'ഗേറ്റ്-2022'ൽ ഇനി പറയുന്ന 29 സബ്ജക്ട് പേപ്പറുകളാണുള്ളത്- എയറോസ്പേസ് എൻജിനീയറിങ്, അഗ്രികൾചറൽ എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, ബയോമെഡിക്കൽ എൻജിനീയറിങ്, ബയോ ടെക്നോളജി, സിവിൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി, കെമിസ്ട്രി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, എൻവയോൺമെൻറൽ സയൻസ് ആൻഡ് എൻജിനീയറിങ്, ഇക്കോളജി ആൻഡ് എവലൂഷൻ, ജിയോളജി ആൻഡ് ജിയോ ഫിസിക്സ്, ജിയോമാറ്റിക്സ് എൻജിനീയറിങ്, ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ, മൈനിങ്, മെറ്റലർജിക്കൽ, നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനീയറിങ്, പെട്രോളിയം എൻജിനീയറിങ്, ഫിസിക്സ്, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്, സ്റ്റാറ്റിസ്റ്റിക്സ്, ടെക്സ്റ്റൈൽ എൻജിനീയറിങ് ആൻഡ് ഫൈബർ സയൻസ്, എൻജിനീയറിങ് സയൻസസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ്. ഒരാൾക്ക് പരമാവധി രണ്ട് സബ്ജക്ട് പേപ്പറുകളിൽ പരീക്ഷയെഴുതാം. ഒറ്റ അപേക്ഷ മതി. ജിയോമാറ്റിക്സ് എൻജിനീയറിങ്ങും നേവൽ ആർക്കിടെക്ചർ ആൻഡ് മറൈൻ എൻജിനീയറിങ്ങും പുതിയ പേപ്പറുകളാണ്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റിൽ ജനറൽ ആപ്റ്റിറ്റ്യൂഡും ഉണ്ട്. മൾട്ടിപ്ൾ ചോയ്സ്, മൾട്ടിപ്ൾ സെലക്ട്, ന്യൂമെറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളുണ്ടാവും. ആകെ 65 ചോദ്യങ്ങളാണുണ്ടാവുക. ചോദ്യ പേപ്പർ രണ്ട് ഭാഗങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്. അതിൽ ആദ്യ ഭാഗത്ത് പൊതു അഭിരുചി അളക്കുന്ന പത്ത് ചോദ്യങ്ങളാകും ഉണ്ടാകുക. അതേ സമയം, രണ്ടാമത്തെ ഭാഗത്ത് വിദ്യാര്‍ത്ഥി തിരഞ്ഞെടുത്ത വിഷയത്തില്‍ നിന്നുള്ള ചോദ്യങ്ങളും ഉണ്ടാകും. ഈ വിഭാഗത്തില്‍ 55 ചോദ്യങ്ങളാകും ഉണ്ടാകുക. MCQ- ചോദ്യങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കിങ്ങ് ഉണ്ടാകും. ഒരു മാര്‍ക്കിന്റെ MCQ ചോദ്യങ്ങളില്‍ തെറ്റിക്കുന്ന ഓരോ ഉത്തരത്തിനും, ലഭിക്കുന്ന മാര്‍ക്കിന്റെ മൂന്നില്‍ ഒരു ഭാഗം മാര്‍ക്ക് നഷ്ടമാകും. അത് പോലെ തന്നെ തെറ്റിക്കുന്ന 2 മാര്‍ക്കിന്റെ MCQ ഉത്തരത്തിനും, ലഭിക്കുന്ന മാര്‍ക്കിന്റെ മൂന്നില്‍ രണ്ട് ഭാഗം മാര്‍ക്ക് നഷ്ടപ്പെടും. MSQ-വിനും NAT-യ്ക്കും നെഗറ്റീവ് മാര്‍ക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല. എഞ്ചിനിയറിംഗ് ബിരുദത്തിന്റെ മൂന്നാം വര്‍ഷത്തിലോ നാലാം വര്‍ഷത്തിലോ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ തടസ്സങ്ങളില്ല. ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനിയറിംഗ് ബിരുദം നേടിയതോ അല്ലങ്കില്‍ ഗവണ്‍മെന്റ് അംഗീകാരം ഉള്ള ടെക്നോളജി, ആക്കിടെക്ചര്‍, സയന്‍സ്, ആര്‍ട്ട്സ്, കൊമേഴ്സ്, ബിരുദം നേടിയ ആളുകള്‍ക്കും പരീക്ഷ എഴുതാവുന്നതാണ്. ഔദ്യോഗിക അറിയിപ്പ് പ്രകാരം ഗെയ്റ്റ് 2022 ന്റെ പരീക്ഷാ പ്രവേശന കാര്‍ഡ്, 2022 ജനുവരി 3 മുതല്‍ പരീക്ഷാ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. മാര്‍ച്ച് 17 ഓടെ പരീക്ഷാ ഫലം പുറത്തു വരും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ടൈം ടേബിൾ ഫെബ്രുവരി 5- രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം 5.30 വരെയും- CS & BM; EE & MA. ഫെബ്രുവരി 6- രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം 5.30 വരെയും- EC, ES, ST, NM, MT & MN; CY, CH, PI, XH, IN, AG, CG & TF. ഫെബ്രുവരി 12- രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം 5.30 വരെയും- CE-1, BT, PH & EY; CE-2, XE & XL ഫെബ്രുവരി 13- രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം 5.30 വരെയും- ME-1, PE & AR; ME-2, GE & AE എന്നീ ക്രമത്തിലാണ് പരീക്ഷ നടക്കുക. കേരളത്തിൽ ആലപ്പുഴ, ആലുവ/എറണാകുളം, ആറ്റിങ്ങൽ, ചെങ്ങന്നൂർ, കൊല്ലം, കോതമംഗലം, കോട്ടയം, മൂവാറ്റുപുഴ, തിരുവനന്തപുരം, അങ്കമാലി, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, തൃശൂർ, പയ്യന്നൂർ, വടകര, മലപ്പുറം, കാസർകോട് പരീക്ഷ കേന്ദ്രങ്ങളാണ്. എത്ര നന്നായി പഠിച്ചാലും പരീക്ഷയെ ധൈര്യത്തോടെ നേരിടാൻ മനക്കരുത്തും തയ്യാറെടുപ്പും വേണം. തയ്യാറെടുപ്പ് കഴിഞ്ഞാലും ആശയങ്ങൾ ക്രമീകരിക്കാൻ ശ്രമിച്ചുക്കൊണ്ടേ ഇരിക്കണം. പഠന അന്തരീക്ഷം പഠിക്കാനായി നല്ല അന്തരീക്ഷം കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇത് കണ്ടെത്തി കഴിഞ്ഞാൽ പിന്നെ സംഗതി എളുപ്പമാണ് പ്രധാനപ്പെട്ട ഭാഗങ്ങൾ രേഖപ്പെടുത്താം പുസ്തകം വായിച്ചു വരുന്ന സമയത്ത് ഏറ്റവും പ്രാധാനപ്പെട്ടതെന്ന് തോന്നുന്ന ഭാഗങ്ങൾ പെൻ അല്ലെങ്കിൽ സ്കെച്ച് പെൻ ഉപയോഗിച്ച് രേഖപ്പെടുത്തുന്നത് തുടർന്നുള്ള പഠനത്തെ സഹായിക്കും. വിദഗ്ദരുമായി സംസാരിക്കാം പഠനം ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ഒന്നാണ് വിദഗ്ദരുമായുള്ള സംസാരം. ഒരു വ്യക്തിക്ക് എല്ലാ വിഷയത്തെ കുറിച്ചും ആഴത്തിൽ അറിവുണ്ടാവണമെന്നില്ല. അതിനാൽ ഓരോ വിഷയത്തിനും പലരുമായി ചർച്ചകൾ നടത്തുന്നതാണ് നല്ലത്. മികച്ച വിജയത്തിനും റിസൾട്ടിനും തീർച്ചയായും മുകളിൽ സൂചിപ്പിച്ച എല്ലാകാര്യങ്ങളും പ്രധാനപ്പെട്ടതാണ്.. ഇവ മൂന്നും കൂടാതെ മികച്ച ലൈബ്രറി സൗകര്യവും ടോംസ് എഞ്ചിനീയറിംഗ് കോളേജിൽ ലഭ്യമാണ്. കോളേജ് പഠനത്തോടൊപ്പം മത്സരപരീക്ഷയിൽ മികച്ച വിജയം നേടാനുള്ള എല്ലാവിധ സഹായങ്ങളും ടോംസ് കോളേജ് വാഗ്ദാനം ചെയ്യുന്നു.. മികച്ച എഞ്ചിനീയറിംഗ് റിസൾട്ട് പോലെതന്നെ മികച്ച വിജയം കൂടുതൽ വിദ്യാർഥികൾ GATE പരീക്ഷയിൽ നേടിയെടുക്കാൻ ഈ പരിശ്രമങ്ങൾ തീർച്ചയായും സഹായിക്കുന്നു