വർദ്ധിച്ചു വരുന്ന അവസരങ്ങൾ Career growth ന് മികച്ചത് ഓട്ടോമൊബൈൽ എൻജിനീയറിങ്
മുൻപ് മെക്കാനിക്കൽ എൻജിനീയറിങ്ങിന്റെ ഭാഗമായിരുന്ന ഓട്ടോമൊബൈൽ ഇന്ന് ഒരു സ്വതന്ത്ര ശാഖയാണ്.വർധിച്ചു വരുന്ന തൊഴിൽ സാധ്യതകളും അവസരങ്ങളുമാണ് ഇത്തരത്തിൽ ഒരു രൂപീകരണത്തിന് വഴി തെളിച്ചത്.വാഹന നിർമാണം,അതിന്റെ ഡിസൈൻ,പ്രൊഡക്ഷൻ,മെയിന്റനെൻസ്,എൻജിൻ ഡിസൈൻ,ഫ്യുയൽ മനേജ്മെൻറ് മുതലായവ ഈ വിഭാഗത്തിൽ കൈകാര്യം ചെയ്യുന്നു.കാറുകളിലും മറ്റു വാഹനങ്ങളുടെ രൂപകല്പനയിലും താല്പര്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച കോഴ്സാണിത്.കൂടാതെ ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിലവസരങ്ങളാണ് ഓട്ടോമൊബൈൽ വിദ്യാർത്ഥികൾക്കായി കാത്തിരിക്കുന്നത്
പ്രവർത്തന മേഖലകൾ
ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ കഴിഞ്ഞവരുടെ പ്രവർത്തന മേഖലകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
- പുതിയ വാഹങ്ങളുടെ നിർമാണവും രൂപകൽപ്പനയും
- ബജറ്റ് എസ്റ്റിമേറ്റ് ആൻഡ് ഡിസൈനിങ്
- പരിസ്ഥിതി സുരക്ഷയുടെയും ഊർജ്ജത്തിന്റയും അടിസ്ഥാനത്തിലുള്ള വാഹന രൂപകൽപ്പന
- വാഹനങ്ങളുടെയും അവ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങളുടെയും പ്രവർത്തനം വീക്ഷിക്കാനുള്ള കമ്പ്യൂട്ടറൈസ്ഡ് മോഡലിന്റെ ഉപയോഗം
- വാഹനങ്ങളുടെ ടെസ്റ്റിംഗുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനം
- കമ്പനിയുടെ ലീഗൽ ടീം,മാർക്കറ്റിംഗ് ടീം എന്നിവരോടൊത്തുള്ള പ്രവർത്തനം
- മറ്റു എൻജിനീയറിങ് വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനം
ഓട്ടോമൊബൈൽ എൻജിനീയറിങ്ങിന്റെ പ്രാധാന്യം എന്ത്?
വാഹനങ്ങളുടെ നിർമാണവും ഉപേയോഗവും വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ഓട്ടോമൊബൈൽ ഡിപ്ലോമ കഴിഞ്ഞവരെ കാത്തിരിക്കുന്നത് നിരവധി അവസരങ്ങളാണ്.ചെറിയൊരു ദൂരമാണെങ്കിൽ പോലും ഇപ്പോൾ വാഹനങ്ങളില്ലാതെ സാധ്യമല്ല എന്ന രീതിയിലാണ് സമൂഹം.അതിനാൽ തന്നെ നിര്മാണത്തിലുണ്ടാകുന്ന വർദ്ധനവിനോടൊപ്പം അത് സുഗമമായി പ്രവർത്തിക്കാനുള്ള കാര്യങ്ങളും ഓട്ടോമൊബൈലിന്റെ കീഴിൽ വന്നിരിക്കുകയാണ്.
- വാഹനങ്ങൾക്ക് എപ്പോഴും ആവശ്യക്കാർ കൂടുതലാണ്.വാഹന നിർമാണം, മെയിന്റനെൻസ് തുടങ്ങിയവ കൈകാര്യം ചെയ്യുന്ന ഓട്ടോമൊബൈൽകാർക്കും ഇതോടെ ആവശ്യക്കാർ കൂടി.ഉയർന്ന ശമ്പളത്തോട് കൂടി തന്നെ ജോലി ലഭ്യമാക്കാൻ ഇത് വഴിയൊരുക്കുന്നു.
- വാഹന നിർമാണ രംഗത്ത് പ്രശസ്തമായ പല കമ്പനികളുടെയും ശാഖകൾ ഇന്ന് ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.അതിനാൽ തന്നെ നിരവധി ഒഴിവുകളും പ്ലേസ്‌മെന്റ് അവസരങ്ങളും ഇപ്പോൾ ലഭ്യമാണ്.
- മാർക്കറ്റിംഗ്,സെയിൽസ്,സംരംഭകത്വം തുടങ്ങിയ വിവിധ മേഖലകളിലും ഓട്ടോമൊബൈൽ എൻജിനീയർക്ക് സാധ്യതകളുണ്ട്.
പ്ലസ്ടു പഠന ശേഷം ബി.ടെക്കോ,,ഡിപ്ലോമയോ എടുത്ത് ഓട്ടോമൊബൈൽ മേഖലയിലെ സാധ്യതകളിലേക്ക് കടന്ന് ചെല്ലാം. AICTEഅംഗീകാരമുള്ള ടോംസ് എൻജിനീയറിങ് കോളേജിലെ 3 വർഷ ഡിപ്ലോമ കോഴ്സായ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിലൂടെ വിദഗ്ധ പരിശീലനം നേടി കരിയറിന്റെ സാദ്ധ്യതകൾ ഉറപ്പിക്കാവുന്നതാണ്. ടോംസിൽ ഒരുക്കിയിരിക്കുന്ന ഇന്റേൺഷിപ് അവസരങ്ങളും പ്ലേസ്മെന്റ് സാധ്യതകളും ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ മികച്ച അറിവ് നേടുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും സഹായിക്കുന്നു.