ഒരു വമ്പൻ എക്സ്പ്രസ് വേ ഇന്ത്യയിൽ റെക്കോർഡ് സമയത്തിൽ പൂർത്തിയായാലോ..? അതെ അത് സംഭവിക്കാൻ പോവുകയാണ്, സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ പ്രൊജക്റ്റ് ആയി വിശേഷിപ്പിക്കാവുന്ന ഡൽഹി മുംബൈ ഗ്രീൻഫീൽഡ് എക്സ്പ്രസ്സ് ഹൈവേയിലൂടെ....! ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അതിവേഗപാതയായ ഡൽഹി-മുംബൈ എക്സ്പ്രസ് വേ 2023 ഓടെ പൂർത്തിയാകാൻ പോകുന്നു. 1380 കിലോമീറ്ററാണ് പാതയുടെ നീളം. ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന എക്സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2023ൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 98,000 കോടി രൂപയാണ് പദ്ധതിക്കായി ചിലവാകുന്നത്. 2018 മാർച്ച് 9നാണ് തറക്കല്ലിട്ട് നിർമാണം തുടങ്ങിയ പദ്ധതിയുടെ 1380 കിലോമീറ്റർ നീളം വരുന്ന പാതയുടെ 1200ലധികം കിലോമീറ്റർ നിർമിക്കാനുള്ള കരാറുകൾ ഇതിനോടകം തന്നെ നൽകിക്കഴിഞ്ഞു. ഇതിന്റെ പണി പുരോഗമിക്കുകയാണ്. മൊത്തം 1350 കിലോമീറ്റർ ദൈർഘ്യമുള്ള ഈ എട്ട് വരി അതിവേഗപാത നഗരങ്ങൾ തമ്മിലുള്ള മൊത്തം ദൂരം കുറയ്ക്കുക മാത്രമല്ല, യാത്രാ സമയം പകുതിയോളം കുറയ്ക്കുകയും ചെയ്യും. നിലവിൽ ഏകദേശം 25 മണിക്കൂർ എടുക്കുന്ന ഡൽഹി-മുംബൈ റോഡ് യാത്ര, എക്സ്പ്രസ് വേയിലൂടെ വെറും 12 മണിക്കൂറായി ചുരുങ്ങും. ഇതിലൂടെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ ഓടിക്കാൻ അനുവദിക്കും. ഈ എക്സ്പ്രസ് വേ രണ്ട് മെട്രോ നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം കുറയ്ക്കുക മാത്രമല്ല, റൂട്ടിലെ മറ്റ് നഗരങ്ങളുമായി മികച്ച കണക്റ്റിവിറ്റി സൃഷ്ടിക്കുകയും ചെയ്യും. പുതിയ എക്സ്പ്രസ് വേ ഡൽഹി -മുംബൈ യാത്രാ സമയം 24 മണിക്കൂറിൽ നിന്ന് ഏകദേശം 12 മണിക്കൂറായി കുറയ്ക്കുകയും 130 കിലോമീറ്റർ ലാഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇത് പ്രതിവർഷം 320 ദശലക്ഷം ലിറ്ററിലധികം ഇന്ധനം ലാഭിക്കുകയും കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഏകദേശം 850 ദശലക്ഷം കിലോഗ്രാം കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു എൻജിനീയറിംഗ് വിസ്മയമായിരിക്കും ഡൽഹി-മുംബൈ എക്സ്പ്രസ് വേ എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. എക്സ്പ്രസ് വേയുടെ നിർമ്മാണത്തിൽ 12 ലക്ഷം ടണ്ണിലധികം സ്റ്റീൽ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് അതായത് ഏകദേശം 50 ഹൗറ പാലങ്ങൾ നിർമ്മിക്കുന്നതിന് തുല്യം. ഇന്ത്യയുടെ വാർഷിക സിമന്റ് ഉൽപാദന ശേഷിയുടെ ഏകദേശം 2 ശതമാനത്തോളമാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. 80 ലക്ഷം ടൺ സിമന്റ് പദ്ധതിക്കായി ഉപയോഗിക്കും. 50 കോടി ക്യുബിക് മീറ്റർ മണ്ണ് ഉപയോഗിച്ച് നിർമിക്കുന്ന ഈ ഹൈവേ 50 ലക്ഷം തൊഴിൽ ദിനങ്ങൾ പ്രതിവർഷം സൃഷ്ടിക്കും എന്ന് കരുതുന്നു. ആയിരത്തോളം സിവിൽ എഞ്ചിനീയർമാരും അൻപത് ലക്ഷത്തോളം തൊഴിലാളികളുമാണ് പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങളിൽ ഭാഗമാകുന്നത് ഈ റോഡ് നിർമാണത്തിന്റെ കോൺട്രാക്ടറിൽ ഒരാൾ ആയ പട്ടേൽ ഇൻഫ്രാസ്ട്രക്ച്ചർ, ഈ റോഡ് നിർമ്മാണത്തിന് ഇടയിൽ ഒരു ലോക റെക്കോർഡ് കൂടി സൃഷ്ട്ടിച്ചു. 24 മണിക്കൂർ കൊണ്ട് രണ്ടര(2.58) കിലോമീറ്റര് നാലുവരി കോൺക്രീറ്റ് റോഡ് നിർമിച്ചു കൊണ്ട്. രാജസ്ഥാനിലെ രൺതമ്പോർ വന്യജീവി ഇടനാഴിയിലൂടെയും മുകുന്ദ്ര വന്യജീവി സങ്കേതങ്ങളിലൂടെയും കടന്നുപോകുന്ന ഹൈവേയിൽ ഏകദേശം 3.7 കി.മീ നീളമുള്ള അഞ്ചോളം മൃഗങ്ങളുടെ മേൽപ്പാലങ്ങൾ ഉണ്ടാകും. കാൽനടയാത്രക്കാരെയും മൃഗങ്ങളെയും റോഡിലേക്ക് പ്രവേശിക്കാതിരിക്കാൻ എക്സ്പ്രസ് വേയ്ക്ക് ഇരുവശത്തും ആറടി ഉയരമുള്ള മതിലുകളുണ്ടാകും. ഇന്ത്യയിൽ ഇതാദ്യമായാണ് മൃഗങ്ങളുടെ മേൽപ്പാലങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് പ്രകൃതിക്കു അനുയോജ്യ രീതിയിൽ ഹൈവേ നിർമിക്കുന്നത്. പുതിയ എക്സ്പ്രസ് വേയിൽ റൂട്ടിൽ നിരവധി എക്സിറ്റുകൾ ഉണ്ടാകും, കൂടാതെ നിരവധി റെസ്റ്റോറന്റുകൾ, വിശ്രമമുറികൾ, പെട്രോൾ പമ്പുകൾ എന്നിവയും ഉണ്ടാകും. ലോജിസ്റ്റിക് പാർക്കുകളും സ്മാർട്ട് സിറ്റികളും ഈ റൂട്ടിൽ വികസിപ്പിക്കുന്നതിനാൽ ഈ ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങളുടെ വളർച്ചക്കു ഈ ഹൈവേ കാരണമായി മാറും. ഒരു എഞ്ചിനീയറിംഗ് വിസ്മയം എപ്രകാരമാണ് ഒരു രാജ്യത്തിൽ വലിയ മാറ്റങ്ങൾക്കും, പൊതുജനങ്ങൾക്ക് വലിയ നേട്ടങ്ങൾക്കും കാരണമാവുകയെന്ന് വ്യക്തമാക്കുന്ന നിർമ്മിതിയാണ് മുംബൈ- ഡല്‍ഹി എക്‌സ്പ്രസ് വേ. ഈ വലിയ പരിശ്രമത്തിൽ പങ്കാളികളാകുന്ന അനേകം എഞ്ചിനീയന്മാരും അവരുടെ കഴിവുകളും തീർച്ചയായും വിലമതിക്കാനാവാത്തതാണ്. നിങ്ങളെയും നിങ്ങളുടെ കഴിവുകളെയും തീർച്ചയായും രാഷ്ട്രത്തിന്റെ പുരോഗതിക്കായി ആവശ്യമുണ്ട്. തീർച്ചയായും ഇത് നിങ്ങളുടെ അവസരമാണ്. ഇന്നത്തെ ഉറച്ചതീരുമാനവും നല്ല തിരഞ്ഞെടുപ്പും മികച്ച എഞ്ചിനീയറിംഗ് വിദ്യാഭ്യാസവും തീർച്ചയായും ഭാവിയിൽ നിങ്ങളുടെ വിജയത്തിന് കാരണമാകും. ടോംസ് എഞ്ചിനീയറിംഗ് കോളേജ് സുരക്ഷിതമായ ഭാവിക്കുള്ള മികച്ച ഇടമായി കാണുന്നു നിരവധി വിദ്യാർത്ഥികൾ. കാരണം ഉയർന്ന വിജയശതമാനം തുടർച്ചയായി നേടുകയും ഓരോ പരീക്ഷയിലും നിരവധി വിദ്യാർത്ഥികൾക്ക് ഉയർന്ന CGPA സ്വന്തമാക്കാൻ സാധിക്കുകയും ചെയ്യുന്നു. വിജയ ശതമാനത്തിൽ കേരളത്തിൽ എട്ടാം സ്ഥാനത്തും പ്രൈവറ്റ് കോളേജുകളിൽ രണ്ടാമതുമുള്ള ടോംസ് എഞ്ചിനീയറിംഗ് കോളേജ് നിങ്ങളുടെ സുരക്ഷിതമായ പഠനം ഉറപ്പ് വരുത്തുന്നു. അതിനായി, ഏറ്റവും മികച്ച അധ്യാപകരെയും മികച്ച പഠന അന്തരീക്ഷവും ടോംസ് കോളേജ് ഒരുക്കിയിരിക്കുന്നു. യൂണിവേഴ്സിറ്റി അംഗീകാരം, മികച്ച അധ്യാപകരുടെ ലഭ്യത, മികച്ച ലാബ് ലൈബ്രറി സൗകര്യം, ഉയർന്ന വിജയശതമാനം, റാങ്കുകൾ, മികച്ച സൗകര്യങ്ങളുള്ള ക്ലാസമുറികൾ, പ്ലൈസ്മെന്റ് അവസരങ്ങൾ മുതലായവ നിങ്ങൾ തെരഞ്ഞെടുക്കുന്ന എഞ്ചിനീയറിംഗ് സ്ഥാപനത്തിന് ആവശ്യമാണ്. ഇവയെല്ലാം ലഭിക്കുന്ന ഇടമാണ് എഞ്ചിനീയറിംഗ് സ്ഥാപനമായ ടോംസ് കോളേജ്. APJAKTU ക്ക് കീഴിൽ AICTE അംഗീകൃത നാലു വർഷ എഞ്ചിനീയറിംഗ് ബിരുദ കോഴ്സുകളായ