fbpx
9447125659
College Code : TCE
Contact Us

9400747400, 9447125659

Location

Mattakara.P.O, Kottayam

Know More About our Courses



Data Science: ഭാവിയിലേക്കുള്ള ഏറ്റവും മികച്ച കരിയർ ഓപ്‌ഷൻ

എന്താണ് Data Science?

 

ഓരോ സ്ഥാപനത്തിന്റെയും അന്തിമ തീരുമാനങ്ങളെല്ലാം ആശ്രയിച്ചിരിക്കുന്നത് അവരുടെ ഡാറ്റ അനുസരിച്ചായിരിക്കും.ഇത്തരം ഡാറ്റ കണ്ടെത്തുകയും വേർതിരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നതാണ് ഒരു ഡാറ്റ സയന്റിസ്റ്റിന്റെ ജോലി. വലിയ കമ്പനികൾ തുടങ്ങി ഏതൊരു ബിസിനസിനും ഡാറ്റയില്ലാതെ പ്രവർത്തിക്കാൻ  ഒരിക്കലും കഴിയില്ല.ആവശ്യമായ ഡാറ്റ ലഭിച്ചാൽ മാത്രമേ ബിസിനസിനെ വളർച്ചയിലേക്ക് നയിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ എടുക്കാൻ സാധിക്കൂ..ഇത്തരത്തിൽ ട്രെൻഡുകളും പാറ്റേണുകളും മനസിലാക്കി കൃത്യമായ ബിസിനസ് തീരുമാനങ്ങൾ എടുക്കാൻ ഒരു   ഡാറ്റ സയന്റിസ്റ്റിന്റെ സഹായം അത്യാവശ്യമാണ്.

ഡാറ്റാ സയൻസിന്റെ ഭാവി

വർഷങ്ങൾക്ക് മുൻപ്,ഇന്റർനെറ്റ് അധികം പരിചയമായില്ലാത്ത സമയത്ത് പോലും വിപണനക്കാർ ഡാറ്റ സയൻസ് ഉപയോഗിച്ചിരുന്നു.ഏത് ഉത്പന്നമാണ് വിപണിയിൽ കൂടുതൽ വിൽക്കപ്പെടുന്നത് ,ഏതാണ് കുറച്ചു വിൽക്കപ്പെടുന്നത്,എന്ന് കണ്ടെത്തി അതിനനുസരിച്ചായിരിക്കും പിന്നീട് ഉത്പന്നങ്ങൾ നിർമിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും.ഇത് ഇന്റർനെറ്റ് തീരെ വ്യാപകമല്ലാത്ത സമയത്തെ കാര്യമാണ്.എന്നാലിപ്പോഴുള്ള ഇന്റർനെറ്റ് യുഗത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മെഷീൻ ലേർണിംഗിന്റെയും സഹായത്തോടെ സങ്കീർണമായ ഡാറ്റ വേർതിരിച്ചു വിശകലനം ചെയ്യാൻ സാധിക്കും. ഉപഭോക്താക്കളുടെ താല്പര്യങ്ങൾ പഠിക്കാനും അതിനനുസരിച്ചു ബിസിനസ്സ് തീരുമാനങ്ങളെടുക്കാനും കഴിയും.ഇതൊക്കെ ഡാറ്റയുണ്ടെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ..ഉദാഹരണത്തിന് 

  • വ്യക്തികളുടെ ആരോഗ്യവിവരങ്ങൾ കൃത്യമായി ശേഖരിച്ചു വെക്കുന്നതിലൂടെ ആരോഗ്യമേഖലയിൽ കൃത്യമായ പദ്ധതികളും തീരുമാനങ്ങളും നടപ്പിലാക്കാൻ ഗവൺമെൻ്റിന് കഴിയും 
  • കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ച് നേരത്തെ മനസിലാക്കാനും അതിനനുസരിച്ചു ജനങ്ങളുടെ സുരക്ഷ മുൻകൂട്ടി ഉറപ്പ് വരുത്താനും സാധിക്കും 
  • വ്യക്തിഗത ഇഷ്ടങ്ങൾക്കനുസരിച്ചുള്ള ഗെയിംസ് കണ്ടെത്താനും നിർമിക്കാനും സഹായിക്കുന്നു 
  • വഞ്ചനാപരമായ ഇടപാടുകളെ കണ്ടെത്താനും ചെറുക്കാനും സാധിക്കും 
  • ഗൂഗിൾ മാപ് പോലുള്ള നൂതന സംവിധാനങ്ങൾ കൃത്യമായ വഴികൾ കണ്ടെത്താനും,ട്രാഫിക് അവസ്ഥകളെക്കുറിച്ചുള്ള കൃത്യമായ വിവരം നൽകാനും സഹായിക്കുന്നു.ഇത് ഗതാഗത സുരക്ഷ ഉറപ്പ് വരുത്താനും റോഡപകടം പോലുള്ളവ കുറക്കാനും സഹായിക്കും 

 

  • Netflix ,Amazon Prime ,Disney തുടങ്ങിയ OTT പ്ലാറ്റുഫോമുകളിലെ ഡാറ്റയിലൂടെ  വിനോദ വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്താനും സാധിക്കും 

 

ഇത്തരത്തിൽ ഡാറ്റയില്ലാതെ ഇനി ലോകത്തിന് വളരാൻ സാധിക്കില്ല.അതിനാൽ തന്നെ ഡാറ്റ സയന്റിസ്റ്റിന്റെ പ്രാധാന്യവും ഏറുകയാണ്.

എങ്ങനെ പഠിക്കാം?

പ്ലസ്ടു അല്ലെങ്കിൽ ഡിപ്ലോമ കഴിഞ്ഞ ഏതൊരാൾക്കും ഡാറ്റ സയന്റിസ്റ് ആകാനാവും.കോഡിങ്,പ്രോഗ്രാമിങ് തുടങ്ങിയ സാങ്കേതിക വിഷയങ്ങളിൽ കുറച്ചു അറിവും ഡാറ്റ സയൻസിനോടുള്ള താല്പര്യവുമുണ്ടെങ്കിൽ നിങ്ങൾക്കും ഒരു ഡാറ്റ സയന്റിസ്റ്റാവാം .

2020 ലെ World Economic Forum ത്തിന്റെ കണക്കനുസരിച്ചു Data & Artificial Intelligence പ്രൊഫഷന് 41% വളർച്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

  • Artificial Intelligence Specialist
  • Data Scientist
  • Data Engineer
  • Big Data Developer

തുടങ്ങിയ വിവിധ വിഭാഗങ്ങളിലേക്ക് എം.എൻ.സികൾ ഇപ്പോൾ ആൾക്കാരെ ക്ഷണിക്കുന്നുണ്ട്.അതിനാൽ തന്നെ മികച്ച സാലറിയും എണ്ണാൻ പറ്റാത്തത്ര അവസരങ്ങളുമാണ് നിങ്ങൾക്കായി കാത്തിരിക്കുന്നത്.

Conclusion 

ഇന്ന് പ്രവർത്തിക്കുന്ന ഏതൊരു ബിസിനസിനും ഡാറ്റ ലഭ്യമാകാതെ വന്നാൽ അതവരുടെ വളർച്ചയെ തന്നെ  ബാധിക്കും. അവരുടെ ബിസിനസിൽ നഷ്ടങ്ങൾ വന്നേക്കാം.അവരുടെ ബിസിനസ്,ഉപഭോക്താക്കൾ,വിപണികൾ എന്നിവയെക്കുറിച്ചു മനസിലാക്കി തീരുമാനങ്ങൾ എടുക്കാൻ സഹായിക്കാൻ ഡാറ്റ സയന്റിസ്റ്റിന് മാത്രമേ സാധിക്കുകയുള്ളൂ.അതിനാൽ തന്നെ ഈ മേഖലയുടെ പ്രാധാന്യം കൂടുകയല്ലാതെ, കുറയുകയില്ല.

 

© Copyright All Rights Reserved Toms College of Engineering