fbpx
9447125659
College Code : TCE
Contact Us

9400747400, 9447125659

Location

Mattakara.P.O, Kottayam

Know More About our Courses



എഞ്ചിനീയറിംഗ് തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം. എഞ്ചിനീയറിംഗ്  കോഴ്സുകള്‍ തിരഞ്ഞെടുക്കുമ്പോൾ പഠനത്തിനായി ഏതു കോളേജ് തിരഞ്ഞെടുക്കണം? ഏതു ബ്രാഞ്ചിനാണ് “സ്കോപ്പ്” കൂടുതല്‍? മുതലായ സംശയങ്ങൾ ഉണ്ടാവുക സ്വഭാവികമാണ്. ഇക്കാര്യത്തിൽ വ്യക്തമായ അറിവുകൾ ഉണ്ടായിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമാണ്.

ഒരു ഇടവേളക്ക് ശേഷം കൂടുതൽ വിദ്യാർഥികളും മാതാപിതാക്കളും എഞ്ചിനീയറിംഗിന്റെ ഭാവികാല സാധ്യതകൾ തിരിച്ചറിയുകയും തുടർ പഠനത്തിനായി ഉയർന്ന ജോലി സാധ്യതയുള്ള എഞ്ചിനീയറിംഗ് കോഴ്സുകൾ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ എഞ്ചിനീയറിംഗ്  കോഴ്സുകള്‍ തിരഞ്ഞെടുക്കുമ്പോൾ പഠനത്തിനായി ഏതു കോളേജ് തിരഞ്ഞെടുക്കണം? ഏതു ബ്രാഞ്ചിനാണ് “സ്കോപ്പ്” കൂടുതല്‍? മുതലായ സംശയങ്ങൾ ഉണ്ടാവുക സ്വഭാവികമാണ്. ഇക്കാര്യത്തിൽ വ്യക്തമായ അറിവുകൾ ഉണ്ടായിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമാണ്. കാരണം കുട്ടികളുടെ ഭാവി അവർ തെരഞ്ഞെടുത്ത കോഴ്സിനെയും കോളേജിനെയും ആശ്രയിച്ചിരിക്കും. ● നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന എഞ്ചിനീയറിംഗ് കോഴ്സുകൾ അംഗീകാരമുള്ളതാണോ എന്നതും, കോഴ്സിന്റെ  ജോലി സാധ്യത ഭാവിയിൽ കൂടുന്നതാണോ കൂറയുന്നതാണോ എന്നെല്ലാം നിങ്ങൾ അറിഞ്ഞിരിക്കണം. ● നിങ്ങൾ പഠിക്കാൻ തെരഞ്ഞെടുക്കുന്ന കോളേജിന്റെ അംഗീകാരം വളരെയധികം പ്രധാനപ്പെട്ടതാണ്. അംഗീകാരമുള്ള കോളേജിലെ പഠനം നിങ്ങളുടെ ഉപരിപഠന സാധ്യതയും ജോലി സാധ്യതയും വർദ്ധിപ്പിക്കുന്നു. ● ബ്രാഞ്ചുകളുടെ “സ്കോപ്പ്” എന്നത് പലരെയും തെറ്റിദ്ധരിപ്പിക്കുന്ന ഒരു പദമാണ്. ഇന്ത്യയിലും പുറത്തും ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്ളത് കമ്പ്യൂട്ടര്‍/സോഫ്റ്റ്‌വെയര്‍ മേഖലയിലാണ്. എന്നാല്‍ അതിനര്‍ത്ഥം എല്ലാവരും ഈ ബ്രാഞ്ചുകള്‍ തന്നെ തിരഞ്ഞെടുക്കണം എന്നല്ല. മറിച്ച് വളരെയധികം താൽപര്യവും ഈ മേഖലയിൽ കഴിവുകളുമുള്ള വിദ്യാർത്ഥികൾക്ക് വലിയ അവസരം ലഭ്യമാക്കുന്നു ഈ ബ്രാഞ്ചുകൾ എന്ന് വേണം മനസിലാക്കാൻ. അതിനാൽ തന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട ബ്രാഞ്ചുകൾ തന്നെ  തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ●  നിങ്ങള്‍ ഒരു നല്ല കോളേജാണ്  തെരഞ്ഞെടുക്കുന്നതെങ്കിൽ എല്ലാ ബ്രാഞ്ചും സ്കോപ്പ് ഉള്ളതാണ്. ഇങ്ങനെ പറയാൻ ഒരു കാരണം ഉണ്ട്. ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലാണ് ഏറ്റവും മികച്ച റിസൾട്ട് ഉണ്ടാവുക, ഏറ്റവും കൂടുതൽ പ്ലെയ്സ്മെന്റ് ഉണ്ടാവുക. അതായത് എല്ലാ എഞ്ചിനീയറിംഗ് മേഖലയിലും വളരെ വലിയ തൊഴിലവസരങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവ നിങ്ങള്‍ക്ക് ലഭിക്കാന്‍ നല്ല കോളേജില്‍ പഠിക്കുക എന്നത് വളരെ പ്രധാനമാണ്. ●  ഒരുപാട് “ഫാന്‍സി” കോഴ്സുകള്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ഉണ്ട്, നിങ്ങൾ ഒരുപക്ഷേ കേട്ടിരിക്കും – പെട്രോളിയം എഞ്ചിനീയറിംഗ്, മേക്കട്രോനിക്സ്, റോബോട്ടിക്സ് എന്നൊക്കെയായിരിക്കും പേര്. എന്നാൽ ഇവയുടെ സാധ്യതകൾ വളർന്ന് വരുനതിന് ഉണ്ടാകുന്ന കാലതാമസം വളരെ വലുതായിരിക്കാം. ഒരു പക്ഷെ നിങ്ങൾ പഠിച്ചിറങ്ങുന്നതേ ജോലി ലഭിക്കാനുള്ള സാധ്യത വളരെ കുറവുമായിരിക്കും.   അതിനാൽ എഞ്ചിനീറിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർ എപ്പോഴും അടിസ്ഥാന ബ്രാഞ്ചുകള്‍ – CS, EC, EEE, Mech, Civil– തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം ഇവ കഴിഞ്ഞാലും നിങ്ങള്‍ക്ക് ഇത്തരം സ്പെഷ്യലൈസ്ഡ് മേഖലകളിലേക്ക് പോകാന്‍ അവസരമുണ്ട്. എന്നാൽ വളരെ ചുരുങ്ങിയ മേഖലകളിൽ പഠിക്കുന്നവർക്ക് വിശാലമായ അവസരം നഷ്ടമാകും.   ● നിങ്ങളുടെ നിലവിലെ മുന്‍ധാരണകൾ പുനപരിശോധിക്കുന്നത് നല്ലതാണ്. കാരണം  പലര്‍രും കെമിക്കല്‍ എഞ്ചിനീറിംഗ് എന്നാല്‍ മുഴുവന്‍ കെമിസ്ട്രി ആണ് എന്ന ധാരണയുള്ളവരാണ്. അത് പോലെ നിങ്ങള്‍ക്ക് ഏതെങ്കിലും സോഫ്റ്റ്വെയര്‍/ഓപ്പറേറ്റിങ്സിസ്റ്റം ഉപയോഗിച്ച് പരിചയമുണ്ടെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്നത് ഉചിതമായ ബ്രാഞ്ച് ആണ് എന്ന ധാരണയും ഉണ്ടാകും. ഇത്തരം ധാരണകൾ എത്രമാത്രം ശരിയാണെന്ന് നിങ്ങൾ തീർച്ചയായും അന്വോഷിച്ച് അറിയണം.   - പഠിക്കാൻ തെരഞ്ഞെടുക്കാവുന്ന പ്രധാനപ്പെട്ട 5 എഞ്ചിനീയറിംഗ് ശാഖകളും അവയുടെ സാധ്യതകളും. സിവിൽ: കെട്ടിടം, റോഡ്, പാലം, റെയിൽപ്പാത, അണക്കെട്ട്, തുരങ്കം, തുറമുഖം, വിമാനത്താവളം മുതലായവയുടെ നിർമാണം, പരിപാലനം, ജലവിതരണം, ജലസേചനം തുടങ്ങിയവ ഈ ശാഖയിൽ വരും. ഫൗണ്ടേഷൻ / ജിയോടെക്നിക്കൽ / സ്ട്രക്ചറൽ തുടങ്ങിയ സ്പെഷ്യലൈസേഷനുകളിൽ ഉപരിപഠനമാകാം. സർക്കാർ വകുപ്പുകൾ, ജലവൈദ്യുതപദ്ധതികൾ, റെയിൽവേ, ഹൗസിങ് ബോർഡ്, നിർമാണ കമ്പനികൾ തുടങ്ങിയവയിൽ ജോലിസാധ്യത. കൺസൽറ്റൻസിയുമാകാം. മെക്കാനിക്കൽ: ഏതു നിർമാണവ്യവസായശാലയിലും യന്ത്രങ്ങൾ പ്രവർത്തിപ്പിക്കേണ്ടതുണ്ട്. മെക്കാനിക്കൽ ശാഖയിലെ പ്രൊഡക്‌ഷൻ, ഓട്ടോമൊബൈൽ, എയ്റോനോട്ടിക്കൽ, മറൈൻ, ടൂൾ ആൻഡ് ഡൈ, ഇൻഡസ്ട്രിയൽ തുടങ്ങി പല വിഷയങ്ങളും വികസിച്ചു സ്വതന്ത്രശാഖകളായിട്ടുണ്ട്. മെക്കാനിക്കൽ യോഗ്യതയുള്ളവർക്ക് ഈ രംഗങ്ങളിലേക്കു ചുവടു മാറ്റാനും ചിലപ്പോൾ അവസരം കിട്ടും. കമ്പ്യൂട്ടർ സയൻസ്, ഐടി: കംപ്യൂട്ടർ സയൻസിനെ സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറുമായി തിരിക്കാം. പ്രോഗ്രാമുകൾ, പാക്കേജുകൾ തുടങ്ങിയവ സോഫ്റ്റ്‌വെയർ വിഭാഗത്തിൽ; കംപ്യൂട്ടർ രൂപകൽപനയും നിർമാണവും ഹാർഡ്‌വെയറും. സോഫ്റ്റ്‌വെയറിലാണ് അവസരമേറെ. കെമിക്കൽ: പെട്രോളിയം, രാസവളം, പെയിന്റ്, വാർണിഷ്, കൃത്രിമനാര് / തുണിത്തരം, ആസിഡ്, സോപ്പ്, പ്ലാസ്റ്റിക്കുകൾ, പാകപ്പെടുത്തിയ ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ശാഖ. പ്ലാന്റ് ഡിസൈൻ / നിർമാണം / ഓപ്പറേഷൻ, മലിനീകരണനിയന്ത്രണം, റബർ / ഡെയറി / ഔഷധ നിർമാണ വ്യവസായങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ജോലി ചെയ്യാം. എയ്റോനോട്ടിക്കൽ: എയർക്രാഫ്റ്റിനു പുറമേ സ്പേസ്ക്രാഫ്റ്റും കൈകാര്യം ചെയ്യുന്നതിനാൽ ഐഐടി അടക്കമുള്ള സ്ഥാപനങ്ങളിൽ എയ്റോസ്പേസ് എന്നും വിളിക്കും. എയ്റോഡൈനമിക്സ് മുതൽ ഏവിയോണിക്സ് വരെ പഠിക്കാം. ഇത്തരത്തിൽ അനവധി സാധ്യതകൾ തുറന്നിടുന്ന എഞ്ചിനീയറിംഗ് വിഷയങ്ങൾ പഠിക്കാൻ വിദ്യാർത്ഥികൾക്ക് നിസംശയം തെരഞ്ഞെടുക്കാം ടോംസ് എഞ്ചിനീയറിംഗ് കോളേജ്. ഏറ്റവും ഉയർന്ന വിജയശതമാനം തുടർച്ചയായി നേടുകയും ഓരോ പരീക്ഷയിലും നിരവധി വിദ്യാർത്ഥികൾക്ക് ഉയർന്ന CGPA സ്വന്തമാക്കാൻ സാധിക്കുകയും ചെയ്യുന്നു ടോംസ് എഞ്ചിനീയറിംഗ് കോളേജിലെ പഠനത്തിലൂടെ. വിജയ ശതമാനത്തിൽ കേരളത്തിൽ എട്ടാം സ്ഥാനത്തും പ്രൈവറ്റ് കോളേജുകളിൽ രണ്ടാമതുമുള്ള ടോംസ് എഞ്ചിനീയറിംഗ് കോളേജ് നിങ്ങളുടെ സുരക്ഷിതമായ പഠനം ഉറപ്പ് വരുത്തുന്നു. കാരണം, ഏറ്റവും മികച്ച അധ്യാപകരെയും മികച്ച പഠന അന്തരീക്ഷവും ടോംസ് കോളേജ് ഒരുക്കിയിരിക്കുന്നു. യൂണിവേഴ്സിറ്റി അംഗീകാരം, മികച്ച അധ്യാപകരുടെ ലഭ്യത, മികച്ച ലാബ് ലൈബ്രറി സൗകര്യം, ഉയർന്ന വിജയശതമാനം, റാങ്കുകൾ, മികച്ച സൗകര്യങ്ങളുള്ള ക്ലാസമുറികൾ, പ്ലൈസ്മെന്റ് അവസരങ്ങൾ മുതലായവ നിങ്ങൾ തെരഞ്ഞെടുക്കുന്ന എഞ്ചിനീയറിംഗ് സ്ഥാപനത്തിന് ആവശ്യമാണ്. ഇവയെല്ലാം ലഭിക്കുന്ന ഇടമാണ് കോട്ടയത്തെ NO 1 എഞ്ചിനീയറിംഗ് സ്ഥാപനമായ ടോംസ് കോളേജ്. AICTE അംഗീകൃത നാലു വർഷ എഞ്ചിനീയറിംഗ് ബിരുദ കോഴ്സുകളായ  * സിവിൽ എഞ്ചിനീയറിംഗ് * മെക്കാനിക്കൽ എഞ്ചിനീയറിംഗ്  * കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്   * കെമിക്കൽ എഞ്ചിനീയറിംഗ്  * എയ്റോനോട്ടിക്കൽ എഞ്ചിനീയറിംഗ്*  എന്നീ വിഷയങ്ങൾ നിങ്ങൾക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് പഠിക്കാം മികച്ച ഭാവിക്ക് വേണ്ടി.    

© Copyright All Rights Reserved Toms College of Engineering