fbpx
9447125659
College Code : TCE
Contact Us

9400747400, 9447125659

Location

Mattakara.P.O, Kottayam

Know More About our Courses



എന്താണ് ഇൻഡസ്ട്രിയൽ ട്രെയിനിങ്? മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഇൻഡസ്ട്രിയൽ പരിശീലനം നിർബന്ധമാണോ?

ഏതൊരു എൻജിനീയറിങ് കോഴ്‌സിനെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇൻഡസ്ട്രിയൽ ട്രെയിനിങ്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദത്തെ സംബന്ധിച്ച് ഈ പരിശീലനം ഒഴിച്ച് കൂടാനാവാത്തതാണ്.  

  • എന്താണ് മെക്കാനിക്കൽ എൻജിനീയറിങ്? 
ഭൗതിക ശാസ്ത്രത്തിലെയും ദ്രവ്യ ശാസ്ത്രത്തിലെയും തത്വങ്ങൾ പ്രകാരം  യന്ത്ര വ്യവസ്ഥകളുടെ നിർമാണം,രൂപകൽപ്പന,പ്രവർത്തനം,കേടുപാടുകൾ തീർക്കൽ എന്നിവ നിർവഹിക്കുന്ന എൻജിനീയറിങ് വിഭാഗമാണ് മെക്കാനിക്കൽ എൻജിനീയറിങ്.ചലനം,ബലം,ഊർജം എന്നിവയുടെ അടിസ്ഥാനത്തിൽ അവയുടെ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുക, ഡിസൈനുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലേയെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയവയൊക്കെ ഇതിന്റെ കീഴിൽ വരുന്നു.അതിനാൽ തന്നെ ആധുനിക ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു മേഖലയായി വളർന്നിരിക്കുകയാണ് മെക്കാനിക്കൽ എൻജിനീയറിങ്.   ഇൻഡസ്ട്രിയൽ ട്രെയിനിങ് എന്നത് മെക്കാനിക്കൽ എൻജിനീയറിങ് കോഴ്‌സിന്റെ ഒരു പ്രധാന ഭാഗമാണ്.ഇതിലൂടെ ഒരു വ്യാവസായിക അന്തരീക്ഷത്തിൽ എങ്ങനെയാണ് ജോലി ചെയ്യേണ്ടതെന്നും നിങ്ങളുടെ അറിവുകളും സ്കില്ലുകളും എങ്ങനെ പ്രയോഗിക്കാമെന്നും പഠിക്കാനാകും. ട്രെയിനിങ്ങിന്റെ ഭാഗമായി നിങ്ങൾ പ്രവേശിക്കുന്ന സ്ഥാപനത്തിൽ ആ മേഖലയിൽ വിദഗ്ധരായ നിരവധി പേരുണ്ടാകും.അവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനും പരിശീലിക്കാനും സാധിക്കുന്നു.  
  • ഇൻഡസ്ട്രിയൽ ലേണിംഗിന്റെ ലക്ഷ്യങ്ങൾ 
  • ഒരു ഓഫീസ് അന്തരീക്ഷത്തിൽ നമ്മുടെ അക്കാദമിക് അറിവുകൾ ഉപയോഗിച്ച് എങ്ങനെ പ്രവർത്തിക്കാമെന്ന് പഠിപ്പിക്കുന്നു.
  • നമ്മുടെ അറിവുകളും കഴിവുകളും പരിശീലിക്കാനുള്ള പഠന വേദി ഒരുക്കുന്നു.
  • ക്ലാസ്സ്‌റൂം പഠനത്തെ യഥാർത്ഥ അനുഭവമാക്കി മാറ്റാൻ സഹായിക്കുന്നു.
  • തന്നിലർപ്പിച്ചിരിക്കുന്ന കർത്തവ്യങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും ബോധവാന്മാരാക്കുന്നു.
  • ധാർമികതയും നേതൃത്വ ഗുണങ്ങളും നേടിയെടുക്കാൻ സഹായിക്കുന്നു.
  • സ്വയമൊരു ലക്‌ഷ്യം കണ്ടെത്താൻ സഹായിക്കുന്നു.
  • ആത്മവിശ്വാസം ഉയർത്താൻ സഹായിക്കുന്നു.
  • ഇൻഡസ്ട്രിയുടെ നിയമങ്ങളെയും മാനദണ്ഡങ്ങളെയും മനസിലാക്കാൻ സഹായിക്കുന്നു.
  • യഥാർത്ഥ അനുഭവങ്ങളിലൂടെ ഇൻഡസ്ട്രി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് തിരിച്ചറിയുന്നു.
  • പുതുതായി വരാനിരിക്കുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചും മറ്റും അറിയാൻ സാധിക്കുന്നു.
  • പ്ലേസ്മെന്റ് ലഭിക്കുന്നതിനോ മറ്റൊരു കമ്പനിയിൽ അവസരം ലഭിക്കുന്നതിനോ സഹായിക്കുന്നു.
  • ട്രെയിനിങ്ങിന്റെ സർട്ടിഫിക്കറ്റ് പുതിയ ജോലി കണ്ടെത്തുന്നതിന് സഹായിക്കുന്നു.
  • പ്രാക്ടിക്കൽ സ്‌കിൽസ്,സോഫ്റ്റ് സ്‌കിൽസ്,കമ്മ്യൂണിക്കേഷൻ സ്‌കിൽസ്,പ്രൊഫഷണലിസം തുടങ്ങിയവ പരിശീലിക്കാനാകുന്നു.
 
  • മെക്കാനിക്കൽ എൻജിനീയറിങിൽ എന്തിനാണ് ഇൻഡസ്ട്രിയൽ ട്രെയിനിങ്?
മെക്കാനിക്കൽ എൻജിനീയറിങ് കോഴ്‌സിലൂടെ ലഭിക്കുന്ന ഇൻഡസ്ട്രിയൽ ട്രെയിനിങ്ങിൽ നിന്നും മെക്കാനിക്കൽ ഘടകങ്ങളും പ്രക്രിയകളും പ്രവർത്തിപ്പിക്കുന്നതിനും സംയോജിപ്പിക്കുന്നതിനും അത് പോലെ രൂപകൽപ്പന ചെയ്യുന്നതിനും പരിശീലനം ലഭിക്കുന്നു. നിങ്ങളുടെ അറിവും കഴിവും ഉപയോഗിച്ച്‌ എങ്ങനെ ഇൻഡസ്ട്രിയിൽ മികച്ചു നിൽക്കാം എന്ന് പഠിപ്പിക്കുന്നു.എല്ലാത്തിലുമുപരി ഒരു മികച്ച ജോലി സ്വന്തമാക്കാനുള്ള അറിവും അനുഭവവും പരിശീലനവും നൽകുന്നു.   ടോംസ് എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ വിദഗ്ധരായ അധ്യാപകരിലൂടെ  കൃത്യമായ പരിശീലനവും പിന്തുണയുമാണ് കോളേജ് ഒരുക്കിയിരിക്കുന്നത്.അതോടൊപ്പം തന്നെ വിവിധ  സ്ഥാപനങ്ങളിൽ നൽകുന്ന ഇൻഡസ്ട്രിയൽ ട്രെയിനിങ്ങിലൂടെ വിദ്യാർത്ഥികൾക്ക് മികച്ച അനുഭവസമ്പത്തും അറിവും നേടാനുള്ള അവസരവും ഒരുക്കുന്നു.                         

© Copyright All Rights Reserved Toms College of Engineering