറി സൗകര്യങ്ങൾ ടോംസ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം ഒരുക്കിയിരിക്കുന്നു. ഇതിലൂടെ വിഷയത്തെക്കുറിച്ചുള്ള പൂർണ്ണമായ അറിവും (പ്രായോഗികവും സൈദ്ധാന്തികവുമായ ആഴത്തിലുള്ള അറിവും) വിദ്യാർത്ഥികളുടെ നൈപുണ്യവും വികസിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കഴിവുകളോടെ പഠിച്ചിറങ്ങുന്ന മെക്കാനിക്കൽ എഞ്ചിനീയർമാർക്ക് ഓട്ടോമൊബൈൽ വ്യവസായം, യന്ത്രനിർമ്മാണ വ്യവസായം, നിർമ്മാണ വ്യവസായം, മറ്റ് നിരവധി കരിയർ ഓപ്ഷനുകൾ എന്നിവയിൽ അവരുടെ കരിയർ ഉണ്ടാക്കാൻ കഴിയും. മെക്കാനിക്കൽ ഫീൽഡ് കരിയർ ഓപ്ഷനുകളുടെ ഒരു കടലാണ് എന്ന് തന്നെ പറയാം. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഒരു പക്ഷെ നിങ്ങളുടെ ഉയർന്ന ഭാവിക്കുള്ള ശരിയായ മാർഗ്ഗമായിരിക്കാം. നിങ്ങൾ തീർച്ചയായും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ടോംസ് കോളേജ് നിങ്ങളുടെ ആഗ്രഹം സാധ്യമാക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നിങ്ങളുടെ ഒപ്പമുണ്ട്. വലിയ സാധ്യതകൾ പ്രയോജനപ്പെടുത്താൻ തീർച്ചയായും നിങ്ങൾക്ക് സാധിക്കും. വേണ്ടത് ശരിയായ തെരഞ്ഞെടുക്കൽ മാത്രം.