പുതു സാങ്കേതികവിദ്യകൾ വ്യവസായങ്ങളെ മാറ്റിമറിക്കുന്ന ‘ഇൻഡസ്ട്രി 4.0’ എത്തിക്കഴിഞ്ഞു. അതനുസരിച്ച് തൊഴിലവസരങ്ങളും മാറുന്നു. എൻജിനീയറിങ് വിദ്യാർഥികൾക്കു ലഭിക്കുന്ന തൊഴിലവസരങ്ങളിൽ കഴിഞ്ഞ 4 വർഷമായി വലിയ മാറ്റങ്ങളാണുണ്ടാകുന്നത്. 5 വർഷം മുൻപു കേൾക്കാത്ത ജോലികളാണ് ഇന്നു വിദ്യാർഥികളെ കാത്തിരിക്കുന്നത്. സാങ്കേതിക കാഴ്ചപ്പാടും ചിന്താഗതിയുമാണ് ഈ മേഖലയിലെ പഠനത്തിന് വേണ്ടത്. ഒരു സംവിധാനം എങ്ങനെ രൂപപ്പെടുന്നു, അതെങ്ങനെ വികസിപ്പിച്ചെടുക്കുന്നു, അതിന്റെ പ്രവർത്തനരീതി എന്ത്, അതിന്റെ വ്യത്യസ്തങ്ങളായ തലങ്ങൾ എന്തൊക്കെയാണ്, അത് എങ്ങനെ പ്രവർത്തനരഹിതവും പ്രവർത്തനക്ഷമവുമാക്കാം, അതിന്റെ പ്രായോഗികത എങ്ങനെ മെച്ചപ്പെടുത്താം, തുടങ്ങിയ ചിന്തകൾ മനസ്സിൽകൂടി കടന്നുപോകുന്ന ഒരാൾക്കേ, സാങ്കേതിക പരിജ്ഞാനം (ടെക്നിക്കൽ നോളജ്/തിങ്കിങ്) ഉള്ളതായി കണക്കാക്കാൻ കഴിയൂ. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള മികവ്, നൈപുണി എന്നിവ വ്യക്തിക്കുണ്ടാകണം. പുതിയതും, വ്യത്യസ്തത പുലർത്തുന്നതുമായ, സംവിധാനങ്ങളെക്കുറിച്ച് ഭാവനയിൽ കാണാൻ കഴിയണം. സൃഷ്ടിപരമായ മികവ് വേണം. ഒരു സംവിധാനത്തിന്റെ സൂഷ്മതലത്തിലേക്ക് കടന്നുചെല്ലാനും ചിന്തിക്കാനുമുള്ള കഴിവുണ്ടായിരിക്കണം. ശാസ്ത്രവിഷയങ്ങളിലെ ശക്തമായ അടിത്തറയാണ് മേഖലയിൽ ശോഭിക്കാൻ വേണ്ടത്. അതിന് അഭിരുചികളും നൈപുണിയും നിർബന്ധമാണ്. ഇവ ഇല്ലാത്ത, അല്ലെങ്കിൽ പരിമിതമായി മാത്രമുള്ളവർ ഈ മേഖലയിലേക്ക് കടക്കുമ്പോഴാണ്, പരാജിതരുടെ ഒരു നീണ്ട നിര മേഖലയുമായി ബന്ധപ്പെട്ട് കടന്നുവരുന്നത്. നിമിഷംപ്രതി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, തുടർപഠനങ്ങളിലുള്ള താത്പര്യം നിർബന്ധമാണ്. യുക്തിപരമായ ചിന്താശീലവും ഗണിതശാസ്ത്രപരമായ താത്പര്യവും ഒഴിച്ചുകൂടാൻ കഴിയില്ല. മികച്ച ആശയവിനിമയശേഷി വേണം. എങ്കിൽ മാത്രമേ ഒരു കൂട്ടായ്മയിൽ, മറ്റുള്ളവരുമായി പൊരുത്തപ്പെട്ടു പ്രവർത്തിക്കുവാനുള്ള (ടീം പ്ലേയർ) മികവുണ്ടാവുകയുള്ളൂ. ചുരുക്കത്തിൽ ഈ മേഖലയിലേക്ക് കടക്കാനാഗ്രഹിക്കുന്നവർ ഇവയെപ്പറ്റി ഗൗരവമായി ചിന്തിക്കുന്നത് അഭികാമ്യമാണ്. *സിവിൽ എൻജിനീയറിംഗ്* എൻജിനീയർ എന്നാൽ ‘സിവിൽ എൻജിനീയർ’ ആണെന്നു പൊതുവെ കരുതിപ്പോന്ന കാലമുണ്ടായിരുന്നു. അത്രയേറെ പ്രധാന്യവും മികവും ലഭിക്കുന്ന ഒരു പഠന മേഖല തന്നെയാണ് സിവിൽ എൻജിനീയറിംഗ്. അതിനാൽ തന്നെ എക്കാലവും ഒരേ വേഗത്തില്‍ വികസിക്കുന്നത് സിവില്‍ എന്‍ജിനീയറിംഗ് ശാഖയാണെന്ന് പറയാം. കാരണം ലോകത്തിന്റെ പ്രാഥമികമായ എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള അടിത്തറ അതിലാണെന്നതാണ്. എൻജിനീയറിങ്ങിലെ അടിസ്ഥാനശാഖയാണു സിവിൽ എന്നു പറയാം. കെട്ടിടം, റോഡ്, പാലം, റെയിൽപ്പാത, അണക്കെട്ട്, പൈപ്‌ലൈൻ, കനാൽ (തോട്), തുരങ്കം, തുറമുഖം, വിമാനത്താവളം, ജലസേചനം, ജലവിതരണം, അഴുക്കുചാൽ വ്യവസ്ഥ മുതലായവയുടെ രൂപകൽപന, നിർമാണം, പരിപാലനം മുതലായവ ഈ ശാഖയിൽ വരും. മാത്‌സ് അടക്കം അടിസ്ഥാനവിഷയങ്ങൾക്കു പുറമെ, എൻജിനീയറിങ്, ഡ്രോയിങ്, നിർമാണവസ്തുക്കൾ, ബലതന്ത്രം, ഫ്ലൂയിഡ് മെക്കാനിക്സ്, സർവേയിങ്, ക്വാണ്ടിറ്റി സർവേയിങ്, റോഡുകൾ, റെയിൽവേ, പാലങ്ങൾ, തുറമുഖം, ജലസേചനം, ജലവിതരണം, അഴുക്കുചാൽ വ്യവസ്ഥ (sewage system), സോയിൽ മെക്കാനിക്സ്, സ്ട്രക്ചറുകൾ, സിവിൽ നിർമാണങ്ങൾ തുടങ്ങി പല വിഷയങ്ങളും പഠിക്കേണ്ടതുണ്ട്. മരപ്പണി, ഇരുമ്പുപണി, കൽപണി മുതലായവ യന്ത്രവൽകൃതമായതോടെ നിർമാണരീതികളിൽ വലിയ മാറ്റം വന്നു. ഇലക്ട്രോണിക്സിലും ഐടിയിലും സിവിൽ എൻജിനീയർ പ്രാവീണ്യം നേടേണ്ടതുണ്ട് ഒപ്പം പ്രായോഗികമായ പരിശീലനവും കൃത്യമായി ലഭിക്കേണ്ടതുണ്ട്. അതിനായി ടോംസ് എൻജിനീയറിംഗ് കോളേജ് വിദ്യാർഥികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കിനൽകുന്നു. ജോലിസാധ്യതയേറെ ആർക്കിടെക്ചർ സ്വതന്ത്രശാഖയായി രൂപപ്പെടുംമുൻപ് കെട്ടിടങ്ങളടക്കമുള്ള നിർമിതികളുടെ ചുമതല സിവിൽ എൻജിനീയറിങ്ങിന്റേതായിരുന്നു. നിർമിതികൾക്ക് ഉറപ്പും സ്ഥിരതയും മാത്രം പോരാ, മനുഷ്യന്റെ സൗന്ദര്യബോധത്തെയും തൃപ്തിപ്പെടുത്തണമെന്ന ചിന്ത ശക്തമായതോടെ ആർക്കിടെക്ചറിനു പ്രാധാന്യമേറി. നിങ്ങൾ ഉൾപ്പെട്ടേക്കാവുന്ന സിവിൽ എഞ്ചിനീയർമാരുടെ ചില നിർദ്ദിഷ്ട ചുമതലകൾ ചുവടെ ചേർക്കുന്നു.