എക്സട്രാവെൽമണി.കോം പ്രവർത്തനത്തിൽ ടോംസ് കോളജ് പൂർവ്വവിദ്യാർഥി
March 11, 2020
വിദേശനാണ്യ വിനിമയം എളുപ്പമാക്കുക എന്നതിന്റെ പരിഹാരമാണ് മലയാളി സ്റ്റാർട്ട് അപ്പായ എക്സട്രാവെൽമണി.കോം.
വിദേശ കറൻസി വാങ്ങുന്നവർക്കും, രൂപയിലേക്ക് മാറ്റി എടുക്കുന്നവർക്കും ഫോറെക്സ് കാർഡ് വാങ്ങുന്നവർക്കും ഏറ്റവും മികച്ച വിനിമയ നിരക്കിൽ വിപണനം നടത്താൻ ഉത്തമ മാർഗ്ഗമാണ് എക്സട്രാവെൽമണി.കോം.വളരെ വേഗത്തിൽ ജനങ്ങളുടെയും, വിദ്യാർഥികളുടെയും, അതോടൊപ്പം നിക്ഷേപകരുടെയും ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞ എക്സട്രാവെൽമണി.കോംന്റെ പ്രവർത്തനത്തിൽ ടോംസിലെ കെമിക്കൽ എഞ്ചിനീയറിംഗ് പൂർവ്വ വിദ്യാർഥി വിശാൽ ശശിധരന്റെ പങ്കാളിത്തം ഉണ്ട് എന്നത് ഏറെ സന്തോഷവും ചാരിതാർഥ്യവും നൽകുന്നു.
മലയാളികളായ ജോർജ് സക്കറിയയും നിഷാന്ത് ഐസക്കും അശ്വിൻ നരസിംഹയും ചേർന്നാണ് എക്സട്രാവെൽമണി.കോം ആരംഭിച്ചത്. യു.എ.ഇ എക്സ്ചേഞ്ച്, എബിക്സ് കാഷ് തുടങ്ങിയ ഇന്ത്യയിലെ 15 എക്സ്ചേഞ്ച് ഹൗസുകളുമായി സഹകരിക്കുന്നതിന് പുറമെ ആക്സിസ്, ആർ.ബി എൽ എന്നീ ബാങ്കുകളുമായും സഹകരിച്ചാണ് എക്സട്രാവെൽമണി.കോം പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ഏറ്റവും ഉയർന്ന ലാഭത്തിൽ നിക്ഷേപം നടത്താനുള്ള സൗകര്യം ലഭ്യമാണ്.
ഓരോ എക്സ്ചേഞ്ച് ഹൗസുകളിലും വിനിമയനിരക്ക് വ്യത്യസ്ഥമാണ് അതിനാൽ നിങ്ങളുടെ സമീപത്തുള്ള എക്സ്ചേഞ്ചുകളെ ഒറ്റ പ്ലാറ്റ്‌ഫോമിൽ അണിനിരത്തി ഏറ്റവും നിരക്ക് കൂടിയ ഹൗസുകളിൽ പണം നിക്ഷേപിക്കാനുള്ള അവസരമാണ് എക്സട്രാവെൽമണി.കോം നൽകുന്നത്. അതോടെ ഓരോ എക്സ്ചേഞ്ച് ഹൗസുകളിലും കയറിയിറങ്ങി നോക്കേണ്ട ബുദ്ധിമുട്ട് പരിഹരിക്കുകയാണ് എക്സട്രാവെൽമണി.കോം. കൂടാതെ ഇതുവഴി 5% അധികലാഭം ഉണ്ടാകുകയും ചെയ്യുന്നു നിക്ഷേപകർക്ക്.
ഈ അവസരം വിദേശത്തുപഠനം നടത്താൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും ഒരു അനുഗ്രഹമാണ്. അത്തരം ആളുകൾക്ക് സാമ്പത്തിക ലാഭം ലഭിക്കാൻ ഇത് വഴിയൊരുക്കുകയും ചെയ്യുന്നു.
വളരെ വേഗത്തിൽ ജനങ്ങളുടെയും, വിദ്യാർഥികളുടെയും, അതോടൊപ്പം നിക്ഷേപകരുടെയും ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞ എക്സട്രാവെൽമണി.കോംന്റെ പ്രവർത്തനത്തിൽ ടോംസിലെ കെമിക്കൽ എഞ്ചിനീയറിംഗ് പൂർവ്വ വിദ്യാർഥി വിശാൽ ശശിധരന്റെ പങ്കാളിത്തം ഉണ്ട് എന്നത് ഏറെ സന്തോഷവും ചാരിതാർഥ്യവും നൽകുന്നു.