ടോംസ് കോളേജ് പ്രൈവറ്റ് കോളജുകളിൽ വീണ്ടും രണ്ടാം സ്ഥാനത്ത്
മറ്റകര ടോംസ് കോളജിന് മികച്ച വിജയം. കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനത്ത് ആണ് ടോംസ് കോളേജ്.സാങ്കേതിക സർവ്വകലാശാല ഏപ്രിൽ ആദ്യയാഴ്ച പുറത്ത് വിട്ട S5 റിസൾട്ടിൽ കേരളത്തിലെ എല്ലാ എൻജിനീയറിങ് കോളജുകളിലും വച്ച് ടോംസിന് എട്ടാം സ്ഥാനവും, സ്വകാര്യ കോളജുകളിൽ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയിൽ ഒന്നാമതാണ് ടോംസ്.സർവ്വകലാശാലയുടെ ആദ്യ വർഷ പരീക്ഷയിൽ (2016 -17) – ൽ സ്വകാര്യ കോളേജുകളുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനം അലങ്കരിച്ച ടോംസ്, (2019-20) – ൽ നടന്ന S5 പരീക്ഷയിൽ വീണ്ടും ആ സ്ഥാനത്തേക്ക് തിരിച്ചെത്തുകയാണ്. കേരളത്തിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളുടെയും കൂട്ടത്തിൽ ആദ്യ പത്തു സ്ഥാനത്തിലാണ് കോളേജ് അന്നും, ഇന്നും. നൂറു കണക്കിന് അതി സമർഥരായ എഞ്ചിനീയർമാരെ ലോകത്തിനു സംഭാവനചെയ്ത, 1988 – ൽ സ്ഥാപിതമായ വിശ്വേശ്വരയ്യയുടെ, അടിത്തറയിൽ പണിതുയർത്തിയ ടോംസ്, തുടക്കത്തിൽ തന്നെ വിജയശതമാനത്തിൽ വൻ കുതിച്ചു ചാട്ടമാണ് നടത്തിയത്. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന കോളേജിലെ ചിട്ടയായ പരിശീലനവും, തികഞ്ഞ അച്ചടക്കവുമാണ് സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിലെന്ന് കോളേജ് പ്രിൻസിപ്പൽ Dr.A.J.പോൾ പറയുകയുണ്ടായി.TOMS College of Engineering,Mattakara is approved by AICTE and Affiliated to APJKTU & DTE,Govt of Kerala.
TOMS College of Engineering द्वारा इस दिन पोस्ट की गई बुधवार, 8 अप्रैल 2020