fbpx
9447125659
College Code : TCE
Contact Us

9400747400, 9447125659

Location

Mattakara.P.O, Kottayam

Know More About our Courses



ഇനി കൃഷിയിലുമുണ്ട് വലിയ ടെക്നോളജി..

ബിസിനസ്, തൊഴിൽ, വിദ്യാഭ്യാസം എന്നിവയിലേക്കു കടക്കുന്നതിനു മുൻപു പലരും ചോദിക്കുന്ന കാര്യമാണ് നിത്യഹരിതമെന്നു പറയാവുന്ന ഏതെങ്കിലും മേഖലയുണ്ടോ എന്ന് . ഏറ്റവും ഉറപ്പിച്ചുപറയാവുന്ന ഉത്തരമാണു ഭക്ഷ്യമേഖല. ആഹാരമില്ലാതെ ആർക്കും അധികനാൾ കഴിയുക സാധ്യമല്ല. ദിനംപ്രതി കൂടുന്ന ജനസംഖ്യയും കുറയുന്ന കൃഷിനിലങ്ങളും ഈ മേഖലയിൽ കൂടുതൽ കാര്യക്ഷമമായ പഠനം ആവശ്യപ്പെടുന്നു.  കൃഷിയും അതിന്‍റെ ബന്ധപ്പെട്ട മേഖലകളും ഇന്ത്യയിലെ ഏറ്റവും വലിയ ജീവിത ഉറവിടങ്ങളാണ്. പുതിയ  പോളിസികള്‍ ഈ മേഖലയെ വളർത്തുന്നതിന് ഡിജിറ്റല്‍ ടെക്നോളജികള്‍ നടപ്പാക്കുന്നതിന് അനുകൂലവുമാണ്. കാർഷിക, ഭക്ഷ്യ മേഖലയിലെ പ്രതിസന്ധികൾ തരണം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉറപ്പാക്കുകയാണ്. എന്താണ് ഈ മേഖലയിൽ സാങ്കേതികവിദ്യയ്ക്കു ചെയ്യാൻ കഴിയുന്നത് ? കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതു മുതൽ ഭക്ഷണം ദീർഘകാലം സൂക്ഷിക്കാൻ ഉപകരിക്കുന്ന വിദ്യകൾ വരെ ഇക്കൂട്ടത്തിൽ ഉൾപ്പെടും.‌

  • എഞ്ചിനീയറിംഗ് :കാർഷികമേഖലയുടെ ജീവനാഡി 
കൃഷിയെ വിവിധ രീതികളിൽ സഹായിക്കുന്ന സാങ്കേതിക വിദ്യകൾ തീർച്ചയായും കാർഷികമേഖല നേരിടുന്ന പല പ്രതിസന്ധികൾക്കും പരിഹാരമാണ്. സാങ്കേതിക വിദ്യ കാർഷിക രംഗത്ത് ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചതോടെ പല രാജ്യങ്ങളെയും കാർഷികരംഗത്ത് ഉയരങ്ങളിലെത്തിച്ചു.    മെക്കാനിക്കൽ, സിവിൽ, കെമിക്കൽ തുടങ്ങി എൻജിനീയറിങ് കോഴ്സുകളുടെ പരിധിയിൽ വരുന്ന പല വിഷയങ്ങളും ഈ മേഖലയിൽ പ്രാധാന്യം ഏറിയതാണ്. കൃഷിയിടങ്ങളിലെ സാങ്കേതികനിലവാരം കൂട്ടുകയാണ്  ടെക്നോളജിയുടെ ലക്ഷ്യം. മെച്ചപ്പെട്ട കാർഷിക ഉപകരണങ്ങൾ (ഉദാ: കൊയ്ത്തുയന്ത്രങ്ങൾ, മെതിയന്ത്രങ്ങൾ), മറ്റു കൃഷിവിദ്യകൾ തുടങ്ങിയവയ്ക്കാണ് ഇവിടെ പ്രാധാന്യം.  കൃഷിയാണ് ഈ സാങ്കേതിക വിദ്യക്ക് കൂടുതലായി ഇടപെടുവാന്‍ കഴിയുന്നയൊരു പ്രധാന മേഖല. ഗവേഷകരുടെ അഭിപ്രായത്തില്‍ അടുത്ത 50 വർഷ ങ്ങൾക്കുള്ളില്‍ ലോകം ഭക്ഷ്യക്ഷാമം നേരിടും. കാരണം ഭക്ഷ്യ ഉപയോഗം അതിന്റെ ഉല്പ്പാദനത്തേക്കാള്‍ കൂടുന്നുണ്ട്. കുറഞ്ഞ കൃഷിയിടത്തില്‍ നിന്നും കൂടുതല്‍ വിളവ് നേടുന്നതിന് ബയോടെക്നോളജി ഉപയോഗപ്പെടുത്താവുന്നതാണ്. Bio-regeneration, bio-augmentation എന്നിവയാണ് ഇവിടെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകള്‍. മണ്ണിനെ കൂടുതല്‍ ഫലഭൂയിഷ്ടമാക്കുവാനും വിളവ് വർദ്ധിപ്പിക്കുന്നാനും ഈ വിദ്യകൾക്ക് തീർച്ചയായും മികച്ച ടെക്നോളജിസ്റ്റുകളുടെ സഹായവും ആവശ്യമാണ്.  - കൃഷിയും സിവിൽ എഞ്ചിനീയറിംഗും  പരമ്പരാഗത രീതികളെ അപേക്ഷിച്ച് ഒരു സിവിൽ എഞ്ചിനീയറുടെ വിദ്യകൾ കൃഷിയിൽ പ്രയോജനപ്പെടുത്തിയാൽ അത് മികച്ച ഉത്പാദനത്തിന് വഴിയൊരുക്കും.  കൃഷിയുടെ അടിസ്ഥാനം മഴയിൽ നിന്നുള്ള വെള്ളമാണ്. ഒരു സിവിൽ എഞ്ചിനീയർക്ക് സൈമൺസ് റെയിൻ ഗേജ് ഉപയോഗിച്ച് മഴയുടെ അളവ് കണക്കാക്കാനും അതനുസരിച്ച് ഫലപ്രദവും ലാഭകരവുമായ ജലസേചന മാർഗ്ഗങ്ങൾ ആവിഷ്കരിക്കാനും സാധിക്കും. കൂടാതെ ഡ്രെയിനേജ് , വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങൾ, പാരിസ്ഥിതിക ആഘാത വിലയിരുത്തൽ , കാർഷിക ഉൽപ്പന്ന സംസ്കരണം , ഗവേഷണങ്ങൾ മുതലായ പ്രധാന കാര്യങ്ങൾക്ക് മികച്ച പരിഹാരം കാണാൻ തീർച്ചയായും ഒരു എഞ്ചിനീയർക്ക് കഴിയുന്നതാണ്.  തീർച്ചയായും ഇത് നിങ്ങളുടെ അവസരമാണ്. മികച്ച എഞ്ചിനീയറിംഗ്  വിദ്യാഭ്യാസവും തീർച്ചയായും ഭാവിയിൽ നിങ്ങളുടെ വിജയത്തിന് കാരണമാകും.  ടോംസ് എഞ്ചിനീയറിംഗ് കോളേജ് സുരക്ഷിതമായ ഭാവിക്കുള്ള മികച്ച ഇടമായി കാണുന്നു നിരവധി വിദ്യാർത്ഥികൾ.  കാരണം ഉയർന്ന വിജയശതമാനം തുടർച്ചയായി നേടുകയും ഓരോ പരീക്ഷയിലും നിരവധി വിദ്യാർത്ഥികൾക്ക് ഉയർന്ന CGPA സ്വന്തമാക്കാൻ സാധിക്കുകയും ചെയ്യുന്നു. വിജയ ശതമാനത്തിൽ കേരളത്തിൽ എട്ടാം സ്ഥാനത്തും പ്രൈവറ്റ് കോളേജുകളിൽ രണ്ടാമതുമുള്ള ടോംസ് എഞ്ചിനീയറിംഗ് കോളേജ് നിങ്ങളുടെ സുരക്ഷിതമായ പഠനം ഉറപ്പ് വരുത്തുന്നു. അതിനായി, ഏറ്റവും മികച്ച അധ്യാപകരെയും മികച്ച പഠന അന്തരീക്ഷവും ടോംസ് കോളേജ് ഒരുക്കിയിരിക്കുന്നു.  യൂണിവേഴ്സിറ്റി അംഗീകാരം, മികച്ച അധ്യാപകരുടെ ലഭ്യത, മികച്ച ലാബ് ലൈബ്രറി സൗകര്യം, ഉയർന്ന വിജയശതമാനം, റാങ്കുകൾ, മികച്ച സൗകര്യങ്ങളുള്ള ക്ലാസമുറികൾ, പ്ലൈസ്മെന്റ് അവസരങ്ങൾ മുതലായവ നിങ്ങൾ തെരഞ്ഞെടുക്കുന്ന എഞ്ചിനീയറിംഗ് സ്ഥാപനത്തിന് ആവശ്യമാണ്. ഇവയെല്ലാം ലഭിക്കുന്ന ഇടമാണ് എഞ്ചിനീയറിംഗ് സ്ഥാപനമായ ടോംസ് കോളേജ്.    APJAKTU ക്ക് കീഴിൽ AICTE അംഗീകൃത നാലു വർഷ എഞ്ചിനീയറിംഗ് ബിരുദ കോഴ്സുകളായ  
  • സിവിൽ എഞ്ചിനീയറിംഗ്  
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ്  
  • കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
  • കെമിക്കൽ എഞ്ചിനീയറിംഗ്  
എന്നിവയും DTE ക്ക് കീഴിലുള്ള AICTE അംഗീകാരമുള്ള എഞ്ചിനീയറിംഗ് ഡിപ്പോമ കോഴ്സുകളായ 
  • മെക്കാനിക്കൽ ഡിപ്ലോമ 
  • സിവിൽ ഡിപ്ലോമ 
  • കെമിക്കൽ ഡിപ്ലോമ 
  • ഓട്ടോമൊബൈൽ ഡിപ്ലോമ 
  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക് ഡിപ്ലോമ എന്നീ വിഷയങ്ങൾ നിങ്ങൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ആദ്യത്തെ ഓപ്ഷൻ തീർച്ചയായും ടോംസ് എഞ്ചിനീയറിംഗ് കോളേജ് തന്നെയാകട്ടെ..

© Copyright All Rights Reserved Toms College of Engineering