കോട്ടയത്തിന്റെ എഡ്യൂക്കേഷൻ ഹബ്ബായി മറ്റക്കര മാറുന്നു
കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്.
കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം എന്നതിനാല്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ അനിവാര്യമാകുന്നു. അത്തരത്തിലുള്ള പരിഷ്കാരങ്ങളിൽ ഏറ്റവും പ്രധാനമാണ് വിദ്യാർത്ഥികളിൽ കുറഞ്ഞ ചിലവിൽ കൂടുതൽ വിദ്യാഭ്യാസം ആർജ്ജിക്കുവാനുള്ള അവസരം താമസിക്കുന്നതിനടുത്ത് തന്നെ ഒരുക്കുകയെന്നത്.
അതിനായി ഓരോ പ്രദേശത്തെയും ഒരു വിദ്യഭ്യാസ ഹബ്ബാക്കിമാറ്റുകയെന്നതാണ് ചെയ്യേണ്ടകാര്യം.
അത്തരത്തിൽ നോക്കുമ്പോൾ മറ്റക്കര ഇന്ന് ഒരു വിദ്യാഭ്യാസ ഹബ്ബായി മാറിക്കെണ്ടിരിക്കുന്നു. അങ്കണവാടിമുതൽ എൻജിനീയറിംഗ് ക്ലാസുകൾ വരെ ഇപ്പോൾ ഒരു കുടക്കീഴിൽ ലഭ്യമാണ് ഇന്ന് മറ്റക്കരയിൽ.
ഓരോ വിദ്യാർത്ഥിയുടെയും അടിസ്ഥാന വിദ്യാഭ്യാസ ആവശ്യങ്ങൾ നിർവഹിക്കുവാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ കോട്ടയത്തെ NO 1 എൻജിനീയറിംഗ് കോളജുവരെ മറ്റക്കരയിൽ സ്ഥിതി ചെയ്യുന്നു. ആയിരക്കണക്കിന് വിദ്യാർഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് സാക്ഷാത്ക്കരിക്കുന്ന മണ്ണായി മറ്റക്കര വളർന്നിരിക്കുന്നു.
മറ്റക്കരയിൽ സ്ഥിതി ചെയ്യുന്ന അംഗനവാടികൾ.
● Anganwadi Manal (Centre No 17)
● Anganwadi Manjamattom (Centre No 2)
● Anganwadi Karimpani (Centre No 5)
● Anganwadi Thachilangad (Centre No 13)
മറ്റക്കരയിൽ സ്ഥിതി ചെയ്യുന്ന തുടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
● Manjamattam school
● Manal LP school
● Pattiyalimattam LP school
● Mattakara L.P School
● Mattakara N.S.S Higher secondary school
● visveswaraya institute of Engineering technology
● Visveswaraya institute of aviation
● TOMS College of Engineering
● TOMS Polytechnic College
● Creative hut institute of photography
● Model Polytechnic Mattakara
ഇത്തരത്തിൽ 15 ൽ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മറ്റക്കരയുടെ വിദ്യഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുകൾ വിടർത്തി നിൽക്കുന്നത്.
ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ്മുറികൾ, ഏറ്റവും മികച്ച പഠനം അന്തരീക്ഷം, മികച്ച അധ്യാപകർ, വാഹന സൗകര്യം, ആൺ - പെൺ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ( ടോംസ് കോളേജിലും, ക്രിയേറ്റീവ് ഹട്ടിലും ) തുടങ്ങി പഠനം ഏറ്റവും മികച്ചതാക്കുന്നതിനുള്ള എല്ലാ ഘടകങ്ങളും മറ്റക്കരയിലുണ്ട്. അതുകൊണ്ടുതന്നെയാണല്ലോ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ തങ്ങളുടെ ഉന്നത പഠനം പൂർത്തിയാക്കുവാൻ മറ്റക്കര തന്നെ തെരഞ്ഞെടുക്കുന്നത്.
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് പഠിക്കാൻ 6 വ്യത്യസ്ഥതരം കോഴ്സുകൾ പ്രശസ്ത Creative hut institute ഒരുക്കിയിരിക്കുമ്പോൾ നിങ്ങൾക്ക് ഏറ്റവും വലിയ തൊഴിൽ സാധ്യത തുറന്നിടുന്ന 5 എൻജിനീയറിംഗ് വിഷയങ്ങളും 5 എൻജിനീയറിംഗ് ഡിപ്ലോമ കോഴ്സുകളും ടോംസ് കോളേജ് ഒരുക്കിയിരിക്കുന്നു. ഓരോ വർഷവും നിരവധി വിദ്യാർത്ഥികളാണ് അവരുടെ സ്വപ്നയാഥാർഥ്യങ്ങളിലേക്ക് മറ്റക്കരയിൽ നിന്നും പഠിച്ചിറങ്ങുന്നത്.
ലോകത്തിന്റെ പലഭാഗത്തും മറ്റക്കരയിൽ നിന്നും ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയവർ ജോലിചെയ്യുന്നു എന്നത് മറ്റക്കരയും മറ്റക്കരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും എത്രമാത്രം ഗുണമേന്മയുള്ളതാണെന്നതിന്റെ തെളിവാണ്.
ഏറ്റവും മികച്ചതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസ എല്ലാ കുട്ടികളിലേക്കും എത്തിക്കുവാൻ മറ്റക്കരയും മറ്റക്കരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിജ്ഞാബന്ധമാണ്. അതുതന്നെയാണ് ഇന്ന് മറ്റക്കര കേരളം ശ്രദ്ധിക്കുന്ന വിദ്യാഭ്യാസ ഹബ്ബായി മാറുവാനുള്ള കാരണവും.