fbpx
9447125659
College Code : TCE
Contact Us

9400747400, 9447125659

Location

Mattakara.P.O, Kottayam

Know More About our Courses



ലക്ഷങ്ങൾ ശമ്പളം, വലിയ തൊഴിൽ സാധ്യത രണ്ടുമുണ്ട് എഞ്ചിനീയറിംഗ് പഠിച്ചാൽ. ഏതൊരു രാജ്യത്തിന്റെയും അടിസ്ഥാന ആവശ്യമാണ് ആ രാജ്യത്തിന്റ വ്യത്യസ്ത തലങ്ങളിലുള്ള വികസനം. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് ആവശ്യമുള്ള സഹായങ്ങൾ ചെയ്യുന്നതിനൊപ്പം ജനങ്ങളുടെ സൗകര്യപ്രദമായ ജീവിതത്തിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകകൂടി ഭരണകൂടത്തിന് ലക്ഷ്യമാണ്.

ഏതൊരു രാജ്യത്തിന്റെയും അടിസ്ഥാന ആവശ്യമാണ് ആ രാജ്യത്തിന്റ വ്യത്യസ്ത തലങ്ങളിലുള്ള വികസനം.  രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് ആവശ്യമുള്ള സഹായങ്ങൾ ചെയ്യുന്നതിനൊപ്പം ജനങ്ങളുടെ സൗകര്യപ്രദമായ ജീവിതത്തിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകകൂടി ഭരണകൂടത്തിന് ലക്ഷ്യമാണ്.   വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ വലിയ മാറ്റത്തിന് നമ്മൾ സാക്ഷികളാകുന്നു. വിവര സാങ്കേതിക വിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങളോടൊപ്പം തൊഴിൽ രംഗവും അടിമുടി മാറ്റിയിട്ടുണ്ട് ആഗോളവത്കരണം.   വിദ്യാഭ്യാസം, തൊഴിൽ എന്നീ രണ്ട് ഘടകങ്ങൾ രാജ്യത്തിന്റെയും വ്യക്തിയുടെയും അതുപോലെതന്നെ സമൂഹത്തിന്റെയും വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും അത്യാവശ്യമാണ്.    പഠനശേഷം ഏറ്റവും ഉയർന്ന ശമ്പളത്തിൽ ജോലി സാധ്യത നൽകുന്ന കോഴ്സുകൾക്ക് ഇക്കാലത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.  അതായത് രാജ്യത്തിന് അകത്തും പുറത്തും ഒരുപോലെ ജോലി സാധ്യതയും ഉയർന്ന ശമ്പളവും ലഭ്യമാകുന്ന കോഴ്സുകൾ ജനപ്രിയമാകുന്നു എന്ന് തന്നെ. അത്തരത്തിൽ ഇന്ന് ലോകത്തിൽ ഏറ്റവും ഉയർന്ന ശമ്പളത്തിൽ ജോലിചെയ്യാൻ മികച്ച എൻജിനീയർമാർക്ക് സാധിക്കുകയും അവരുടെ ആവശ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.    യഥാർത്ഥത്തിൽ മികച്ച വേതന– സേവന വ്യവസ്ഥകളും മികച്ച നേതൃത്വവും ലഭിക്കുന്ന ജോലി ചെയ്യുവാൻ ആവശ്യമായ എൻജിനീയർമാരുടെ ആവശ്യം എല്ലാ രാജ്യങ്ങളിലും ഉണ്ട്.    ഇക്കാലത്ത് ഭൂരിഭാഗം വ്യവസായിക മേഖലയും ഓട്ടോമേഷൻ വഴി മികവാർന്ന പ്രവർത്തനം നടത്തിവരികയാണ്. അതുകൊണ്ട് മികച്ച സാങ്കേതിക പ്രവർത്തനം നടത്തുവാൻ മനസ്സും കഴിവും ഉള്ളവർക്ക് മാത്രമായിരിക്കും നല്ല എൻജിനീയറായി വളരുവാൻ സാധിക്കുന്നത്.    പ്രൊഫഷണൽ എഞ്ചിനീയർമാരിൽ 87 ശതമാനം പേരും തങ്ങളുടെ ജോലിയിൽ "വളരെ സംതൃപ്തരാണെന്ന്" റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ എഞ്ചിനീയറിംഗിൽ ഒരു തൊഴിൽ പാത തിരഞ്ഞെടുക്കാൻ ഇത് ഒരു കാരണം മാത്രമാണ്.  ഒരു ലക്ഷ്യം തിരഞ്ഞെടുക്കുമ്പോൾ നിരവധി വിഷയങ്ങൾ പരിഗണിക്കാറുണ്ട്.    അവയിൽ ഏറ്റവും പ്രധാനം ജോലി സാധ്യതയും ലഭിക്കുന്ന ശമ്പളവുമാണ് എന്നതിൽ തർക്കമില്ല. തീർച്ചയായും നിങ്ങളുടെ ഭാവി ആസൂത്രണം ചെയ്യുന്നതിനുള്ള ഒരു പ്രധാന ഘടകമാണിത്.  ശരാശരി ശമ്പളവും ഉയർന്ന ജോലി സാധ്യതയും കണക്കിലെടുക്കുമ്പോൾ, പരിഗണിക്കേണ്ട ഏറ്റവും ഉയർന്ന ശമ്പളമുള്ള 10 എഞ്ചിനീയറിംഗ് ജോലികൾ ഇവയാണ്.   
  1. ബിഗ് ഡാറ്റ എഞ്ചിനീയർ.
  സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ വിവിധങ്ങളായ മാധ്യമങ്ങൾ വഴി രൂപപ്പെടുന്ന അതിബൃഹത്തായ വിവര ശേഖരണത്തിൽ നിന്ന് അതതുമേഖലകൾക്ക് ആവശ്യമായ വിശകലന റിപ്പോർട്ടുകളും അനുമാനങ്ങളും സ്ഥിതിവിവരക്കണക്കുകളും സമയബന്ധിതമായി തയ്യാറാക്കുന്ന പ്രക്രിയയാണ് ബിഗ് ഡാറ്റ അനാലിസിസ്. ഇന്ന് ലോകത്ത് വാണിജ്യ വ്യവസായ വ്യാപാര രംഗങ്ങളിൽ ബിഗ് ഡാറ്റ അനലറ്റിക്സ് സാധ്യത വളരെ കൂടുതലാണ്.  എഞ്ചിനീയറിംഗ് ഐടി മേഖലയിൽ ഉന്നത വിദ്യാഭ്യാസമുള്ള ധാരാളം വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.      ഡാറ്റയുടെ ഉയർച്ച വലിയ ബിസിനസ്സ് അവസരങ്ങൾ നൽകിയിട്ടുണ്ട്, പക്ഷേ സങ്കീർണ്ണമായ ഡാറ്റാ സെറ്റുകൾ മനസ്സിലാക്കാവുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിട്ടില്ലെങ്കിൽ അവകൊണ്ട് പ്രയോജനമില്ല.  ഡാറ്റ വ്യാഖ്യാനിക്കാനും ഉപയോഗപ്പെടുത്താനും മറ്റുള്ളവരെ പ്രാപ്തരാക്കുന്ന ഹാർഡ്‌വെയറും സിസ്റ്റം ആർക്കിടെക്ചറും സൃഷ്ടിക്കുന്നതിനുള്ള ചുമതലയുള്ള വലിയ ഡാറ്റാ എഞ്ചിനീയർ ലഭ്യമാണ്. ശരാശരി വാർഷിക ശമ്പളം 155,500 ഡോളർ വരെയാണ് ലഭിക്കുന്നത്, വലിയ ഡാറ്റ എന്നാൽ എഞ്ചിനീയർമാർക്ക് വലിയ അവസരങ്ങൾ എന്നും അർത്ഥമാക്കാവുന്നതാണ്.   
  1. പെട്രോളിയം എഞ്ചിനീയർ 
  എൽ.പി.ജി. ഗ്യാസ് മുതൽ ഡീസൽ, മണ്ണെണ്ണ, പെട്രോകെമിക്കൽസ്, ലൂബ്രിക്കന്റ്സ്, പാരഫിൻ വാക്സ്, ലിക്വിഡ് ഫ്യുവൽസ് തുടങ്ങി ഒരു ഡസനിലധികം ഉത്പന്നങ്ങളാണ് സംസ്കരണത്തിലൂടെ പെട്രോളിയം ഉത്പന്നങ്ങളായി മാറ്റപ്പെടുന്നത്. ഇത്തരം ഉത്പന്നങ്ങൾ നിർമിക്കാൻ ആവശ്യമായ പെട്രോളിയം നിക്ഷേപം കണ്ടെത്തൽ, ഖനനം, സംസ്കരണം എന്നിവ ഉൾപ്പെടുന്നതാണ് പെട്രോളിയം എൻജിനീയറിങ്. പെട്രോളിയം അസംസ്കൃത വസ്തുക്കൾ ഖനികളിൽനിന്ന് പുറത്തെടുക്കുന്നതുമുതൽ അവസാന ഉത്പന്നങ്ങളാക്കി മാറ്റുന്നതുവരെയുള്ള വിവിധ പ്രോസസിങ് ഘട്ടങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് ഈ കോഴ്സിൽ ഉൾപ്പെടുന്നത്.    പെട്രോളിയം എഞ്ചിനീയർമാർ ഭൂമിയിൽ നിന്ന് പെട്രോളിയവും പ്രകൃതിവാതകവും വേർതിരിച്ചെടുക്കുന്നതിനുള്ള രീതികൾ കണ്ടെത്തുകയും നിർമ്മിക്കുകയും ചെയ്യുന്നു. 132,280 ഡോളറിന്റെ ശരാശരി ശമ്പളമുള്ള പെട്രോളിയം എഞ്ചിനീയർ 2021 ലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള എഞ്ചിനീയറിംഗ് ജോലികളിൽ ഒന്നാണ്. അടുത്ത അഞ്ച് മുതൽ 10 വർഷങ്ങളിൽ വളരെ വേഗത്തിൽ ഈ മേഖല വളരുമെന്ന് പ്രവചിക്കപ്പെടുന്നു.   
  1. കമ്പ്യൂട്ടർ എഞ്ചിനീയർ 
  കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും വികസിപ്പിക്കുന്നതിന് ആവശ്യമായ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക് എന്‍ജിനീയറിംഗ് മേഖലകളെ സമന്വയിപ്പിക്കുന്ന എന്‍ജിനീയറിംഗ് ശാഖയാണ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്. 115,120 ഡോളറിന്റെ ശരാശരി വാർഷിക വേതനമാണ് കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനീയർക്ക് നിലവിൽ ലഭ്യമാവുക. കമ്പ്യൂട്ടർ സിസ്റ്റങ്ങളും പ്രോസസ്സറുകൾ, സർക്യൂട്ട് ബോർഡുകൾ, മെമ്മറി ഉപകരണങ്ങൾ എന്നിവ പോലുള്ള ഘടകങ്ങളും രൂപകൽപ്പന ചെയ്യുന്നതും വികസിപ്പിക്കുന്നതും ഈ വലിയ സാങ്കേതിക മേഖലയിൽ ഉൾപ്പെടുന്നു. കൂടാതെ സോഫ്റ്റ്വെയർ സംബന്ധമായ വശങ്ങളും ഇതിന്റെ ഭാഗമാണ്.  രാജ്യത്തിന് അകത്തും പുറത്തും അനുദിനം ജോലി സാധ്യത നൽകുന്ന കോഴ്സാണ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്.   
  1. എയ്‌റോനോട്ടിക്കൽ എഞ്ചിനീയർ 
  എയർക്രാഫ്റ്റിനു പുറമേ സ്പേസ് ക്രാഫ്റ്റും കൈകാര്യം ചെയ്യുന്നു എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ്.  എയ്റോഡൈനമിക്സ് മുതൽ ഏവിയോണിക്സ് വരെ പല വിഷയങ്ങളും പഠിക്കുന്നു.    വിമാനനിർമാണശാല, സായുധസേന, സ്വകാര്യ വിമാനക്കമ്പനികൾ, പ്രതിരോധ ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിലും വലിയ തൊഴിൽ സാധ്യതയാണ് ഈ കോഴ്സ് നൽകുന്നത്. എയ്‌റോസ്‌പേസ് എഞ്ചിനീയർമാർ വിമാനം, ബഹിരാകാശ പേടകങ്ങൾ, മിസൈലുകൾ, ഉപഗ്രഹങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നു.  ഡിസൈൻ വൈദഗ്ദ്ധ്യം നിർബന്ധമാണ്. ശരാശരി വേതനം 113,030.7 ഡോളർ വരെയാണ്.   
  1. കെമിക്കൽ എഞ്ചിനീയർ 
  രാസ പ്രവർത്തനത്തിലൂടെ രാസ ഉൽപ്പാദനം, ഉൽപ്പന്നങ്ങളുടെ നിർമ്മാണം എന്നിവ കൈകാര്യം ചെയ്യുന്ന എൻജിനീയറിങ് ശാഖയാണ് കെമിക്കൽ എഞ്ചിനീയറിങ്. വലിയ തോതിൽ ഉള്ള ഉത്പന്നങ്ങളുടെ പിറകിൽ രസതന്ത്ര എഞ്ചിനീയർമാരുടെ പ്രവർത്തനമാണുള്ളത്.    എണ്ണയോ ഗ്യാസോ അല്ലെങ്കിൽ ഇലക്ട്രോണിക്സോ പ്ലാസ്റ്റിക്കോ ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ.. അതുകൊണ്ട് തന്നെ ഇന്ന് ലോകത്തെ മാറ്റി മറിക്കാൻ കഴിവുള്ളവരാണ് കെമിക്കൽ എൻജിനീയമാർ.    102,160 ഡോളർ ശരാശരി ശമ്പളത്തോടെ, കെമിക്കൽ എഞ്ചിനീയർമാർ ഇന്ധനം, ഭക്ഷണം, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെടുന്നു. കെമിക്കൽ എൻജിനീയറിംഗ് പഠിക്കുന്നവർക്ക്  പെട്രോളിയം എൻജിനീയറിങ്, എനർജി എൻജിനീയറിങ്, അധ്യാപനം, ന്യൂക്ലിയർ എൻജിനീയറിങ്, ബയോടെക്നോളജി എന്നീ മേഖലകളിൽ അവസരങ്ങൾ ലഭ്യമാണ്.  
  1. മെക്കാനിക്കൽ എഞ്ചിനീയറിംഗ് 
  സാമൂഹിക പുരോഗതിക്ക് ഉതകുന പുതിയ കണ്ടുപിടുത്തങ്ങളിലൂടെ വലിയ സംഭാവന നൽകുന്നവരാണ് മെക്കാനിക്കൽ എഞ്ചിനീയർമാൻ. അതിനാൽ തന്നെ ആഗോളതലത്തില്‍  ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള എഞ്ചിനീയർ വിഭാഗമാണ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്.    വര്‍ദ്ധിച്ചു വരുന്ന തൊഴില്‍ സാധ്യതകളും ഉയർന്ന ശമ്പളവും തന്നെയാണ് ഈ രംഗത്തേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതും.    വിവിധങ്ങളായ യന്ത്രസാമഗ്രികളുടെ രൂപകല്പനയും നിര്‍മാണവും, ഹീറ്റിങ്, കൂളിങ് സംവിധാനങ്ങള്‍, ഡിസൈന്‍, മൈനിങ്, ഷിപ്പിംഗ്, കണ്‍സ്ട്രക്ഷന്‍, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ്, വാഹനങ്ങള്‍ എന്നിവയെ കുറിച്ചു പഠിക്കുന്ന പഠനശാഖയാണ് ഇത്.    സൈക്കിള്‍ മുതല്‍ ഫൈറ്റര്‍ജെറ്റുകള്‍ വരെ നിര്‍മിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി സാധ്യതകളുണ്ട്. ജോലിയിൽ തുടക്കക്കാർക്ക് 5,86,000 രൂപവരെ വാർഷിക സാലറി ആയി ലഭ്യമാണ് ഇത് പിന്നീട് 9.0 lakhs വരെ ലഭിക്കുന്നു.   ഏറ്റവും വലിയ തൊഴിൽ സാധ്യത, ഉയർന്ന ശമ്പളം ഇവ രണ്ടും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുക്കാവുന്ന കോഴ്സാണ് എഞ്ചിനീയറിംഗ്.   എന്നാൽ പഠിച്ചിറങ്ങുന്നതോടൊപ്പം നിങ്ങൾക്ക് ആവശ്യമായ യോഗ്യത കൂടി നേടിയെടുക്കേണ്ടതുണ്ട്. അതിന് നിങ്ങൾ എഞ്ചിനീയറിംഗ് പഠിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥാപനത്തിന് വലിയ പങ്ക് വഹിക്കാനാവും.  യൂണിവേഴ്സിറ്റി അംഗീകാരം, മികച്ച അധ്യാപകരുടെ ലഭ്യത, മികച്ച ലാബ് ലൈബ്രറി സൗകര്യം, ഉയർന്ന വിജയശതമാനം, റാങ്കുകൾ, മികച്ച സൗകര്യങ്ങളുള്ള ക്ലാസമുറികൾ, പ്ലൈസ്മെന്റ് അവസരങ്ങൾ മുതലായവ നിങ്ങൾ തെരഞ്ഞെടുക്കുന്ന എഞ്ചിനീയറിംഗ് സ്ഥാപനത്തിന് ആവശ്യമാണ്.    ഭാവിയിൽ ജോലി സാധ്യതയും ശമ്പളവും കൂടിവരുന്ന എഞ്ചിനീയറിംഗ് പഠിക്കാൻ നിങ്ങൾ എടുക്കുന്ന തീരുമാനം തീർച്ചയായും മികച്ച കാൽവയ്പ്പാകും. എഞ്ചിനീയറിംഗ് സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് സ്ഥാപനം തന്നെ തെരഞ്ഞെടുക്കുക.    കോട്ടയത്തെ NO1 എൻജിനീയറിംഗ് സ്ഥാപനവും കേരളത്തിലെ പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജിൽ തുടർച്ചയായി പരീക്ഷകളിൽ രണ്ടാം സ്ഥാനവും നേടുന്ന ടോംസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്നതിലൂടെ ഇതിനോടകം ആയിരക്കണക്കിന് വിദ്യാർഥികൾ അവരുടെ ലക്ഷ്യം സാക്ഷാത്ക്കരിച്ചിരിക്കുന്നു.    AICTE അംഗീകൃത നാലു വർഷ എഞ്ചിനീയറിംഗ് ബിരുദ കോഴ്സുകളായ    * സിവിൽ എഞ്ചിനീയറിംഗ്  * മെക്കാനിക്കൽ എഞ്ചിനീയറിംഗ്  * കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്   * കെമിക്കൽ എഞ്ചിനീയറിംഗ്  * എയ്റോനോട്ടിക്കൽ എഞ്ചിനീയറിംഗ്*    എന്നീ വിഷയങ്ങൾ നിങ്ങൾക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുത്ത് പഠിക്കാം മികച്ച ഭാവിക്ക് വേണ്ടി.

© Copyright All Rights Reserved Toms College of Engineering