fbpx
9447125659
College Code : TCE
Contact Us

9400747400, 9447125659

Location

Mattakara.P.O, Kottayam

Know More About our Courses



കെമിക്കൽ എൻജിനീയറിങ് പഠനം എന്ത് കൊണ്ട് അനിവാര്യം?

നമ്മുടെ നിത്യ ജീവിതവുമായി വളരെയധികം അടുത്ത് നിൽക്കുന്ന ഉത്പന്നങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് കിടക്കുന്ന വിഭാഗമാണ് കെമിക്കൽ എൻജിനീയറിങ്.കെമിക്കൽ ലബോറട്ടറികളിൽ ഗവേഷണം വഴി കണ്ടെത്തുന്ന വസ്തുക്കൾ ഉപയോഗപ്രദമായ ഉത്പന്നങ്ങളാക്കി മാറ്റുന്നത് കെമിക്കൽ എൻജിനീയര്മാരാണ്.നാമിന്ന് നിത്യേന ഉപയോഗിക്കുന്ന പല ഉത്പന്നങ്ങളിലും രാസവസ്തുക്കൾ ഉൾപ്പെടുന്നുണ്ട്.ഈ രാസവസ്തുക്കളെ കൃത്യമായി വിശകലനം ചെയ്ത് ഫലപ്രദമായ രീതിയിൽ രൂപകൽപ്പന ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് കെമിക്കൽ എൻജിനീയര്മാരാണ്.കെമിക്കൽ നിർമാണത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ബോധവാനായ ഒരു കെമിക്കൽ എൻജിനീയർക്കുള്ള ഉത്തരവാദിത്വങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

  • നിർമാണ ഉപകരണങ്ങളുടെയും പദ്ധതികളുടെയും രൂപകൽപ്പന 
  • രാസ ഇക്കോളജറുകൾ,പോളിമറുകൾ,പേപ്പർ,ചായങ്ങൾ,മരുന്നുകൾ,പ്ലാസ്റ്റിക്,രാസവളങ്ങൾ തുടങ്ങിയവയുടെ വികസനം 
  • അസംസ്‌കൃത വസ്തുക്കളിൽ നിന്ന് ഉപയോഗ പ്രദമായ ഉത്പന്നങ്ങളുടെ നിർമാണം 
  • പരിസ്ഥിതി സൗഹാർദ രീതിയിലുള്ള ഉത്പന്നങ്ങളുടെ നിർമാണം 
           കെമിക്കൽ എൻജിനീയർക്ക് ആവശ്യമായ ശേഷികൾ  നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മേഖലയാണ് കെമിക്കൽ എൻജിനീയറിങ്. മാത്‍സ്,ഫിസിക്സ്,കെമിസ്ട്രി എന്നിവയിൽ കൃത്യമായ അവബോധമുണ്ടായിരിക്കണം.തെർമോ ഡയനാമിക്,ഊർജ ബഹിർഗമനം,പ്രോസസ്സ് ഡിസൈൻ,റിയാക്ടർ ഡിസൈൻ തുടങ്ങിയവ മനസ്സിലാക്കി സൂക്ഷ്‌മമായി വിശകലനം ചെയ്യാൻ പ്രാപ്തരായിരിക്കണം.ആശയ വിനിമയത്തോടൊപ്പം പ്രോബ്ലം സോൾവിങ് സ്കില്ലും വളരെ പ്രധാനപ്പെട്ടതാണ്.                                                                                                                                                                                                                        കെമിക്കൽ എൻജിനീയർമാരെ കാത്തിരിക്കുന്ന മേഖലകൾ      നിത്യ ജീവിതത്തിൽ വളരെയധികം ആവശ്യമുള്ള വസ്തുക്കളുടെ നിർമാണവുമായി ബന്ധപ്പെട്ട് കിടക്കുന്ന മേഖലയായത് കൊണ്ട് തന്നെ തൊഴിൽ സാദ്ധ്യതകൾ നിരവധിയാണ്.പെട്രോളിയം,രാസവളം ,പെയിന്റ്,കൃത്രിമ തുണിത്തരങ്ങൾ,സോപ്പ്,പ്ലാസ്റ്റിക്,കടലാസ്സ്,ഭക്ഷണം,മരുന്നുകൾ തുടങ്ങിയവയുടെ ഉത്പാദനത്തിനാവശ്യമായ പ്ലാന്റ് ഡിസൈൻ,നിർമാണം,ഓപ്പറേഷൻ,യന്ത്ര സാമഗ്രികൾ ,പ്രവർത്തനം തുടങ്ങിയവയൊക്കെ കൈകാര്യം ചെയ്യുന്നതിനാൽ താഴെ  പറയുന്ന മേഖലകളിലെ വ്യവസായങ്ങളിലും മലിനീകരണ നിയന്ത്രണത്തിലും  കെമിക്കൽ എൻജിനീയർക്ക് ഒട്ടേറെ അവസരങ്ങളുണ്ട്.    
  • പെട്രോളിയം റിഫൈനിംഗ് 
  • ഫാർമസ്യൂട്ടിക്കൽസ് 
  • ഡെയറി 
  • പേപ്പർ 
  • ലോഹങ്ങൾ 
  • രാസവളങ്ങൾ 
  • രാസവസ്തുക്കൾ 
    അതിനാൽ തന്നെ ഒരു മികച്ച ഭാവിയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ കെമിക്കൽ എൻജിനീയറിങ്ങിലൂടെ നിങ്ങൾക്കത് ഉറപ്പ് വരുത്താം.കോട്ടയത്തെ AICTE അംഗീകാരമുള്ള ടോംസ് എൻജിനീയറിങ് കോളേജ് വിദഗ്ധമായ പരിശീലനം നൽകുന്നതോടൊപ്പം കെമിക്കൽ എൻജിനീയറിങ്ങിൽ ശോഭനമായ ഭാവി നല്കുന്നതിനും നിങ്ങളെ സഹായിക്കുന്നു.

© Copyright All Rights Reserved Toms College of Engineering