fbpx
9447125659
College Code : TCE
Contact Us

9400747400, 9447125659

Location

Mattakara.P.O, Kottayam

Know More About our Courses



മികച്ച അവസരങ്ങളുമായി ഇലക്ട്രക്&ഇലക്ട്രോണിക്സ് എൻജിനീയറിങ്

    വൈദ്യുതിയുടെ ഉത്പാദനം,വിതരണം,വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട പഠനം നടത്തുകയും അവ പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്ന എൻജിനീയറിങ് വിഭാഗമാണ് ഇലക്ട്രിക്കൽ എൻജിനീയറിങ്.നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ ലൈറ്റ്,ഫാൻ,മുതൽ ടെലിഫോൺ,ടി വി,കമ്പ്യൂട്ടർ തുടങ്ങിയവയൊക്കെ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു.അതിനാൽ തന്നെ വളരെ വേഗത്തിൽ വികസിക്കുന്ന ഒരു വിഭാഗമായി മാറിയിരിക്കുകയാണിത്.ഇലക്ട്രിക്കൽ എൻജിനീയറിങ് വളരെ വിശാലമായത് കൊണ്ട് തന്നെ നിരവധി ഉപവിഭാഗങ്ങൾ ഇതിലൂടെ രൂപപ്പെട്ടിട്ടുണ്ട്.ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്,ഇൻസ്ട്രുമെന്റഷൻ ,കമ്മ്യൂണിക്കേഷൻ തുടങ്ങിയവയെല്ലാം ഇതിന്റെ ഉപ വിഭാഗങ്ങളാണ്.   ഇലക്ട്രിക് എൻജിനീയറിങ് എല്ലാ മേഖലയിലേക്കും ആവശ്യമായ ഇലക്ട്രിക് ഉപകരണങ്ങൾ നിർമിക്കുന്നത് ഇലക്ട്രിക്കൽ എൻജിനീയര്മാരാണ്.അവയുടെ ഡിസൈൻ,കൺസ്ട്രക്ഷൻ,മാനുഫാക്ച്ചറിങ്,ടെസ്റ്റിംഗ്,ഓപ്പറേഷൻ,ട്രബിൾ ഷൂട്ടിംഗ്&റിപ്പയർ എന്നിവയാണ് ഇതിൽ കൈകാര്യം ചെയ്യുന്നത്.ഇലക്ട്രിക് വസ്തുക്കൾ ഉപയോഗിക്കുന്ന കാലത്തോളം ഇതിന്റെ പ്രാധാന്യം കുറയില്ല. ഇലക്ട്രിക്കൽ എൻജിനീയറിങ് കൈകാര്യം ചെയ്യുന്ന പ്രധാന വിഭാഗങ്ങളാണ് 

  • എനർജി സിസ്റ്റം 
  • സിസ്റ്റം&കണ്ട്രോൾ 
  • ഇൻസ്ട്രുമെന്റേഷൻ&റിയൽ ടൈം കമ്പ്യൂട്ടിങ് 
  • പവർ എൻജിനീയറിങ് 
  • വീഡിയോ/ഇമേജ് &സ്പീച് പ്രോസസ്സിംഗ് 
  • ഇലക്ട്രോണിക്സ് 
  ഇലക്ട്രോണിക്സ് എൻജിനീയറിങ്  ഇലക്ട്രോണിക് ഉപകരണങ്ങൾ,ഡിവൈസ്,സർക്യൂട് മുതലവയെ കുറിച്ച്‌ പഠിക്കുന്നതാണ് ഇലക്ട്രോണിക്സ് എൻജിനീയറിങ്.GPS,Portable Music Players തുടങ്ങിയവുടെ നിർമാണം,രൂപകൽപ്പന തുടങ്ങിയവയൊക്കെ കൈകാര്യം ചെയ്യുന്നത് ഇവിടെയാണ്.ഇലക്ട്രോണിക്സ് എൻജിനീയറിങ് കൈകാര്യം ചെയ്യുന്ന പ്രധാന വിഭാഗങ്ങളാണ് 
  • അനലോഗ് ഇലക്ട്രോണിക്സ് 
  • പവർ  ഇലക്ട്രോണിക്സ് 
  • ഡിജിറ്റൽ  ഇലക്ട്രോണിക്സ് 
  • കമ്മ്യൂണിക്കേഷൻ സിസ്റ്റം 
  • എംബെഡഡ്ഡ് സിസ്റ്റം 
  ഇലക്ട്രിക്&ഇലക്ട്രോണിക്സ് എൻജിനീയറിങ് എന്തിന് വേണ്ടി? ഇലക്ട്രോണിക്സ്,ഇലക്ട്രിസിറ്റി,ഇലക്ട്രോമാഗ്നെറ്റിസം മുതലായവ ഉപയോഗിച്ച്‌  പ്രോഡക്ട് നിർമിക്കാനും പ്രവർത്തിപ്പിക്കാനും പഠിപ്പിക്കുന്ന വിഭാഗമാണ് ഇലക്ട്രിക്&ഇലക്ട്രോണിക്സ് എൻജിനീയറിങ്.  ഇന്ന് നിർമിക്കുന്ന എല്ലാ ഉപകരണങ്ങളും ഇലക്ട്രിക്&ഇലക്ട്രോണിക്സ് തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് നിർമിച്ചിരിക്കുന്നത്.അതിനാലാണ് ഈ രണ്ട് വിഭാഗങ്ങളും ഒന്നായി മാറിയത്.ഒരു പ്രൊഡക്ടിലെ ഇലക്ട്രിക് സർക്യൂട്സ് ആ ഉത്പന്നം പ്രവർത്തിപ്പിക്കാൻ സഹായിക്കുമ്പോൾ ഇലക്ട്രോണിക് സര്ക്യൂട്സ് അതിലൂടെ പുറത്തുവരുന്ന സിഗ്നലുകളെ വിശകലനം ചെയ്തു നല്ല രീതിയിൽ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നു.   ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ് കേന്ദ്രീകരിച്ചിരിക്കുന്ന വിഷയങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
  • ഇലക്ട്രോണിക്സ് 
  • പവർ ഇലക്ട്രോണിക്സ് 
  • കമ്പ്യൂട്ടർ എൻജിനീയറിങ് 
  • സിഗ്നൽ പ്രോസസ്സിംഗ് 
  • കമ്മ്യൂണിക്കേഷൻ 
  • ബയോ മെഡിക്കൽ ഇമേജിങ് 
  • നാനോ ടെക്നോളജി 
  • എംബെഡ്ഡ്ഡ് സിസ്റ്റം 
  • സോഫ്റ്റ്‌വെയർ 
  • ഹാർഡ്‌വെയർ 
  • പവർ സിസ്റ്റം എൻജിനീയറിങ്
  തൊഴിൽ സാധ്യതകൾ  ഇലക്രോണിക്സ് ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും ഉപയോഗം കൂടി വരുന്നതിനനുസരിച് ഈ മേഖലയിലുള്ള തൊഴിൽ സാധ്യതകളും വർധിച്ചിരിക്കുകയാണ്.ഇലക്ട്രിക്&ഇലക്ട്രോണിക്സ് വിഭാഗത്തിൽ പഠനം പൂർത്തിയായവർക്ക് ലഭിക്കാവുന്ന തൊഴിലവസരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.  
  • ഇലക്ട്രിക്കൽ എൻജിനീയർ 
  • ഇലക്ട്രോണിക്സ് എൻജിനീയർ 
  • നെറ്റ്‌വർക്ക് എൻജിനീയർ 
  • സിസ്റ്റം ഡെവലപ്പർ 
  • കണ്ട്രോൾ&ഇൻസ്ട്രുമെന്റേഷൻ എൻജിനീയർ 
  • മാനുഫാക്ച്ചറിങ് സിസ്റ്റം എൻജിനീയർ 
  • ഐ.റ്റി കൺസൾറ്റൻറ് 
  • സിസ്റ്റം അനലിസ്റ്റ് 
  കോട്ടയത്തെ AICTE അംഗീകാരമുള്ള ടോംസ് എൻജിനീയർ കോളേജിലെ 3 വർഷ ഡിപ്ലോമ കോഴ്‌സിലൂടെ ഇലക്ട്രിക്&ഇലക്ട്രോണിക്സ് മേഖലയിൽ നിങ്ങൾക്കും തിളങ്ങാം.ആധുനിക സൗകര്യങ്ങളോടും സാങ്കേതിക വിദ്യകളോടുമൊപ്പം വിദഗ്ധ അധ്യാപകരുടെ പരിശീലനും ടോംസിൽ ഒരുക്കിയിട്ടുണ്ട്.

© Copyright All Rights Reserved Toms College of Engineering