കമ്പ്യൂട്ടർ എൻജിനീയറിങ് പഠിച്ചാൽ മികച്ച കരിയർ സാധ്യമോ?
എൻജിനീയറിംഗിൽ ഏറ്റവും സാധ്യതയറിയതും ദിനം പ്രതി വികാസം പ്രാപിക്കുകയും ചെയ്യുന്ന വിഭാഗമാണ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്.വിദ്യാർത്ഥികളിൽ കൂടുതൽ പേരും ,ഏകദേശം ഒരു 50% ഇപ്പോൾ തിരഞ്ഞെടുക്കുന്നത് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ആണ്.പഠന ശേഷം ലഭിക്കുന്ന മികച്ച ജോലിയും ഉയർന്ന സാലറി പാക്കേജുമാണ് ഈ കോഴ്സ് തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത് .കൂടാതെ, ഏതൊരു മേഖലയിൽ പോകണമെങ്കിലും കമ്പ്യൂട്ടർ സയൻസ് ഇപ്പോൾ ഒരു സബ്‌സിഡറി ആയി മാറിയിരിക്കുകയാണ്.
കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, അവയുടെ പ്രോഗ്രാമിങ്,ഓപ്പറേറ്റിംഗ് സിസ്റ്റം,പ്രോഗ്രാമിങ് ലാംഗ്വേജ് ,മൈക്രോ പ്രൊസസ്സർസ് ,മൊബൈൽ കമ്മ്യൂണിക്കേഷൻ,ഡാറ്റ അനലൈസിങ് മുതലായവയാണ് ഈ കോഴ്സിലൂടെ പഠിക്കുന്നത്.പഠന ശേഷം വിവിധ തൊഴിൽ അവസരങ്ങളോടൊപ്പം സ്റ്റാർട്ടപ്പ് സാധ്യതകളും നിരവധിയാണ്.ഗവൺമെന്റ് പിന്തുണയോട് കൂടി തന്നെ സ്റ്റാർട്ടപ്പുകൾ ആരംഭിച്ച് ഭാവി സുരക്ഷിതമാക്കാനുള്ള മികച്ച അവസരം കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിലൂടെ ലഭിക്കും.
ജോലി സാധ്യതകൾ
ഒരു കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിക്ക് പഠന ശേഷം ലഭിക്കാവുന്ന ജോലി സാധ്യതകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
- സോഫ്റ്റ്‌വെയർ എഞ്ചിനീയർ
- കമ്പ്യൂട്ടർ പ്രോഗ്രാമർ
- പ്രൊഫസർ
- സിസ്റ്റം ഡിസൈനർ
- എൻജിനീയറിങ് സപ്പോർട്ട് സ്പെഷ്യലിസ്റ്
- അക്കാദമിക് റിസർച് എഡിറ്റർ
- ഇ-കൊമേഴ്‌സ് സ്പെഷ്യലിസ്റ്
- ഡാറ്റ വെയർഹൗസ് അനലിസ്റ്റ്
- ആപ്പ് ഡെവലപ്പർ
- കോൺടെന്റ് ഡെവലപ്പർ
- മെഷീൻ ലേർണിങ്
- ഡാറ്റ സയൻസ്
- കോഡിങ്
- സൈബർ സെക്യൂരിറ്റി
തൊഴിൽ സാധ്യതകൾ അനവധിയാണെങ്കിലും വിദ്യാർത്ഥികൾ ആർജിച്ചെടുത്ത സ്‌കിൽ അനുസരിച്ചായിരിക്കും അവർക്ക് ജോലി ലഭിക്കുന്നത്.കാരണം കമ്പ്യൂട്ടർ സയൻസ് മേഖലയിലെ ദിനം പ്രതിയുള്ള വളർച്ച തൊഴിൽ സാധ്യത വർധിപ്പിക്കുന്നതോടൊപ്പം ജോലി നേടാനുള്ള ശേഷികളും വർധിപ്പിച്ചിരിക്കുകയാണ്.വെറുമൊരു എൻജിനീയറിങ് ബിരുദം കൊണ്ട് മാത്രം ജോലി ലഭിക്കില്ല.വേൾഡ് ഇക്കണോമിക് ഫോറത്തിന്റ റിപ്പോർട്ടനുസരിച്ച് 2025 ,26 ആകുമ്പോഴേക്കും 85 മില്യൺ തൊഴിലവസരങ്ങൾ ഇല്ലാതാവുകയും 96 മില്യൺ തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.ഈ പുതിയ തൊഴിലവസരങ്ങൾക്ക് അനിവാര്യമായ സ്കിൽ സെറ്റ് ആര്ജിച്ചെടുത്താൽ മാത്രമേ ഭാവിയിൽ മികച്ച ജോലി സ്വന്തമാക്കാനാവുകയുള്ളൂ.സോഫ്റ്റ് സ്‌കിൽസ്,പ്രോബ്ലം സോൾവിങ്.അൽഗോരിതം,ക്രിയേറ്റിവിറ്റി തുടങ്ങിയ ശേഷികൾ ഒരു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിക്ക് അനിവാര്യമായതാണ്.മികച്ച ഒരു സ്ഥാപനത്തിൽ നിന്ന് പഠിച്ചാൽ മാത്രമേ ഇത്തരത്തിലുള്ള ശേഷികൾ ആർജ്ജിച്ചെടുക്കാൻ സാധിക്കൂ.
ടോംസ് എൻജിനീയറിങ് കോളേജ് ഓരോ വിദ്യാർത്ഥികളെയും പരിശീലിപ്പിക്കുന്നത് ഇത്തരം ശേഷികൾ സായത്തമാക്കാനാണ്.വർധിച്ചു വരുന്ന തൊഴിൽ അവസരങ്ങൾക്കും ആവശ്യങ്ങൾക്കുമനുസരിച്ചുള്ള കഴിവുകൾ വളർത്തിയെടുക്കാൻ മികച്ച അധ്യാപകരും ആധുനിക സൗകര്യങ്ങളടങ്ങിയ ലാബും വിവിധ പ്രോഗ്രാമുകളും ടോംസിൽ ഒരുക്കിയിട്ടുണ്ട്.അതിനാൽ തന്നെ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിലൂടെ മികച്ച ഭാവി നേടാൻ ടോംസിലും മികച്ച മറ്റൊരു ഓപ്ഷനില്ല!