fbpx
9447125659
College Code : TCE
Contact Us

9400747400, 9447125659

Location

Mattakara.P.O, Kottayam

Know More About our Courses



മെക്കാനിക്കൽ എഞ്ചിനീയറിിംഗ്മെൺകുട്ടികൾക്ക് നൽകുന്നു വലിയ അവസരം.

ആഗോളതലത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള എന്‍ജിനീയറിംഗ് വിഭാഗമാണ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്. വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ സാധ്യതകള്‍ തന്നെയാണ് ഈ രംഗത്തേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതും. എന്നിട്ടും മെക്കാനിക്കലി‍ൽ പെൺകുട്ടികൾ തീരെയില്ലെന്നല്ല, വളരെ കുറവാണ് എന്നതാണ് വസ്തുത.  ശരിക്കും മെക്കാനിക്കലിൽ പെൺകുട്ടികൾക്ക് അവസരങ്ങളില്ലേ? സിലബസ് പെൺകുട്ടികൾ‌ക്കു പറ്റിയതല്ലേ? എന്താണ് തെറ്റിധാരണയ്ക്ക് കാരണം? മെക്കാനിക്കൽ എന്നു കേൾക്കുമ്പോൾ കരിയും ഗ്രീസും പുകയും അലറുന്ന യന്ത്രഭാഗങ്ങളും ആണെന്ന മുൻവിധി പലർക്കുമുണ്ട്. ശാരീരികാധ്വാനം കൂടുതലുള്ള, സുരക്ഷയില്ലാത്ത മേഖലയെന്ന തെറ്റിദ്ധാരണ. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ താല്പര്യമുള്ള പെൺകുട്ടികളെപ്പോലും ഭയപ്പെടുത്തി പിൻമാറ്റാൻ ചിലർ ശ്രമിക്കുന്നുണ്ട്. അത് അവരുടെ അറിവിന്റെ പരിമിതിയാണെന്ന് തിരിച്ചറിയുക. കാരണം മനുഷ്യന് ഏറ്റവും ആയാസകരമായും നിയന്ത്രണവിധേയമായതുമായ യന്ത്രങ്ങളുമാണ് ഇക്കാലത്ത് ആവശ്യം. ഭാരമുള്ള വലിയ യന്ത്രങ്ങളുടെ കാലം കഴിഞ്ഞു പോയിരിക്കുന്നു. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ   ആദ്യവർഷം വർക്‌ഷോപ്പുകളിൽ സ്മിത്തിങ്, ഫോർജിങ് തുടങ്ങിയവയ്ക്ക് അധ്വാനം വേണം. ഇതുപക്ഷേ, എല്ലാ ബ്രാഞ്ചിനും പൊതുവായുള്ളതാണ്. തുടർന്നുള്ള കോഴ്‌സിൽ ലെയ്ത്ത്, ഡ്രില്ലിങ്, വെൽഡിങ് തുടങ്ങിയവ പരിശീലിക്കാനും സാധാരണയിൽ കവിഞ്ഞ അധ്വാനം ആവശ്യമില്ല. എന്ത്  കഠിനാദ്ധ്വാനവും ചെയ്യാൻ തയാറായി മാതൃകയായ അനേകം സ്ത്രീകളുള്ള നാട്ടിലാണ് തെറ്റിധാരണയുടെ പുറത്ത് വലിയ തൊഴിൽ സാധ്യത വേണ്ടന്നുവയ്ക്കുന്നത്. വളയണിഞ്ഞ കൈകൾക്ക് അപ്രാപ്യമായി ഈ കാഘട്ടത്തിൽ ഒന്നുമില്ല എന്ന് തിരിച്ചറിയുക. കൂടുതൽ ചോയ്സ് എൻജിനീയറിങ്ങിൽ ഏറ്റവും പാരമ്പര്യമുള്ള ബ്രാഞ്ചാണ് മെക്കാനിക്കൽ. ഒട്ടേറെ മേഖലകൾ ഇടകല‍ർന്നു കിടക്കുന്നു. ഓട്ടമൊബീൽ, ഹൈഡ്രോളിക് മെഷീൻസ്, പ്രൊഡക്‌ഷൻ എൻജിനീയറിങ് തുടങ്ങി പരമ്പരാഗത മേഖലകൾ. റോബട്ടിക്സ്, നാനോടെക്നോളജി, മെറ്റീരിയൽ സയൻസ് തുടങ്ങി നവീന മേഖലകൾ. ഇൻഡസ്ട്രിയൽ എൻജിനീയറിങ് തുടങ്ങിയ അനുബന്ധ മേഖലകളും ഇവയിൽപ്പെടും. മെക്കാനിക്കൽ പഠിക്കുന്നവർക്കു വൈവിധ്യമാർന്ന മേഖലകൾ തിരഞ്ഞെടുക്കാമെന്നു സാരം.  എന്നിട്ടും ജോലി സംബന്ധിച്ച ആശങ്കകൾ പല പെൺകുട്ടികളെയും തടഞ്ഞുനിർത്തുന്നു. പെൺകുട്ടിയായതുകൊണ്ട് പ്ലേസ്മെന്റ് സെഷനുകളിൽ തഴയപ്പെട്ടവരെക്കുറിച്ചുള്ള കഥകൾ എമ്പാടുമുണ്ട്. എന്നാൽ കാറ്റ് മാറി വീശിത്തുടങ്ങിയിട്ടു കാലം കുറച്ചായി. ഈക്വൽ ഓപ്പർച്യൂണിറ്റി എംപ്ലോയർ എന്ന പേരുനിലനിർ‌ത്താനായി പല കമ്പനികളും സ്ത്രീകളെ കൂടുതലായി ജോലിക്കെടുക്കുന്നു. മെക്കാനിക്കൽ മേഖലയിൽ പെൺകുട്ടികൾ കുറവായതിനാൽ, ഉള്ളവർക്ക് അവസരങ്ങൾ ഏറെയാണ്. ഡെസ്ക് ജോലിയോട് ആഭിമുഖ്യമുള്ളവർക്കു ഡിസൈൻ തുടങ്ങിയ മേഖലകളുണ്ട്. ഗവേഷണം താൽപര്യമുള്ളവർക്കും തിരഞ്ഞെടുക്കാനേറെ. മെക്കാനിക്കലിനോട് പെൺകുട്ടികൾക്കുള്ള വിമുഖതയ്ക്കു കാരണമായി തോന്നിയിട്ടുള്ളത് രണ്ടു മുൻവിധികളാണ്. ഒന്ന് , പുരുഷൻമാർ കൂടുതലുള്ള മേഖലയിൽ, ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലെത്തിയാൽ അവരെ നിയന്ത്രിക്കാൻ സാധിക്കുമോ എന്ന സംശയം. രണ്ട്, ശാരീരികാധ്വാനം കൂടുതൽ വേണ്ടതിനാൽ പിന്തള്ളപ്പെടുമോ എന്ന പേടി. അതുകൊണ്ട്  കോഴ്സിനു ചേരുന്ന പല പെൺകുട്ടികളും ഡിസൈനിങ്, റിസർച്, അധ്യാപന മേഖലകളിലേക്കാണു പോകുന്നത്. ഈ രീതിക്കും മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  ഒരു കാലത്ത് ആണ്‍കുട്ടികളുടെ മാത്രം കുത്തകയായിരുന്ന മെക്കാനിക്കല്‍ എന്‍ജിനീയറിംഗിലേക്ക് പെണ്‍കുട്ടികളും ഇപ്പോള്‍ ധാരാളമായി കടന്നുവരുന്നുണ്ട്. യന്ത്രങ്ങളെക്കുറിച്ചും അവയുടെ നിര്‍മാണ രീതികളെ കുറിച്ചുമുള്ള പഠനമാണിത്. കൂറ്റന്‍ യന്ത്രസാമഗ്രികള്‍ എന്ന സങ്കല്‍പ്പം മാറി ഭാരമേറിയതും കഠിനമായതുമായ ജോലി ചെയ്യാന്‍ കൊച്ചുകൊച്ചു യന്ത്രങ്ങള്‍ ലഭ്യമായ കാലത്തിലാണ് നാം. എല്ലാം യന്ത്രവത്കരിക്കപ്പെടുന്ന ഇക്കാലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലുമുണ്ടായ വളര്‍ച്ച മെക്കാനിക്കല്‍ എഎഞ്ചിനീയറിംഗ് ജോലികള്‍ക്ക് കൂടുതല്‍ ആവശ്യം സൃഷ്ടിക്കുന്നുണ്ട്. ഇത് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനത്തിന്റെയും ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുന്നു.  കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്ന ജാഗ്രത എന്‍ജിനീയറിംഗ് കോളജ് സെലക്ഷനിലും കാണിക്കണം. എവിടെ പഠിച്ചു എന്നതിനും പ്രാധാന്യമേറുന്നത് ഗുണനിലവാരത്തകര്‍ച്ച ചര്‍ച്ച ചെയ്യുന്ന ഇക്കാലത്താണ്. സ്ഥാപനത്തിന്റെ കെട്ടുറപ്പ്, ഭൗതിക സൗഹചര്യങ്ങള്‍, അധ്യാപകരുടെ ലഭ്യതയും ഗുണമേന്മയും, പ്ലേസ്‌മെന്റ് സൗകര്യങ്ങള്‍, പ്രായോഗിക പരിശീലനത്തിലുള്ള ലാബുകളിലെ സൗകര്യങ്ങള്‍, വ്യവസായ സ്ഥാപനങ്ങളുമായി കോളജിനുള്ള ബന്ധം, ഗവേഷണത്തിലെ മുന്‍തൂക്കം, നൂതന സംവിധാനങ്ങളുടെ ലഭ്യത എന്നിവയെല്ലാം വിലയിരുത്തി വേണം എന്‍ജിനീയറിംഗ് കോളജിലേക്ക് കടന്നു ചെല്ലാൻ.   ടോംസ് എഞ്ചിനീയറിംഗ് കോളേജ് സുരക്ഷിതമായ ഭാവിക്കുള്ള മികച്ച ഇടമായി കാണുന്നു നിരവധി വിദ്യാർത്ഥികൾ.  കാരണം ഉയർന്ന വിജയശതമാനം തുടർച്ചയായി നേടുകയും ഓരോ പരീക്ഷയിലും നിരവധി വിദ്യാർത്ഥികൾക്ക് ഉയർന്ന CGPA സ്വന്തമാക്കാൻ സാധിക്കുകയും ചെയ്യുന്നു. വിജയ ശതമാനത്തിൽ കേരളത്തിൽ എട്ടാം സ്ഥാനത്തും പ്രൈവറ്റ് കോളേജുകളിൽ രണ്ടാമതുമുള്ള ടോംസ് എഞ്ചിനീയറിംഗ് കോളേജ് നിങ്ങളുടെ സുരക്ഷിതമായ പഠനം ഉറപ്പ് വരുത്തുന്നു. അതിനായി, ഏറ്റവും മികച്ച അധ്യാപകരെയും മികച്ച പഠന അന്തരീക്ഷവും ടോംസ് കോളേജ് ഒരുക്കിയിരിക്കുന്നു.  യൂണിവേഴ്സിറ്റി അംഗീകാരം, മികച്ച അധ്യാപകരുടെ ലഭ്യത, മികച്ച ലാബ് ലൈബ്രറി സൗകര്യം, ഉയർന്ന വിജയശതമാനം, റാങ്കുകൾ, മികച്ച സൗകര്യങ്ങളുള്ള ക്ലാസമുറികൾ, പ്ലൈസ്മെന്റ് അവസരങ്ങൾ മുതലായവ നിങ്ങൾ തെരഞ്ഞെടുക്കുന്ന എഞ്ചിനീയറിംഗ് സ്ഥാപനത്തിന് ആവശ്യമാണ്. ഇവയെല്ലാം ലഭിക്കുന്ന ഇടമാണ് എഞ്ചിനീയറിംഗ് സ്ഥാപനമായ ടോംസ് കോളേജ്.    APJAKTU ക്ക് കീഴിൽ AICTE അംഗീകൃത നാലു വർഷ എഞ്ചിനീയറിംഗ് ബിരുദ കോഴ്സുകളായ  

  • സിവിൽ എഞ്ചിനീയറിംഗ്  
  • മെക്കാനിക്കൽ എഞ്ചിനീയറിംഗ്
  • കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്
  • കെമിക്കൽ എഞ്ചിനീയറിംഗ്   എന്നിവയും DTE ക്ക് കീഴിലുള്ള AICTE അംഗീകാരമുള്ള എഞ്ചിനീയറിംഗ് ഡിപ്പോമ കോഴ്സുകളായ
  •  മെക്കാനിക്കൽ ഡിപ്ലോമ
  •  സിവിൽ ഡിപ്ലോമ 
  • കെമിക്കൽ ഡിപ്ലോമ
  • ഓട്ടോമൊബൈൽ ഡിപ്ലോമ
  • ഇലക്ട്രിക്കൽ & ഇലക്ട്രോണിക് ഡിപ്ലോമ  എന്നീ വിഷയങ്ങൾ നിങ്ങൾ ഇഷ്ടാനുസരണം തെരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ ആദ്യത്തെ ഓപ്ഷൻ തീർച്ചയായും ടോംസ് എഞ്ചിനീയറിംഗ് കോളേജ് തന്നെയാകട്ടെ..

© Copyright All Rights Reserved Toms College of Engineering