എഞ്ചിനീയറിംഗ് പഠനത്തിന് വിദ്യാർഥിയുടെ താത്പര്യമാണ് പ്രധാനം. ഓരോ വർഷവും 32 എൻജിനീയറിങ് ബ്രാഞ്ചുകളിലേക്കാണ് പ്രവേശന പരീക്ഷാ കമ്മിഷണർ അലോട്ട്മെന്റ് നടത്തുന്നത്. ഓരോ ബ്രാഞ്ചിലും എന്തെല്ലാം പഠിക്കണം, ഉപരിപഠന, ജോലി സാധ്യതകൾ തുടങ്ങിയവ മനസ്സിലാക്കിയതിനുശേഷം ഓപ്ഷൻ നൽകുക. പഠനത്തിനൊപ്പം ഓരോ വിഷയത്തിലും വിദ്യാർഥി നേടിയെടുക്കുന്ന അറിവും കഴിവുമാണ് ഉപരിപഠനത്തിനും ജോലിക്കും സഹായിക്കുക. കഴിവുള്ള, മികച്ച വിദ്യാർഥികളെ സർക്കാർ, സ്വകാര്യമേഖല എന്നും സ്വീകരിക്കും. സിവിൽ എഞ്ചിനീയറിംഗ് വ്യത്യസ്തങ്ങളായ നിർമാണ പ്രവർത്തനങ്ങളാണ് സിവിൽ എൻജിനീയറിങ്ങിലെ മുഖ്യവിഷയം, കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ, ടണലുകൾ, ഡാമുകൾ, മലിനജല സംവിധാനങ്ങൾ എന്നിവയുടെ ഡിസൈനിങ്ങിൽ വൈദഗ്ധ്യം നേടുകയാണ് സിവിൽ എൻജിനീയറിങ് പഠനത്തിലൂടെ ചെയ്യുന്നത്. റെയിൽവേ, പരിസ്ഥിതി, തീരദേശ എൻജിനീയറിങ് തുടങ്ങിയ ഒട്ടേറെ പഠനശാഖകൾ ഉപരിപഠനത്തിന് സാധിക്കും. ഇന്ത്യയ്ക്കകത്തും പുറത്തും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ ലഭ്യമാണ്. സ്വയം തൊഴിൽ സംരംഭം എന്ന നിലയിൽ കൺസൾട്ടിങ് എൻജിനീയറുമാകാം. മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിവിധങ്ങളായ യന്ത്രസാമഗ്രികളുടെ രൂപകല്പനയും നിർമാണവും, ഹീറ്റിങ്, കൂളിങ് സംവിധാനങ്ങൾ, വാഹനങ്ങൾ എന്നിവയെ കുറിച്ചു പഠിക്കുന്ന പഠനശാഖ. സൈക്കിൾ മുതൽ ഫൈറ്റർജെറ്റുകൾ വരെ നിർമിക്കുന്ന സ്ഥാപനങ്ങളിൽ ജോലി സാധ്യതകളുണ്ട്. റോബോട്ടിക്സ്, പ്രൊപ്പൽഷൻ സിസ്റ്റംസ്, എയ്റോനോട്ടിക്കൽ എൻജിനീയറിങ് തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ പി.ജി.ക്ക് ചേരാം കംപ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് പേഴ്സണൽ കംപ്യൂട്ടർ മുതൽ സൂപ്പർ കംപ്യൂട്ടർ വരെ പഠനവിഷയമാക്കുന്ന ഈ ബ്രാഞ്ചിൽ കൂടുതൽ വേഗവും കാര്യക്ഷമതയുമുള്ള അൽഗോരിതങ്ങളും പ്രോഗ്രാമിങ് ലാംഗ്വേജുകളുമാണ് പഠനവിഷയമാകുന്നത്. നെറ്റ് വർക്ക് സെക്യൂരിറ്റി, നെറ്റ്വർക്ക് സിസ്റ്റംസ്, ഇൻഫർമേഷൻ സെക്യൂരിറ്റി തുടങ്ങി ധാരാളം സ്പെഷലൈസേഷനുകളിൽ ബിരുദാനന്തര ബിരുദമെടുക്കാം, ഗൂഗിൾ, ടി.സി.എസ്., സി.ടി.എസ്., തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സോഫ്റ്റ്വേർ സ്ഥാപനങ്ങളിൽ ഇന്ത്യയ്ക്കകത്തും പുറത്തും തൊഴിലവസരങ്ങൾ. കെമിക്കൽ എഞ്ചിനീയറിംഗ് കെമിസ്ട്രിയിൽ അഭിരുചിയുള്ളവർക്ക് ചേർന്ന പഠന ശാഖയാണിത്. രാസോത്പന്നങ്ങളുടെ നിർമാണ പ്രക്രിയകൾക്കാവശ്യമായ യന്ത്ര സാമഗ്രികളും പ്ലാന്റുകളും രൂപകല്പന ചെയ്ത നിർമിച്ചു പ്രവർത്തിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സാങ്കേതിക പഠനമാണിത്. പെട്രോകെമിക്കൽ, പെട്രോളിയം, പോളിമർ, പ്ലാസ്റ്റിക്, ടയറുത്പാദനം തുടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനമാകാം. പെട്രോകെമിക്കൽ ഫാക്ടറികൾ, ഓയിൽറിഫൈനറികൾ,കെമികൽവ്യവസായശാലകൾ എന്നിവിടങ്ങളിൽ ജോലി ലഭിക്കും. ബയോടെക്നോളജി ജീവശാസ്ത്രത്തിൽ നൂതന സാങ്കേതികവിദ്യകൾ പ്രയോഗിച്ച് കേടുവരാത്ത പുതിയ ഭക്ഷ്യോത്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്ന ശാസ്ത്രശാഖയാണ് ബയോടെക്നോളജി. ഡി.എൻ.എ.യിൽ മാറ്റംവരുത്തി കൂടുതൽ പ്രതിരോധശേഷിയുള്ള വിളകളുത്പാദിപ്പിക്കുന്നതിനെ മുൻനിർത്തിയുള്ള വിഷയങ്ങൾ, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവ പാഠ്യപദ്ധതിയിലുൾപ്പെടുന്നു. ബയോഇൻഫർമാറ്റിക്സിലും ജനറ്റിക് സയൻസിലും ബിരുദാനന്തരപഠനവും ഗവേഷണവും സാധ്യമാണ്. മെക്കാട്രോണിക്സ് എഞ്ചിനീയറിംഗ് മെക്കാനിക്കൽ എൻജിനീയറിങ്ങും ഇലക്ട്രോണിക്സ് എൻജിനീയറിങ്ങും സംയോജിക്കുന്ന മേഖലയാണിത്. അതുകൊണ്ടു തന്നെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ ബ്രാഞ്ചുകളിലെ വിഷയങ്ങളാണ് സിലബസിലുള്ളത്. റോബോട്ടിക്സ്, എംബഡഡ് സിസ്റ്റംസ്, നാനോടെക്നോളജി, ഇലക്ട്രോണിക് ഹാർഡ്വേർ നിർമാണകമ്പനികൾ എന്നിവയിൽ ജോലിസാധ്യതകളുണ്ട്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വൈദ്യുതിയുടെ ഉത്പാദനം, വിതരണം, വൈദ്യുത മോട്ടോറുകളുടെയും ജനറേറ്ററുകളുടെയും ഡിസൈനിങ്, സർക്യൂട്ട് ഡിസൈൻ എന്നിവയ്ക്ക് പ്രാമുഖ്യം നൽകുന്ന പഠനശാഖയാണിത്. ഇലക്ട്രോണിക്സ് വിഷയങ്ങളും അതിൽ ഉൾപ്പെടുന്നു. പവർ സിസ്റ്റംസ്, കൺട്രോൾ സിസ്റ്റംസ്, പവർ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഡ്രൈവ്സ്, പവർ ക്വാളിറ്റി ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങളിൽ ഉപരിപഠന സാധ്യതകളുണ്ട്. സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡ്, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, നാഷണൽ തെർമൽ പവർ കോർപ്പറേഷൻ തുടങ്ങി ഒട്ടേറെ തൊഴിൽ സ്ഥാപനങ്ങളുണ്ട്. നിങ്ങൾ തീർച്ചയായും എഞ്ചിനീയറിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ ഒരു കാര്യം കൂടി ശ്രദ്ധിക്കുക.. ഒരുപാട് “ഫാന്‍സി” കോഴ്സുകള്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ഉണ്ട്, നിങ്ങൾ ഒരുപക്ഷേ കേട്ടിരിക്കും. എന്നാൽ ഇവയുടെ സാധ്യതകൾ ലോകത്ത് ഇന്ന് വളർന്ന് വരുന്നതിനുണ്ടാകുന്ന കാലതാമസം വളരെ കൂടുതലാണ്. അതിനാൽ തന്നെ അത്തരം കോഴ്സുകൾ പഠിച്ചിറങ്ങുന്നതേ ജോലി ലഭിക്കാനുള്ള സാധ്യത വളരെ കുറവുമായിരിക്കും. അതിനാൽ എഞ്ചിനീറിംഗ് പഠിക്കാൻ ആഗ്രഹിക്കുന്നവർ എപ്പോഴും അടിസ്ഥാന ബ്രാഞ്ചുകളായ – CS, EC, EEE, Mech, Civil– തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം ഇവ പഠിച്ച് കഴിഞ്ഞാലും നിങ്ങള്‍ക്ക് ഇത്തരം സ്പെഷ്യലൈസ്ഡ് മേഖലകളിലേക്ക് പോകാന്‍ അവസരമുണ്ട്. ടോംസ് എഞ്ചിനീയറിംഗ് കോളേജ് നിങ്ങളുടെ സുരക്ഷിതമായ ഭാവിക്കുള്ള മികച്ച ഇടമായി കാണുന്നു നിരവധി വിദ്യാർത്ഥികൾ.കാരണം ഉയർന്ന വിജയശതമാനം തുടർച്ചയായി നേടുകയും ഓരോ പരീക്ഷയിലും നിരവധി വിദ്യാർത്ഥികൾക്ക് ഉയർന്ന CGPA സ്വന്തമാക്കാൻ സാധിക്കുകയും ചെയ്യുന്നു. വിജയ ശതമാനത്തിൽ കേരളത്തിൽ എട്ടാം സ്ഥാനത്തും പ്രൈവറ്റ് കോളേജുകളിൽ രണ്ടാമതുമുള്ള ടോംസ് എഞ്ചിനീയറിംഗ് കോളേജ് നിങ്ങളുടെ സുരക്ഷിതമായ പഠനം ഉറപ്പ് വരുത്തുന്നു. അതിനായി,ഏറ്റവും മികച്ച അധ്യാപകരെയും മികച്ച പഠന അന്തരീക്ഷവും ടോംസ് കോളേജ് ഒരുക്കിയിരിക്കുന്നു. യൂണിവേഴ്സിറ്റി അംഗീകാരം, മികച്ച അധ്യാപകരുടെ ലഭ്യത, മികച്ച ലാബ് ലൈബ്രറി സൗകര്യം, ഉയർന്ന വിജയശതമാനം, റാങ്കുകൾ, മികച്ച സൗകര്യങ്ങളുള്ള ക്ലാസമുറികൾ, പ്ലൈസ്മെന്റ് അവസരങ്ങൾ മുതലായവ നിങ്ങൾ തെരഞ്ഞെടുക്കുന്ന എഞ്ചിനീയറിംഗ് സ്ഥാപനത്തിന് ആവശ്യമാണ്. ഇവയെല്ലാം ലഭിക്കുന്ന ഇടമാണ് എഞ്ചിനീയറിംഗ് സ്ഥാപനമായ ടോംസ് കോളേജ്. AICTE അംഗീകൃത നാലു വർഷ എഞ്ചിനീയറിംഗ് ബിരുദ കോഴ്സുകളായ * സിവിൽ എഞ്ചിനീയറിംഗ് * മെക്കാനിക്കൽ എഞ്ചിനീയറിംഗ് * കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് * കെമിക്കൽ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങൾ നിങ്ങൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ആദ്യത്തെ ഓപ്ഷൻ തീർച്ചയായും ടോംസ് എഞ്ചിനീയറിംഗ് കോളേജ് തന്നെയാകട്ടെ.