fbpx
9447125659
College Code : TCE
Contact Us

9400747400,

Location

Mattakara.P.O, Kottayam

Know More About our Coursesഎന്തുകൊണ്ട്  നിങ്ങൾ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കണം ?

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ തൊഴിലുകളും പഠന സ്ട്രീമുകളും ഏതൊക്കെയാണെന്ന് എല്ലാവർക്കും അറിയാം. രക്ഷിതാക്കളോട്  മക്കളെ എന്താണ് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചാൽ 'എഞ്ചിനീയർ', 'ഡോക്ടർ' എന്നിവയായിരിക്കും പ്രധാനപ്പെട്ട ഉത്തരങ്ങൾ. തങ്ങളുടെ കുട്ടിക്ക് ശാസ്ത്രത്തിൽ അന്തർലീനമായ കഴിവില്ലെങ്കിലും, വലിയൊരു ശതമാനം മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ ഈ വിഷയങ്ങൾ ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നു.   എന്തുകൊണ്ടാണ് ഭൂരിഭാഗം മാതാപിതാക്കളും ഇങ്ങനെ പറയുന്നത് ? തീർച്ചയായും കാരണമുണ്ട്. സുരക്ഷിതവും അഭിമാനകരവുമായ കരിയർ ഈ മേഖലയിൽ ലഭിക്കുന്നു എന്നതുതന്നെ.   അപ്പോൾ നിങ്ങൾ ഒരു എഞ്ചിനീയർ ആകാൻ ആഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും ആ ആഗ്രഹത്തിൽ നിന്നും മാറേണ്ടതില്ല. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗ് പോലെയുള്ള പരമ്പരാഗത ഓപ്ഷനുകളിലേക്ക് പോകാൻ ആഗ്രഹിക്കാത്ത വിദ്യാർത്ഥികൾക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഓപ്ഷനുകളിലൊന്നാണ് കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്. കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് SSLC പരീക്ഷയ്ക്ക് ശേഷം ഹയർസെക്കൻഡറിയിൽ കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ മുതൽ ശ്രദ്ധിക്കാവുന്നതാണ്. 10 ആം ക്ലാസ് കഴിഞ്ഞാൽ ഏതു കോഴ്സ് തെരഞ്ഞെടുക്കണം എന്ന സംശയം മിക്ക കുട്ടികൾക്കും മാതാപിതാക്കൾക്കും ഉണ്ടാകും. മെഡിക്കൽ ഫീൽഡിൽ പോകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് മുന്നിൽ ബയോളജി സയൻസ് എന്ന ഒരു ഓപ്‌ഷൻ മാത്രമേ നിലവിൽ ഉള്ളു. എന്നാൽ എൻജിനീയറിങ് മേഖലയിലേയ്ക്ക് ( മെക്കാനിക്കൽ, സിവിൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, എയിറോനോട്ടിക്കൽ എൻജിനീയറിങ് ) അടക്കം ഏതു ബ്രാഞ്ച് പഠിച്ചാലും അവർക്ക് ഹയർസെക്കണ്ടറി വിഭാഗത്തിലെ കമ്പ്യൂട്ടർ സയൻസ് പഠിക്കാൻ ഉണ്ട്, അല്ല എങ്കിൽ ഡിഗ്രിക്ക് ഫിസിക്സ്,കെമിസ്ട്രി,മാത്‍സ്,കംപ്യൂട്ടർ സയൻസ് മേഖലയിൽ  പോകാൻ ആയാലും ഏറ്റവും മികച്ച ഫീൽഡ് എന്നത് ഹയർസെക്കണ്ടറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് തന്നെ ആണ്. +1,+2 കംപ്യൂട്ടർ സയൻസ് പഠിക്കുന്ന ഒരു കുട്ടിക്ക് ഉപരി പഠനത്തിൽ ഏറ്റവും ശോഭിക്കാൻ പറ്റുന്നത് കമ്പ്യൂട്ടർ  സയൻസ് മേഖല ആയിരിക്കും.   വ്യവസായമേഖലയോടുമൊക്കെ ഗുഡ് ബൈ പറഞ്ഞ് ഗവേഷണത്തിനിറങ്ങുന്നവരാണ് മറ്റുമേഖലകളിൽ അധികവുമെങ്കിൽ കംപ്യൂട്ടർ സയൻസിൽ അങ്ങനെയല്ല. ഗവേഷണവും വ്യവസായവുമായി അഭേദ്യ ബന്ധമുണ്ട്. ഗൂഗിൾ റിസർച്ചിലും മറ്റും ഉന്നത സ്ഥാനങ്ങളിലെത്താൻ പിഎച്ച്ഡി നിർബന്ധം. മൈക്രോസോഫ്റ്റിലും പിഎച്ച്ഡിയുള്ളവർക്കു കരിയർ വളർച്ചയിൽ വ്യക്തമായ മേൽക്കൈയുണ്ടെന്നു യുവ ടെക്നോക്രാറ്റും ആക്ടിവിസ്റ്റുമായ ട്രേസി ചൗ പറയുന്നു. വിദേശികൾക്ക് ജോലിസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ പോലും അവസരമുണ്ടെന്നതാണു കംപ്യൂട്ടർ സയൻസിന്റെ മറ്റൊരു മെച്ചം. എന്തുകൊണ്ട് സിഎസ് ഡേറ്റ അനലിറ്റിക്സ്, ഓട്ടമേഷൻ, ഇന്റർനെറ്റ് ഓഫ് തിങ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്... ഭാവിയുടെ പ്രതീക്ഷയായ ബ്രാഞ്ചുകൾ കംപ്യൂട്ടർ സയൻസിനു കീഴിലാണ്. പരമ്പരാഗത ബ്രാഞ്ചുകളായ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിൽ പോലും കംപ്യൂട്ടർവൽക്കരണം നടക്കുന്നു. ബാങ്കുകൾ, മറ്റു ധനകാര്യസ്ഥാപനങ്ങൾ, വ്യോമയാന മേഖല, ജനിതക ഗവേഷണം തുടങ്ങി സാധ്യതകളുടെ ലോകം വേറെയും. ബിരുദധാരികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ബ്രാഞ്ച് എന്ന വിശേഷണം കംപ്യൂട്ടർ സയൻസിനുണ്ട്. സ്റ്റാർട്ടപ്പ് അവസരങ്ങൾ കൂടുതലും. എന്നാൽ ഇവയുള്ളപ്പോൾ തന്നെ ഐടി മേഖലയിൽ ഉലച്ചിൽ സംഭവിക്കുന്നു. ഓട്ടമേഷൻ കംപ്യൂട്ടർ സയൻസിലെ സ്ഥിരം പാറ്റേണിലുള്ള ഒട്ടേറെ ജോലികളെ ഒഴിവാക്കുന്നു. അപ്പോഴും മികവേറിയ സോഫ്റ്റ്‌വെയർ ഉൽപന്നങ്ങളും അൽഗോരിതങ്ങളും വികസിപ്പിക്കാൻ ഭാവനാസമ്പന്നരെ ആവശ്യമുണ്ട്. ഡേറ്റ അനലിറ്റിക്സ് വലിയ സാധ്യതകളാണു തുറന്നിരിക്കുന്നത്. സൈബർ സെക്യൂരിറ്റിയും ഭാവിയിൽ ഒട്ടേറെ തൊഴി‍ലവസരങ്ങൾ ലഭ്യമാക്കും. മാറുന്ന ഭാവി, മാറുന്ന ജോബ്റോളുകൾ ഇന്ത്യയിലെ ലക്ഷക്കണക്കിന് ഐടി പ്രഫഷനലുകളിൽ എൻജിനീയറിങ്ങിലെ പല ബ്രാഞ്ചുകൾ പഠിച്ചവരുണ്ട്. നാലാം വ്യവസായവിപ്ലവത്തിന്റെ ഭാഗമായിട്ടാകട്ടെ, ഇന്നു കാണുന്ന പല ജോബ് റോളുകൾക്കും മാറ്റം വരാം. ആർടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടണമസ് വെഹിക്കിൾസ്, 3ഡി പ്രിന്റിങ്, ക്വാണ്ടം കംപ്യൂട്ടിങ്, ഓഗ്‌മെന്റഡ് റിയാലിറ്റി, ഡേറ്റ അനലിറ്റിക്സ്, ബ്ലോക്ചെയിൻ ടെക്നോളജി തുടങ്ങിയ സാങ്കേതികവിദ്യകൾ അതിയന്ത്രവൽക്കരണത്തിനു തുടക്കം കുറിക്കുമെങ്കിലും പുതിയ തൊഴിലവസരങ്ങളുണ്ടാകും. ഇന്റർനെറ്റ് ഓഫ് തിങ്ക്സ് മേഖലയിൽ മാത്രം 10 ലക്ഷം തൊഴിലവസരങ്ങൾ പ്രതീക്ഷിക്കാം.  ഇപ്പോൾ കംപ്യൂട്ടർ സയന്‍സ് പഠിക്കുന്നവർക്ക് ഡേറ്റ സയന്റിസ്റ്റ്, ഐടി സൊല്യൂഷൻ ആർക്കിടെക്ട്, യൂസർ ഇന്റർഫെയ്സ് ആൻഡ് യൂസർ എക്സ്പീരിയൻസ് എൻജിനീയർ, ഓട്ടമേഷന്‍ എൻജിനീയർ, സൈബർ സെക്യൂരിറ്റി പ്രഫഷനൽ തുടങ്ങിയ ജോബ്റോളുകളിൽ ഒട്ടേറെ സാധ്യതകളുണ്ടാകും.   നിങ്ങൾ ഒരു കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായിരിക്കുമ്പോൾ, ലോകത്തിലെ ഏറ്റവും നൂതനവും വൈവിധ്യപൂർണ്ണവുമായ ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമാണെന്ന് നിങ്ങൾക്ക് അഭിമാനത്തോടെ പറയാം. കാരണം ഒരോ കമ്പ്യൂട്ടർ ശാസ്ത്രജ്ഞരും  ലോകത്തിലെ പരിഹാരം ഭാഗത്തുനിന്നും വന്നവരാണ്.  ഫിന്നിഷിൽ ജനിച്ച ലിനസ് ടോർവാൾഡ്സ് ആണ് ലിനക്സ് ഒഎസ് വികസിപ്പിച്ചത്.  സ്വീഡിഷ് വംശജനായ ഡേവിഡ് ആക്‌സ്മാർക്ക് MySQL-ന്റെ ഡെവലപ്പർമാരിൽ ഒരാളാണ്.  UNIX OS വികസിപ്പിച്ചെടുത്ത കനേഡിയൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് ബ്രയാൻ കെർനിഗാൻ.  ജാപ്പനീസ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ Yukihiro Matsumoto ആണ് Ruby on Rails ന്റെ പ്രോഗ്രാമിംഗ് ഭാഷയുടെ മുഖ്യ ഡിസൈനർ. ഇവരോരോരുത്തരും ഡിജിറ്റൽ നവീകരണ സംസ്‌കാരത്തിന് സംഭാവന നൽകുകയും പുതിയ ആശയങ്ങളെ വിപുലപ്പെടുത്തുകയും ചെയ്തു. അതിനാൽ ഓർക്കുക, ഒരു ബി.ടെക്.  പണം, സമയം, ഊർജ്ജം എന്നിവയുടെ 4 വർഷത്തെ നിക്ഷേപമാണ്.  അത് വിവേകത്തോടെ നിക്ഷേപിക്കാൻ നിങ്ങൾക്ക് തീർച്ചയായും സാധിക്കും. അങ്ങനെയെങ്കിൽ ലോകത്തെ മാറ്റിമറിക്കുന്ന വ്യക്തിയും സ്വാധീനിക്കുന്നയാളുമായി നിങ്ങൾ സൈൻ അപ്പ് ചെയ്‌തു എന്നാണ് അർത്ഥം.    തീർച്ചയായും ഇത് നിങ്ങളുടെ അവസരമാണ്. മികച്ച എഞ്ചിനീയറിംഗ്  വിദ്യാഭ്യാസവും തീർച്ചയായും ഭാവിയിൽ നിങ്ങളുടെ വിജയത്തിന് കാരണമാകും.  ടോംസ് എഞ്ചിനീയറിംഗ് കോളേജ് സുരക്ഷിതമായ ഭാവിക്കുള്ള മികച്ച ഇടമായി കാണുന്നു നിരവധി വിദ്യാർത്ഥികൾ.  കാരണം ഉയർന്ന വിജയശതമാനം തുടർച്ചയായി നേടുകയും ഓരോ പരീക്ഷയിലും നിരവധി വിദ്യാർത്ഥികൾക്ക് ഉയർന്ന CGPA സ്വന്തമാക്കാൻ സാധിക്കുകയും ചെയ്യുന്നു. വിജയ ശതമാനത്തിൽ കേരളത്തിൽ എട്ടാം സ്ഥാനത്തും പ്രൈവറ്റ് കോളേജുകളിൽ രണ്ടാമതുമുള്ള ടോംസ് എഞ്ചിനീയറിംഗ് കോളേജ് നിങ്ങളുടെ സുരക്ഷിതമായ പഠനം ഉറപ്പ് വരുത്തുന്നു. അതിനായി, ഏറ്റവും മികച്ച അധ്യാപകരെയും മികച്ച പഠന അന്തരീക്ഷവും ടോംസ് കോളേജ് ഒരുക്കിയിരിക്കുന്നു.  യൂണിവേഴ്സിറ്റി അംഗീകാരം, മികച്ച അധ്യാപകരുടെ ലഭ്യത, മികച്ച ലാബ് ലൈബ്രറി സൗകര്യം, ഉയർന്ന വിജയശതമാനം, റാങ്കുകൾ, മികച്ച സൗകര്യങ്ങളുള്ള ക്ലാസമുറികൾ, പ്ലൈസ്മെന്റ് അവസരങ്ങൾ മുതലായവ നിങ്ങൾ തെരഞ്ഞെടുക്കുന്ന എഞ്ചിനീയറിംഗ് സ്ഥാപനത്തിന് ആവശ്യമാണ്. ഇവയെല്ലാം ലഭിക്കുന്ന ഇടമാണ് എഞ്ചിനീയറിംഗ് സ്ഥാപനമായ ടോംസ് കോളേജ്.    APJAKTU ക്ക് കീഴിൽ AICTE അംഗീകൃത നാലു വർഷ എഞ്ചിനീയറിംഗ് ബിരുദ കോഴ്സുകളായ

  • സിവിൽ എഞ്ചിനീയറിംഗ്  
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ്
  •  കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്  
  • കെമിക്കൽ എഞ്ചിനീയറിംഗ്   എന്നിവയും DTE ക്ക് കീഴിലുള്ള AICTE അംഗീകാരമുള്ള എഞ്ചിനീയറിംഗ് ഡിപ്പോമ കോഴ്സുകളായ 
  • മെക്കാനിക്കൽ ഡിപ്ലോമ 
  • സിവിൽ ഡിപ്ലോമ 
  • കെമിക്കൽ ഡിപ്ലോമ
  • ഓട്ടോമൊബൈൽ ഡിപ്ലോമ
  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക് ഡിപ്ലോമ  എന്നീ വിഷയങ്ങൾ നിങ്ങൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ആദ്യത്തെ ഓപ്ഷൻ തീർച്ചയായും ടോംസ് എഞ്ചിനീയറിംഗ് കോളേജ് തന്നെയാകട്ടെ..

© Copyright All Rights Reserved Toms College of Engineering