fbpx
9447125659
College Code : TCE
Contact Us

9400747400, 9447125659

Location

Mattakara.P.O, Kottayam

Know More About our Courses



എഞ്ചിനീയറിംഗ് വിസ്മയം: ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ വെർട്ടിക്കൽ ലിഫ്റ്റിങ് പാലമാകാൻ പുതിയ പാമ്പൻ പാലം

എഞ്ചിനീയറിംഗ് വിദ്യകൾ ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഓരോ ദിനങ്ങളാണ് കടന്നുവരുന്നത്. പുതിയ വിദ്യകൾ, പുതിയ നിർമ്മിതികൾ മുതലായവ വലിയ സൗകര്യങ്ങളും പുരോഗതിയുമാണ് രാഷ്ട്രത്തിനും ജനങ്ങൾക്കും നൽകുക. അത്തരത്തിൽ ഇന്ത്യയുടെ  വാണിജ്യ - സാമ്പത്തിക മേഖലയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു എഞ്ചിനീയറിംഗ് നിർമ്മിതിയാവുകയാണ് പുതിയ പാമ്പൻ പാലവും. അനവധി എഞ്ചിനീയറിംഗ് സവിശേഷതകളാണ് ഈ നിർമ്മിതിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുക. രാമേശ്വരത്തെ തമിഴ്‌നാട്ടിലെ പ്രധാന പ്രദേശമായ മണ്ഡപവുമായി ബന്ധിപ്പിക്കുന്ന പുതിയ 2.05 കിലോമീറ്റര്‍ പാമ്പന്‍ പാലത്തിന്റെ നിര്‍മ്മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചിരിക്കുന്നത്. പുതിയ പാലം വരുന്നതോടെ റെയില്‍വേയ്ക്ക് കൂടുതല്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കാനും കൂടുതല്‍ ഭാരം കയറ്റി സര്‍വീസ് നടത്താനും ട്രാക്കുകള്‍ വര്‍ധിപ്പിച്ച് ഗതാഗതം സുഗമമാക്കാനും കഴിയും.  രാമേശ്വരത്തെ നിലവിലുള്ള പാമ്പന്‍ റെയില്‍ പാലത്തിന് 105 വര്‍ഷം പഴക്കമാണുള്ളത്. നിലവിലെ പാലത്തിനേക്കാള്‍ മൂന്ന് മീറ്റര്‍ അധികം ഉയരമുള്ളതാണ് പുതിയ പാലത്തിന്റെ പില്ലറുകള്‍. അതിനാല്‍ തന്നെ ബോട്ട് ഗതാഗതം സുഗമമാക്കുന്ന രീതിയിലാണ് നിര്‍മാണം.  ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ പാമ്പന്‍ കടല്‍ പാലത്തിന്റെ  പ്രത്യേകതകള്‍  അറബിക്കടലിലെ രാമേശ്വരത്തെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇരട്ട ട്രാക്കുകളുള്ള  വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലമാണിത്. ചരക്കുകപ്പലുകള്‍ക്കും മറ്റ് യാനങ്ങള്‍ക്കും സുഗമമായി കടന്നുപോകാന്‍ അനുവദിക്കുന്നതാണ് പാലം. 250 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന രണ്ട് കിലോമീറ്ററിലധികം നീളമുള്ള പാലത്തിന് 63 മീറ്റര്‍ നീളമുണ്ട്,  കപ്പലുകള്‍ എത്തുമ്പോള്‍ പാലത്തിന്റെ മധ്യഭാഗം ഉയര്‍ത്താന്‍ പറ്റുന്ന രീതിയിലാണ് നിര്‍മ്മാണം. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ പാലത്തിന്റെ മധ്യഭാഗം ഉയര്‍ത്താന്‍ പറ്റുന്ന രീതിയില്‍ പാലം നിര്‍മിക്കുന്നത്. നിലവിലെ പാലത്തില്‍ 'ഷെര്‍സര്‍' റോളിംഗ് ലിഫ്റ്റ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പാലം തിരശ്ചീനമായി തുറന്നാണ് കപ്പലുകള്‍ കടന്നുപോകാന്‍ അനുവദിക്കുന്നത്.  കപ്പലുകള്‍ക്ക് കടന്നുപോകുന്നതിനായി 63 മീറ്റര്‍ നാവിഗേഷണല്‍ സ്പാന്‍ പുതിയ പാലത്തിനുള്ളപ്പോള്‍ പഴയ പാലത്തിന് ഇത് 22 മീറ്റര്‍ മാത്രമേയുള്ളൂ. പാലത്തിന്റെ 63 മീറ്റര്‍ ഭാഗമാണ് ചെറിയ കപ്പലുകള്‍ക്ക് വഴിയൊരുക്കാനായി ഉയര്‍ത്താന്‍ സാധിക്കുന്നത്. നിലവിലെ പാലത്തിലെ ലിഫ്റ്റ് സാങ്കേതികവിദ്യയിലൂടെ തിരശ്ചീനമായി പാലം മാറി കപ്പലുകള്‍ കടന്നുപോയിരുന്നെങ്കില്‍ പുതിയ പാലത്തില്‍ ഇത് ലംബമായി കുത്തനേ മുകളിലേക്കാണ് നീങ്ങുക. പാലത്തിന്റെ ഇരുവശങ്ങളിലേയും സെന്‍സറുകള്‍ ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. പുതിയ പാലത്തിന് 18.3 മീറ്ററില്‍  100 സ്പാനുകളും 63 മീറ്റര്‍ ഒരു നാവിഗേഷന്‍ സ്പാനും ഉണ്ടാകും. പാലത്തിന്റെ സബ്‌സ്ട്രക്ചര്‍ ഇരട്ട ലൈനിനായി നിര്‍മ്മിക്കും, കൂടാതെ നാവിഗേഷന്‍ സ്പാനില്‍ ഇരട്ട ലൈനിനുള്ള സംവിധാനവും ഉണ്ടായിരിക്കും. റെയില്‍വേയുടെ വൈദ്യുതീകരണ പദ്ധതി പ്രകാരം നാവിഗേഷന്‍ സ്പാന്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പാലവും രൂപകല്‍പ്പന ചെയ്യും. തുരുമ്പ് പിടിക്കാത്ത സ്റ്റീല്‍ റീഇന്‍ഫോഴ്‌സ്‌മെന്റ്, കോമ്പോസിറ്റ് സ്ലീപ്പേഴ്‌സ്, കട്ടിങ് എഡ്ജ് സാങ്കേതികത, ദീര്‍ഘകാലം നിലനില്‍ക്കുന്ന പെയിന്റ്ങ് എന്നിവയും പാലത്തിന്റെ പ്രത്യേകതയാണ്. നിലവിലുള്ള പ്രവര്‍ത്തനവും നിയന്ത്രണവും താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ പാലത്തില്‍ ഇലക്ട്രോ-മെക്കാനിക്കല്‍ നിയന്ത്രിത സംവിധാനങ്ങള്‍ ഉണ്ടാകും, ഇത് ട്രെയിന്‍ നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതാണ്. 1914ല്‍ പ്രവര്‍ത്തനസജ്ജമായ പഴയ പാമ്പന്‍പാലം രാജ്യത്തെ ആദ്യത്തെ കടല്‍പ്പാലമാണ്. മൂന്ന് വര്‍ഷം കൊണ്ടായിരുന്നു പഴയ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 2010ല്‍ ബാന്ദ്ര-വര്‍ളി പാലം പൂര്‍ത്തിയാകുന്നത് വരെ ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പാലവും ഇതായിരുന്നു.   പുതിയതും വ്യത്യസ്തവുമായ നിർമ്മിതികൾ ആവശ്യമായി വരുമ്പോൾ പുതിയ എഞ്ചിനീയറിംഗ് രീതികൾ പഠിച്ചവരെ ആവശ്യമായി വരില്ലേ ? തീർച്ചയായും ഇത് നിങ്ങളുടെ അവസരമാണ്. ഇന്നത്തെ ഉറച്ചതീരുമാനവും നല്ല തിരഞ്ഞെടുപ്പും മികച്ച എഞ്ചിനീയറിംഗ്  വിദ്യാഭ്യാസവും തീർച്ചയായും ഭാവിയിൽ നിങ്ങളുടെ വിജയത്തിന് കാരണമാകും. ടോംസ് എഞ്ചിനീയറിംഗ് കോളേജ് സുരക്ഷിതമായ ഭാവിക്കുള്ള മികച്ച ഇടമായി കാണുന്നു നിരവധി വിദ്യാർത്ഥികൾ. കാരണം ഉയർന്ന വിജയശതമാനം തുടർച്ചയായി നേടുകയും ഓരോ പരീക്ഷയിലും നിരവധി വിദ്യാർത്ഥികൾക്ക് ഉയർന്ന CGPA സ്വന്തമാക്കാൻ സാധിക്കുകയും ചെയ്യുന്നു. വിജയ ശതമാനത്തിൽ കേരളത്തിൽ എട്ടാം സ്ഥാനത്തും പ്രൈവറ്റ് കോളേജുകളിൽ രണ്ടാമതുമുള്ള ടോംസ് എഞ്ചിനീയറിംഗ് കോളേജ് നിങ്ങളുടെ സുരക്ഷിതമായ പഠനം ഉറപ്പ് വരുത്തുന്നു. അതിനായി, ഏറ്റവും മികച്ച അധ്യാപകരെയും മികച്ച പഠന അന്തരീക്ഷവും ടോംസ് കോളേജ് ഒരുക്കിയിരിക്കുന്നു.  യൂണിവേഴ്സിറ്റി അംഗീകാരം, മികച്ച അധ്യാപകരുടെ ലഭ്യത, മികച്ച ലാബ് ലൈബ്രറി സൗകര്യം, ഉയർന്ന വിജയശതമാനം, റാങ്കുകൾ, മികച്ച സൗകര്യങ്ങളുള്ള ക്ലാസമുറികൾ, പ്ലൈസ്മെന്റ് അവസരങ്ങൾ മുതലായവ നിങ്ങൾ തെരഞ്ഞെടുക്കുന്ന എഞ്ചിനീയറിംഗ് സ്ഥാപനത്തിന് ആവശ്യമാണ്. ഇവയെല്ലാം ലഭിക്കുന്ന ഇടമാണ് എഞ്ചിനീയറിംഗ് സ്ഥാപനമായ ടോംസ് കോളേജ്.  AICTE അംഗീകൃത നാലു വർഷ എഞ്ചിനീയറിംഗ് ബിരുദ കോഴ്സുകളായ  

  •  സിവിൽ എഞ്ചിനീയറിംഗ്
  •  മെക്കാനിക്കൽ എഞ്ചിനീയറിംഗ്  
  • കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
  • കെമിക്കൽ എഞ്ചിനീയറിംഗ്  
എന്നിവയും DTE അംഗീകാരമുള്ള എഞ്ചിനീയറിംഗ് ഡിപ്പോമ കോഴ്സുകളായ
  •  മെക്കാനിക്കൽ ഡിപ്ലോമ
  • സിവിൽ ഡിപ്ലോമ
  • കെമിക്കൽ ഡിപ്ലോമ
  • ഓട്ടോമൊബൈൽ ഡിപ്ലോമ
  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക് ഡിപ്ലോമ
എന്നീ വിഷയങ്ങൾ നിങ്ങൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ആദ്യത്തെ ഓപ്ഷൻ തീർച്ചയായും ടോംസ് എഞ്ചിനീയറിംഗ് കോളേജ് തന്നെയാകട്ടെ..

© Copyright All Rights Reserved Toms College of Engineering