fbpx
9447125659
College Code : TCE
Contact Us

9400747400, 9447125659

Location

Mattakara.P.O, Kottayam

Know More About our Courses



വലിയ തൊഴിൽ സാധ്യത ഉറപ്പ് നൽകുന്നു കെമിക്കൽ എൻജിനീയറിംഗ്. എൻജിനീയറിങ്ങിലും നിരവധി പഠന ശാഖകളുണ്ടെങ്കിലും വളരെ ചുരുക്കം ചിലത് മാത്രമാണ് അതിൽ എവർഗ്രീൻ ആയിട്ടുള്ളത്. എവർഗ്രീൻ എന്നാൽ എക്കാലവും നല്ല ഡിമാൻഡും ഉയർന്ന ശമ്പളവുമുള്ള ജോലിയു എന്നർത്ഥം.

എൻജിനീയറിങ്ങിലും നിരവധി പഠന ശാഖകളുണ്ടെങ്കിലും  വളരെ ചുരുക്കം ചിലത് മാത്രമാണ് അതിൽ എവർഗ്രീൻ ആയിട്ടുള്ളത്. എവർഗ്രീൻ എന്നാൽ എക്കാലവും നല്ല ഡിമാൻഡും ഉയർന്ന ശമ്പളവുമുള്ള  ജോലിയു എന്നർത്ഥം. വൻകിട സ്വകാര്യ കമ്പനികൾക്കൊപ്പം പല രാജ്യങ്ങളും ഇത്തരം എവർഗ്രീൻ എൻജിനീയറിങ് പഠനം കഴിഞ്ഞിറങ്ങുന്നവരെ കാത്തിരിപ്പാണ്. പഠനശേഷം ഏറ്റവും വേഗത്തിൽ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ ഉയർന്ന ശമ്പളത്തിൽ ജോലി എന്ന ആഗ്രഹം മനസിലുള്ളവർക്ക് തിരഞ്ഞെടുക്കാൻ നിരവധി എൻജിനീയറിംഗ് കോഴ്സുകൾ ഇന്ന് നിലവിലുണ്ട്. സാങ്കേതികമായ വളർച്ച അനുദിനം നടന്നുകൊണ്ടേ ഇരിക്കുമ്പോൾ എൻജിനീയറിംഗിനെക്കാൾ മികച്ച ഓപ്ഷൻ വിദ്യാർത്ഥികൾക്ക് മറ്റൊന്ന് ഉണ്ടാകില്ല. ഇന്നത്തെ കാലഘട്ടം എൻജിനീയറിങ്  മേഖല അവിശ്വസിനീയമായ വിധം വൈവിധ്യങ്ങൾ നിറഞ്ഞതും വിശാലവുമാണ്.  യഥാർത്ഥത്തിൽ മികച്ച വേതന– സേവന വ്യവസ്ഥകളും മികച്ച നേതൃത്വവും ലഭിക്കുന്ന സങ്കേതിക പ്രവർത്തനങ്ങളിലേക്ക് ജോലി ചെയ്യുവാൻ വേണ്ട എൻജിനീയർമാരുടെ ആവശ്യം എല്ലാ രാജ്യങ്ങളിലും വളരെ അധികമായിട്ട് ഉണ്ട്. ഇക്കാലത്ത് ഒട്ടുമിക്കവാറും വ്യവസായിക മേഖലയും ഓട്ടോമേഷൻ വഴി മികവാർന്ന പ്രവർത്തനം നടത്തിവരികയാണ്.  സ്വയം തൊഴിൽ സംരംഭകർക്ക് ഏറ്റവും നല്ല അവസരങ്ങൾ ധാരാളം എൻജിനീയറിങ് കോഴ്സുകളിലൂടെ ഇന്ന് ലഭ്യമാണ്. മറ്റ് പഠന മേഖലകളിൽ നിന്നും വളരെ വ്യത്യസ്തമായി സ്വയം തൊഴിൽ സംരംഭങ്ങൾ വളർത്തുവാനും വിജയിക്കുവാനും നിരവധി അവസരങ്ങൾ എൻജിനീയറിംഗ് പഠിച്ചവർക്ക് ലഭിക്കുന്നു. നിരവധി വിദേശ കമ്പനികൾ ഇന്ത്യയിലെ വ്യവസായ സംരംഭങ്ങൾക്ക് വന്നുകൊണ്ടിരിക്കുന്നത് മൂലം എൻജിനീയറിങ് മേഖലയിൽ ധാരാളമായി ഇന്ന് അവസരങ്ങൾ വർദ്ധിച്ചിരിക്കുന്നു.  ഒട്ടേറെ തൊഴിൽസാധ്യതയുള്ള മേഖലയാണ് എൻജിനീയറിങ്.  ഗവേഷണം. അധ്യാപനം. ടെക്നിക്കൽ കൺസൾട്ടന്റ്. തുടങ്ങി സ്വയംതൊഴിലിനുവരെ അതിന് വ്യാപ്തിയുണ്ട്. തൊഴിൽ അധിഷ്ടിതമായ കോഴ്സുകൾ ഇന്ന് പഠിക്കാൻ തിരഞ്ഞെടുക്കുന്നില്ല എങ്കിൽ നിങ്ങളുടെ കൂടുതൽ വർഷങ്ങൾ നഷ്ടപ്പെടുവാനുള്ള സാധ്യത കൂടുതലാണ്. തൊഴിൽ അന്യോഷിച്ചുള്ള അലയൽ. പഠിച്ചതിന് യോഗ്യമായ തൊഴിൽ കിട്ടാത്ത അവസ്ഥ ഇവയ്ക്കുള്ള പരിഹാരമാണ് എൻജിനീയറിംഗ്. അത്തരത്തിൽ ഇന്ന് വലിയ തൊഴിൽ സാധ്യത ഒരുക്കിയിരിക്കുന്നതും ഭാവിയിൽ വലിയ അവസരങ്ങൾ കാത്തിരിക്കുന്നതുമായ ഒരു എൻജിനീയർ ശാഖയാണ് കെമിക്കൽ എൻജിനീയറിംഗ്. കെമിസ്ട്രിയും മെക്കാനിക്കൽ എൻജിനീയറിങ്ങും കൈകോർക്കുന്നതാണു കെമിക്കൽ എൻജിനീയറിങ് എന്നു ലളിതമായി പറയാറുണ്ട്. കെമിക്കൽ ലബോറട്ടറികളിൽ ഗവേഷണം വഴി കണ്ടെത്തുന്ന വസ്തുക്കൾ ഉപയോഗപ്രദമായ ഉൽപന്നങ്ങളായി പരിവർത്തനം ചെയ്ത്, ജനോപകാരപ്രദമാക്കി മാറ്റുന്നതു കെമിക്കൽ എൻജിനീയർമാരാണ്. കേവലശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടിയിണക്കുന്നു. പ്രയുക്ത രസതന്ത്രമെന്നും പറയാം. ഭൗതിക ശാസ്ത്രവും , രസതന്ത്രവും, ജീവ ശാസ്ത്രവും, ഗണിതവും, സാമ്പത്തിക ശാസ്ത്രവും എല്ലാം കൊണ്ടുള്ള ഒരു എഞ്ചിനിയറിങ്ങ് ശാഖയാണ് കെമിക്കൽ എഞ്ചിനിയറിങ്ങ്. രസതന്ത്രത്തിൽ കണ്ടെത്തുന്ന വസ്തുക്കളുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണമാണ് ഈ എഞ്ചിനിയറിങ്ങ് ശാഖ ലക്ഷ്യമിടുന്നത്. ഫ്ലൂയിഡ് മെക്കാനിക്സ് , ഹീറ്റ് ട്രാൻസ്ഫർ , മാസ് ട്രാൻസ്ഫർ , തെർമോ ഡിനാമിക്സ്, കെമിക്കൽ റിയാക്ഷൻ എഞ്ചിനിയറിങ്ങ് തുടങ്ങിയവയാണ് ഇതിന്റെ അടിസ്ഥാന തൂണുകൾ. വൈവിധ്യം, അവസരം  പെട്രോളിയം, രാസവളം, പെയിന്റ്, വാർണിഷ്, കൃത്രിമ നാര്/തുണിത്തരം, ആസിഡ്, സോപ്പ്, പ്ലാസ്റ്റിക്കുകൾ, കടലാസ്, കൃത്രിമ റബർ, പാകപ്പെടുത്തിയ ഭക്ഷ്യവസ്തുക്കൾ, ഔഷധങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട ശാഖ. ഇവയുടെയെല്ലാം ഉൽപാദനത്തിനാവശ്യമായ പ്ലാന്റ് ഡിസൈൻ/നിർമാണം/ഓപ്പറേഷൻ/യന്ത്രസാമഗ്രികൾ/പരിപാലനം മുതലായവ കൈകാര്യം ചെയ്യുന്നു. വൈവിധ്യമാർന്ന വിഷയങ്ങളിൽ പ്രാവീണ്യമാർജിക്കേണ്ട പഠനശാഖയാണിത്.  രാസവസ്തുക്കൾ, രാസവളം, പെട്രോളിയം റിഫൈനിങ്, ഫാർമസ്യൂട്ടിക്കൽസ്, ‍ഡെയറി, പേപ്പർ, ലോഹങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലും മലിനീകരണനിയന്ത്രണത്തിലും ബിടെക്കുകാർക്കു ജോലി ചെയ്യാം. തീരെക്കുറച്ചു സ്ഥാപനങ്ങളിലേ ഈ ശാഖയിലെ പഠനസൗകര്യമുള്ളൂ എന്നത് ഉദ്യോഗസമ്പാദനത്തിനു സഹായകരമാണ്. പൾപ്പ്- പേപ്പർ നിർമാണം, സോപ്പ് നിർമാണം, പ്ലാസ്റ്റിക്‌ വ്യവസായം, എണ്ണ-പ്രകൃതി വാതക ശുദ്ധീകരണം, വളങ്ങളുടെയും കീട നാശിനികളുടെയും നിർമാണം, ആസിഡ് , ആൽകലി എന്നിവയുടെ നിർമാണം എന്നിങ്ങനെ വിവിധങ്ങളായ വസ്തുക്കളുടെ നിർമാണം , ആ വ്യവസായ ശാലകളുടെ രൂപകല്പ്പന, അതിന്റെ കേടുപാടുകൾ പരിഹരിച്ച് അതിനെ നന്നാക്കി തീർക്കൽ, പ്രകൃതി മലിനീകരണം കഴിയുന്നത്ര കുറക്കൽ എന്നിവ കെമിക്കൽ എഞ്ചിനിയറിങ്ങിൻറെ ലക്ഷ്യങ്ങളാണ്. കെമിക്കൽ എൻജിനീയറിംഗിൽ ബി.ടെക്കിനു ശേഷം വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് കേരളത്തിലും ഇന്ത്യയിലും വിദേശത്തും അനവധി സാധ്യതകളാണ് നിലവിലുള്ളത്. കേരളത്തിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ എംടെക് (പോളിമർ ടെക്നോളജി/മറൈൻ ബയോടെക്നോളജി/ഇൻഡസ്ട്രിയൽ സേഫ്റ്റി) പഠിക്കുവാനും ഇന്ത്യയിൽ അഹമ്മദാബാദിൽ സ്ഥിതിചെയ്യുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ എം.ടെക് ഫാർമസ്യൂട്ടിക്കൽ ടെക്നോളജി പഠിക്കുവാനും അവസരമുണ്ട്. കൂടാതെ കെമിക്കൽ എൻജിനീയറിങ്ങ് മാസ്റ്റർ, അഥവാ അവ സ്പെഷലൈസേഷനായുള്ള കെമിക്കൽ എൻജിനീയറിങ്ങ് മാസ്റ്റർ പ്രോഗ്രാമുകൾ ഇന്ത്യയിലും വിദേശത്തും ലഭ്യമാണ്. അവയാണ് Petroleum Science and Technology/Process Design Engineering/Pipeline Engineering/Food Engineering and Technology/Polymer Engineering and Technology/Pharmaceutical Technology/Fibres and Textile Processing Technology/Oleochemicals and Surfactants Technology/Surface Coating Technology മുതലായുള്ള കോഴ്സുകൾ. അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം എന്നത് വളരെ പ്രധാനമാണ്. ഭാവിയിൽ വലിയ തൊഴിൽ സാധ്യതയുള്ള കെമിക്കൽ എൻജിനീയറിംഗ് പോലുള്ള കോഴ്സുകൾ മികച്ച എൻജിനീയറിംഗ് കോളജിൽ തന്നെ പഠിച്ചാൽ തീർച്ചയായും നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാം. മികച്ച കെമിക്കൽ എൻജിനീയറാവുക എന്ന നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഏറ്റവും മികച്ച എൻജിനീയറിംഗ് സ്ഥാപനമായ ടോംസ് എൻജിനീയറിംഗ് കോളജ് തന്നെ തെരഞ്ഞെടുക്കുക. ഏറ്റവും മികച്ചതും ഉയർന്നതുമായ റിസൾട്ട് തുടർച്ചയായി നേടുന്ന, മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ- ലാബ്, ലൈബ്രറി സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന Toms engineering college ആണ് കെമിക്കൽ എൻജിനീയറിംഗ് പഠിക്കാൻ ഏറ്റവും ബെസ്റ്റ്. പഠനശേഷം ഉടൻ തന്നെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പ്ലൈസ്മെന്റ് , ഉയർന്ന ശമ്പളം, മികച്ച ഉന്നതവിദ്യാഭ്യാസ സാധ്യതകൾ എന്നിവ ടോംസ് കോളേജ് നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു.

© Copyright All Rights Reserved Toms College of Engineering