എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിംഗ്?
ഇന്റലിജന്റ് സിസ്റ്റങ്ങൾ സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന ട്രെൻഡിങ് സാങ്കേതിക വിദ്യകളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും.കമ്പ്യൂട്ടർ സയൻസ് ശാഖയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ രണ്ട് വിഭാഗങ്ങളും ഭാവിയിലെ മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലകളാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)
മനുഷ്യന്റെ ചിന്ത ശേഷിയും പെരുമാറ്റവും അനുകരിക്കാൻ കഴിയുന്ന ബുദ്ധിമാനായ മെഷീനുകൾ സൃഷ്ടിക്കുന്നതിനുള്ള ആശയമാണ് AI .അതായതു മനുഷ്യന്റെ ബുദ്ധിയെ അനുകരിക്കാൻ കഴിയുന്ന ഇന്റലിജൻസ് സിസ്റ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രീ പ്രോഗ്രാം ചെയ്യുന്നതല്ല.അവർ സ്വന്തം ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ് അൽഗോരിതം,ഡീപ് ലേണിംഗ് ന്യൂറൽ നെറ്റ്‌വർക്സ് തുടങ്ങിയ അൽഗോരിതങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
മെഷീൻ ലേണിംഗ് (ML)
AI യുടെ ഉപവിഭാഗമായ മെഷീൻ ലേണിംഗ് ഒരു കമ്പ്യൂട്ടർ സിസ്റ്റത്തെ പ്രോഗ്രാം ചെയ്യാതെ തന്നെ ഡാറ്റ ഉപയോഗിച്ച് തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു.ഡാറ്റ ഉപയോഗിച്ച് സ്വന്തമായി പഠിക്കുന്ന അൽഗോരിതത്തിലാണ് മെഷീൻ ലേണിംഗ് പ്രവർത്തിക്കുന്നത്.
AI &ML തമ്മിലുള്ള പ്രധാന വ്യത്യാസം എന്ത്?
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് |
മെഷീൻ ലേണിംഗ് |
മനുഷ്യന്റെ ബുദ്ധിയെ അനുകരിക്കാൻ കഴിയുന്ന ഇന്റലിജന്റ് സിസ്റ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ |
AI യുടെ ഉപവിഭാഗം,പ്രോഗ്രാമിങ് ചെയ്യാതെ പഴയ ഡാറ്റയിൽ നിന്നും തീരുമാനങ്ങൾ എടുക്കാൻ മെഷീനെ സഹായിക്കുന്നു. |
സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ മനുഷ്യരെ പോലെയുള്ള കമ്പ്യൂട്ടർ സിസ്റ്റം കൊണ്ട് വരുന്നു. |
ഡാറ്റയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കൃത്യമായ ഔട്ട്പുട്ട് നല്കാൻ മെഷീനുകളെ സഹായിക്കുന്നു. |
AI വിശാലമാണ് |
ML പരിമിതമാണ് |
ഏത് ജോലിയും തീരുമാനങ്ങളും എടുക്കാൻ കഴിയുന്ന ഇന്റലിജന്റ് സിസ്റ്റങ്ങളാണ്. |
പരിശീലനം ലഭിച്ച മേഖലകളിൽ മാത്രമേ പ്രവർത്തിക്കാനാകൂ |
AI ,ML പ്രാധാന്യം എന്ത്?
ഭാവിയിലെ ബിസിനസിനെയും മറ്റും നയിക്കാൻ പോകുന്ന സാങ്കേതിക വിദ്യകളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും.ഇതുപയോഗിച്ചു പ്രവർത്തിക്കുന്ന എല്ലാ മേഖലകളിലും നേട്ടം മാത്രമാണ് ഉണ്ടായിട്ടുള്ളത്.ഭാവിയിൽ ഏകദേശം എല്ലാ മേഖലകളിലും ഈ സാങ്കേതിക വിദ്യകൾ ഉപയോഗിക്കും എന്ന കാര്യത്തിൽ സംശയമില്ല.അതിനാൽ തന്നെ പുതിയ ടെക്‌നോളജി ഉപയോഗിച്ച് മുന്നോട്ട് നീങ്ങിയാൽ മാത്രമേ ഭാവിയിൽ പിടിച്ച് നില്ക്കാൻ സാധിക്കുകയുള്ളൂ.
വേഗത്തിലുള്ള തീരുമാനങ്ങൾ എടുക്കാനും,പുതിയ ഉത്പന്നങ്ങളുടെ കണ്ടുപിടുത്തത്തെ സഹായിക്കാനും വ്യക്തമായ വിവരങ്ങൾ നൽകാനും AI സഹായിക്കുന്നു.ഭാവിയിലെ ഒഴിച്ച് കൂടാനാവാത്ത ഈ സാങ്കേതികവിദ്യകളെ കുറിച്ചുള്ള പഠനം മികച്ച ശമ്പളത്തോടെ നിരവധി അവസരങ്ങൾ ലഭിക്കുന്നതിന് സഹായിക്കും.ടോംസ് എൻജിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് കോഴ്‌സിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത് ഭാവിയിലേക്കുള്ള മികച്ച പാതയാണ്.അധ്യാപകരുടെ കൃത്യമായ പരിശീലനവും,വിവിധ അവസരങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചും മെഷീൻ ലേണിംഗിനെ കുറിച്ചും വ്യക്തമായി മനസിലാക്കി കരിയർ പടുത്തുയർത്താൻ സഹായിക്കുന്നു.