+919447125659
College Code : TCE
Contact Us

+919400747400, +919447125659

Location

Mattakara.P.O, Kottayam

Know More About our Courses




    ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യം… വിജയമോ? പരാജയമോ?

    ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യം…

    വിജയമോ? പരാജയമോ?

     

    ഒരുപാട് പ്രതീക്ഷകളോട് കൂടിയായിരുന്നു  2023 ജൂലൈ 14 ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നും ചന്ദ്രയാൻ 3 വഹിച്ചു എൽ.വി.എം3.എം4 റോക്കറ്റ് യാത്ര തിരിച്ചത്.ആദ്യ രണ്ട് ചന്ദ്ര ദൗത്യങ്ങളും പൂർണമായും വിജയിക്കാതിരുന്നതിനാൽ  വളരെയധികം തയ്യാറെടുപ്പുകളോട് കൂടിയായിരുന്നു ചന്ദ്രയാൻ 3  വിക്ഷേപിച്ചത്.പ്രതീക്ഷിച്ചത് പോലെ തന്നെ വിക്ഷേപിച്ച് 22-ാം മിനിറ്റിൽ ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണ പഥത്തിലെത്തി ആദ്യഘട്ടം പൂർത്തിയാക്കി.ഓഗസ്റ്റ് 5 ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഇറക്കിക്കൊണ്ട് അവസാന ഘട്ടം ആരംഭിച്ചു. ഈ ദൗത്യം പൂർണമായും വിജയകരമാകാൻ ഇനി കുറഞ്ഞ ദിവസങ്ങൾ കൂടി മാത്രം…

    എന്താണ് ചന്ദ്രയാൻ 3?

    രാജ്യം ഏറെ ഉറ്റുനോക്കിയ ISRO യുടെ സ്വപ്ന ദൗത്യമായിരുന്നു ചന്ദ്രയാൻ 3.കൃത്യമായി പറഞ്ഞാൽ ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര പര്യവേഷണ ദൗത്യം.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തുള്ള ഉയർന്ന പ്രദേശങ്ങളിൽ ലാൻഡറും റോവറും സ്ഥാപിക്കുക എന്നതായിരുന്നു ഇതിന്റെ പ്രാഥമിക ലക്ഷ്യം.അന്തർഗ്രഹ ദൗത്യങ്ങൾക്ക് ആവശ്യമായ പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു തദ്ദേശീയ ലാൻഡർ മൊഡ്യൂൾ(LM) ഒരു പ്രൊപ്പൽഷൻ മൊഡ്യൂൾ(PM) ,ഒരു റോവർ എന്നിവ ഉൾപ്പെടുന്നതാണ് ചന്ദ്രയാൻ 3.ലാൻഡറിന് നിർദിഷ്ട ലൂണാർ സൈറ്റിൽ ലാൻഡിംഗ് നടത്താനും റോവറിനെ വിന്യസിക്കാനും ശേഷി ഉണ്ടായിരിക്കും.ഇത് അതിന്റെ ചലന സമയത് ചന്ദ്ര ഉപരിതലത്തിന്റെ ഇൻ-സിറ്റു രാസ വിശകലനം നടത്തും.2019 ൽ ചന്ദ്രയാൻ 2 ദൗത്യത്തിൽ ലാൻഡിങ്ങിലാണ് പ്രശ്നങ്ങൾ നേരിട്ടത്.സോഫ്റ്റ് ലാൻഡിങ്ങിൽ ഉണ്ടായ ഈ പ്രശ്നത്തിന് ശേഷം ISRO നടത്തുന്ന അടുത്ത ശ്രമമാണ് ചന്ദ്രയാൻ 3.ഈ ദൗത്യം വിജയകരമായാൽ ഇന്ത്യയുടെ സാങ്കേതിക വൈദഗ്ദ്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ ബഹീരാകാശ പേടകമായി ഇന്ത്യ മാറും.

     

     ചന്ദ്രയാൻ 3 യുടെ ലക്ഷ്യങ്ങൾ 

    • ചന്ദ്ര ഉപരിതലത്തിൽ സുരക്ഷിതവും മൃദുവുമായ ലാൻഡിംഗ് പ്രദർശിപ്പിക്കുന്നതിന് 
    • റോവർ ചന്ദ്രനിൽ കറങ്ങുന്നത് പ്രദർശിപ്പിക്കാൻ 
    • സ്ഥലത്തു ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താൻ 

     

    പത്ത് ഘട്ടമായിട്ടാണ് ചന്ദ്രയാൻ 3 ദൗത്യം നടക്കുന്നത്.ആദ്യ ഘട്ടത്തിൽ   പ്രീ ലോഞ്ച് ,വിക്ഷേപണം ,ഭൂമിയുമായി ബന്ധമുള്ള മാനുവർ ഘട്ടം എന്നിവ ഉൾപ്പെടുന്നു.രണ്ടാം ഘട്ടത്തിൽ  ലൂണാർ ട്രാൻസ്ഫർ ,ട്രാൻസ്ഫർ ട്രാജക്ടറി മുതലായവയാണ്‌.  മൂൺ സെൻട്രിക് ഘട്ടത്തിൽ ലൂണാർ ഓർബിറ്റ് ഇൻസെർഷൻ ,മൂൺ ബൗണ്ട് മനുവർ ,പിഎം ,ലൂണാർ മൊഡ്യൂൾ സെപ്പറേഷൻ ,ഡീ ബൂസ്റ്റ് ഘട്ടം,പ്രീ ലാൻഡിംഗ് ,ലാൻഡിംഗ് ,ലാൻഡറിനും റോവറിനുമുള്ള നോർമൽ ഫേസ്,മൂൺ സെൻട്രിക് ഓർബിറ്റ്  എന്നിവയാണ്.

    ചന്ദ്രയാൻ  3യുടെ പ്രവർത്തന സമയം 

    ചന്ദ്രയാൻ 3 ബഹീരാകാശ പേടകത്തിന് ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കെത്താൻ ഏകദേശം ഒരു മാസമെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇങ്ങനെയാണെങ്കിൽ പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നത് ഓഗസ്റ്റ് 23 നായിരിക്കും.ചന്ദ്രനിലെ ഒരു ദിവസം ഭൂമിയിലെ 14 ദിവസത്തിന് തുല്യമാണ് എന്നതിനാൽ 14 ദിവസമാണ് ചന്ദ്രയാൻ 3 യുടെ ചന്ദ്രോപരിതലത്തിലെ പ്രവർത്തനം നടക്കുക.

     

    ചന്ദ്രയാൻ 3 ന് പിന്നിൽ പ്രവർത്തിച്ചവർ 

    24 മണിക്കൂറും കർമനിരതരായിരിക്കുന്ന  നൂറുകണക്കിന് ശാസ്ത്രജ്ഞരുടെയും എൻജിനീയർമാരുടെയും പ്രവർത്തന ഫലമാണ് ചന്ദ്രയാൻ 3. ഇസ്രോ ചെയർമാൻ എസ് സോമനാഥ് ,പ്രോജക്ട് ഡയറക്ടർ പി വീരമുത്തുവേൽ ,മിഷൻ ഡയറക്ടർ മോഹനകുമാർ , വി.എസ്.എസ്.സി ഡയറക്ടർ എസ് ഉണ്ണികൃഷ്ണൻ , യു.ആർ.എസ്.സി ഡയറക്ടർ എം ശങ്കരൻ തുടങ്ങിയവരായിരുന്നു നേതൃത്വനിരയിൽ.അതോടൊപ്പം ഏകദേശം 54 വനിതാ എൻജിനീയർമാരും ഈ ദൗത്യത്തിൽ നേരിട്ട് പ്രവർത്തിച്ചിട്ടുണ്ട്.

    Conclusion 

    ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയ ചന്ദ്രയാൻ 3, ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് കൂടി പൂർത്തിയാക്കിയാൽ ഇന്ത്യക്ക് പൂർണമായും അഭിമാനിക്കാം...ഓഗസ്റ്റ് 23 നായിരിക്കും ഇത് ചന്ദ്രോപരിതലത്തിൽ ഇറങ്ങുക..ഈ ദൗത്യം പൂർണമായും  വിജയകരമായാൽ ചന്ദ്രനിൽ സുരക്ഷിതമായി പേടകം ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

     

    © Copyright All Rights Reserved Toms College of Engineering