fbpx
9447125659
College Code : TCE
Contact Us

9400747400, 9447125659

Location

Mattakara.P.O, Kottayam

Know More About our Courses



മെക്കാനിക്കൽ എൻജിനീയറിങ് – സാലറി പാക്കേജ്, പ്ലേസ്മെന്റ് അവസരങ്ങൾ

വൈവിധ്യം നിറഞ്ഞതും തൊഴിൽ സാദ്ധ്യതകൾ ഏറിയതുമായ എൻജിനീയറിങ് ശാഖയാണ് മെക്കാനിക്കൽ എൻജിനീയറിങ്.സിസ്റ്റത്തിന്റെ ഡിസൈൻ,നിർമാണം,മെയിന്റനൻസ് തുടങ്ങിയവ ഫിസിക്സ്,മാത്‍സ് ,മെറ്റീരിയൽ സയൻസ് തുടങ്ങിയവയുടെ  തത്വങ്ങൾ ഉപയോഗിച്ച്‌  മെക്കാനിക്കൽ എൻജിനീയറിങ്ങിൽ പരിഹരിക്കുന്നു. അടിക്കടി വികസിച്ചു കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിന്റെ പ്രാധാന്യം വിലമതിക്കാനാവാത്തതാണ്.അത് കൊണ്ട് തന്നെ തൊഴിൽ സാധ്യതകളും മെക്കാനിക്കൽ എൻജിനീയർമാരുടെ ആവശ്യവും ഏറെയാണ്.  

  • മെക്കാനിക്കൽ എൻജിനീയർമാരുടെ ഉത്തരവാദിത്വങ്ങൾ 
വ്യവസായ മേഖലകളിലുണ്ടാകുന്ന യന്ത്രങ്ങൾ,ഡിവൈസ് തുടങ്ങിയവയുടെ ഡിസൈൻ,നിർമാണം, മെയിന്റനൻസ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് മെക്കാനിക്കൽ എൻജിനീയര്മാരാണ്.തയ്യൽ മെഷീൻ മുതൽ റോക്കറ്റ് വരെ ഉണ്ടാക്കണമെങ്കിൽ മെക്കാനിക്കൽ എൻജിനീയർമാർ ആവശ്യമാണ്.അത് കൊണ്ട് തന്നെ അന്താരാഷ്ട്ര കമ്പനികൾക്ക് പുറമെ ഗവണ്മെന്റ് മേഖലയിലും നിരവധി സാദ്ധ്യതകൾ കാത്തിരിക്കുന്നുണ്ട്.  
  • സാലറി പാക്കേജ് 
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഒരു തുടക്കക്കാരനെ സംബന്ധിച്ച് മാസം 15000 മുതൽ 25000 വരെ ശമ്പളമായി ലഭിക്കും.ക്യാമ്പസ് പ്ലേസ്‌മെന്റിലൂടെ ഇതിലും നല്ല പാക്കേജുകൾ ലഭിക്കാം.മെക്കാനിക്കൽ എൻജിനീയർമാരെ സംബന്ധിച്ച് വളരെയധികം പ്രധാനപ്പെട്ടതാണ് പ്രാക്ടിക്കൽ സ്‌കിൽസ്,പ്രോബ്ലം സോൾവിങ് സ്‌കിൽസ് തുടങ്ങിയവ.ബിരുദത്തോടൊപ്പം ഈ കഴിവുകളും ആര്ജിച്ചെടുത്തൽ മാത്രമേ നല്ല ഒരു കരിയർ പടുത്തുയർത്താൻ സാധിക്കൂ.മെക്കാനിക്കൽ എൻജിനീയറിങ് മേഖലയിൽ അനുഭവസ്ഥാനായ ഒരാൾക്ക് വാർഷിക വരുമാനം ഏകദേശം 40-45 ലക്ഷം വരെ ലഭിക്കാം.  
  • പ്ലേസ്മെന്റ് അവസരങ്ങൾ 
ഓട്ടോമൊബൈൽ,മാനുഫാക്ച്ചറിങ് പ്ലാന്റ്സ്,സ്പേസ് റിസർച്ച്‌ ,ഊർജം,ബയോ മെക്കാനിക്കൽ ഇൻഡസ്ടറി,ഓയിൽ ആൻഡ് ഗ്യാസ് ഇൻഡസ്ട്രീസ്,എയർ കണ്ടിഷനിംഗ്,റെഫ്രിജറേഷൻ ഇൻഡസ്ടറി,റിഫൈനിംഗ് ഇൻഡസ്ടറി,കാർഷിക മേഖല തുടങ്ങിയ മേഖലകളിലേക്കാണ് പ്രധാനമായും മെക്കാനിക്കൽ എൻജിനീയര്മാര്ക്ക് പ്ലേസ്മെന്റ് അവസരങ്ങൾ ഉണ്ടാകുന്നത്. കൃത്യമായ സ്കില്ലും മെക്കാനിക്കൽ എൻജിനീയറിങ് മേഖലയിലെ അറിവുമുണ്ടെങ്കിൽ എളുപ്പത്തിൽ തന്നെ പ്ലേസ്മെന്റ് അവസരങ്ങൾ സ്വന്തമാക്കാനാകും.ദിനം പ്രതി വികസിക്കുന്ന മേഖലയായത് കൊണ്ട് തന്നെ നാനോ ടെക്നോളജി,ബയോ മെഡിക്കൽ ആപ്ലിക്കേഷൻ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലയിലേക്കും മെക്കാനിക്കൽ എൻജിനീയറുടെ സാദ്ധ്യതകൾ വളർന്നിരിക്കുകയാണ്. അതിനാൽ തന്നെ ഭാവിയിലെ ഒരു സുരക്ഷിതമായ ഭാവിക്ക് മെക്കാനിക്കൽ എൻജിനീയറിങ് തികച്ചും ഉചിതമായ ചോയ്‌സാണ്.  
  • എന്ത് കൊണ്ട് ടോംസ് എൻജിനീയറിങ് കോളേജ്?
മെക്കാനിക്കൽ എൻജിനീയറിങ് തിരഞ്ഞെടുക്കുന്നത് പോലെ പ്രധാനമാണ് ഒരു മികച്ച കോളേജ് തിരഞ്ഞെടുക്കുന്നതും.കോട്ടയത്തെ AICTE അംഗീകാരമുള്ള ടോംസ് എൻജിനീയറിങ്  & പോളിടെക്നിക് കോളേജ് എന്ത് കൊണ്ടും നിങ്ങളുടെ കരിയറിനുള്ള മികച്ച ചോയ്‌സായിരിക്കും.അത്യാധുനിക സൗകര്യങ്ങളടങ്ങിയ ലാബുകൾ,വിദഗ്ധ  അധ്യാപകർ,മികച്ച ഇന്റേൺഷിപ് അവസരങ്ങൾ,പ്ലേസ്മെന്റ് അവസരങ്ങൾ തുടങ്ങിയവയെല്ലാം ടോംസ് കോളേജിനെ കേരളത്തിലെ തന്നെ ഏറ്റവും മികച്ച കോളേജാക്കി മാറ്റുന്നു.അതിനാൽ തന്നെ നിങ്ങളുടെ സുരക്ഷിതമായ ഭാവിക്ക് തിരഞ്ഞെടുക്കാം മെക്കാനിക്കൽ എൻജിനീയറിങ്,അതും ടോംസ് എൻജിനീയറിങ് കോളേജിൽ തന്നെ.

© Copyright All Rights Reserved Toms College of Engineering