fbpx
9447125659
College Code : TCE
Contact Us

9400747400, 9447125659

Location

Mattakara.P.O, Kottayam

Know More About our Courses



ഒരു ബഹിരാകാശ സഞ്ചാരിയാകാൻ ഏത് കോഴ്സ് തിരഞ്ഞെടുക്കണം?

ആരാണ് ബഹിരാകാശ സഞ്ചാരി?

ഒരു ബഹിരാകാശ വാഹനത്തെ നയിക്കാനും നിയന്ത്രിക്കാനും പരിശീലനം നേടിയവരാണ് ബഹിരാകാശ സഞ്ചാരകൾ. ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്രജ്ഞരും എൻജിനീയർമാരുമായി ചേർന്ന് ബഹിരാകാശ പേടകങ്ങൾ നിർമിക്കുന്നതിലും ശാസ്ത്ര ഗവേഷണങ്ങൾ നടത്തുന്നതിലും ഇവർക്ക് പ്രധാന പങ്കുണ്ട്. കൂടാതെ മറ്റ് ഗ്രഹങ്ങളിലേക്ക് യാത്രകൾ നടത്തി അവയെക്കുറിച്ചു വ്യക്തമായി പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു.

 

ഒരു ബഹിരാകാശ സഞ്ചാരി ഓരോ മിഷന് വേണ്ടിയും  ചിലവഴിക്കുന്നത് വർഷങ്ങളാണ്. ഇവർക്ക് ബഹിരാകാശ നിലയത്തിലെ പരിശീലനത്തോടൊപ്പം മറ്റ് പല കഴിവുകളും ആർജിച്ചെടുക്കേണ്ടതായുണ്ട്. അതാത്  പഠനമേഖലയിൽ മികച്ചവരാകുകയും പ്രതിരോധ ശേഷി, ടീം മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ പ്രഗൽഭരായിരിക്കുകയും വേണം. വിമാനം പറത്തുന്നതിൽ പരിചയമുണ്ടാകുകയും ശാരീരിക പരിശോധനകളിൽ വിജയിക്കുകയും ചെയ്യണം. ഏകദേശം രണ്ട് വർഷത്തോളമെങ്കിലും പരിശീലനമുണ്ടായിരിക്കുന്നതാണ്.

 

എന്ത് പഠിക്കണം? 

  • ആസ്ട്രോഫിസിക്സ്, എയറനോട്ടിക്സ്, ബയോകെമിസ്ട്രി ,ജിയോളജി, ഇലക്ട്രിക്കൽ എൻജിനീയറിങ് തുടങ്ങിയ മേഖലകളിലുള്ള അറിവിനോടൊപ്പം നിങ്ങൾക്ക് ഈ  കരിയർ ആരംഭിക്കാം. 
  • ഇവയിലേതിലെങ്കിലും ഒന്നിൽ പി എച്ച് ഡി ഉള്ളത് നിങ്ങളെ കൂടുതൽ സഹായിക്കും. 
  • അതോടൊപ്പം സാങ്കേതികവും ശാരീരികവുമായിട്ടുള്ള കഴിവുകളും ആർജിച്ചിരിക്കണം. 

ഈ മനദണ്ഡങ്ങളൊക്കെ ഓരോ രാജ്യങ്ങൾക്കും വ്യത്യസ്തമായിരിക്കും. ഇന്ത്യയിൽ ഒരു ബഹിരാകാശ സഞ്ചാരിയായി പ്രവർത്തിക്കണമെങ്കിൽ ചുവടെ ചേർത്തിരിക്കുന്ന കാര്യങ്ങളിൽ യോഗ്യത തെളിയിച്ചവരായിരിക്കണം.

 

  • ഇന്ത്യൻ പൗരനായിരിക്കണം 
  • ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്,ഫിസിക്സ്, മാത്‍സ്,കെമിസ്ട്രി,ബയോളജി തുടങ്ങിയ ഏതെങ്കിലും വിഷയങ്ങളിൽ ബിരുദമുണ്ടായിരിക്കണം 
  • 65% മോ അതിന് മുകളിലോ മാർക്കുണ്ടായിരിക്കണം.
  • എയ്‌റോസ്പേസ് എൻജിനീയറിങ്, എയ്റനോട്ടിക്കൽ എൻജിനീയറിങ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളത് കൂടുതൽ സഹായമാകും 
  • തൃപ്തികരമായ  ആരോഗ്യ നില ,മികച്ച കാഴ്ച ശക്തി ,ഫിറ്റ്നസ് തുടങ്ങിയവയുണ്ടായിരിക്കണം 
  • ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല 
  • നല്ല വ്യക്തിത്വ സവിശേഷതകൾ ഉണ്ടായിരിക്കണം 
  • ഇംഗ്ലീഷ് ഭാഷയിലെ പ്രാവിണ്യം ,സാങ്കേതിക മേഖലയിലെ അറിവ് ,മൾട്ടി ടാസ്ക് ചെയ്യാനുള്ള കഴിവ് തുടങ്ങിയവയും അത്യാവശ്യമാണ് 

 

ഇതൊക്കെയുണ്ടെങ്കിൽ ഒരു ബഹിരാകാശ സഞ്ചാരിയാവുക മാത്രമല്ല , SpaceX, Defense Research and Development Organisation , Hindustan Aeronautics Limited, Aerospace Industry, National Aeronautical Laboratories 

തുടങ്ങിയ സ്ഥാപനങ്ങളിലും  ജോലി നേടാവുന്നതാണ്.

 

വിവിധ കരിയർ മേഖലകൾ 

സ്‌പേസിനെക്കുറിച്ചു ആലോചിക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിൽ വരുന്നത് ഒരു ബഹിരാകാശ സഞ്ചാരിയായിരിക്കും ..പക്ഷെ അവരെ കൂടാതെ മറ്റ് പല വിഭാഗങ്ങളും ഈ മേഖലയുമായി വളരെയധികം ബന്ധപ്പെട്ട കിടക്കുന്നുണ്ട് 

 

  • എയ്‌റോസ്‌പേസ് എഞ്ചിനീയർമാർ
  • ആസ്‌ട്രോണമർ
  • ഏവിയോണിക്‌സ് ടെക്‌നീഷ്യൻസ്
  • ഫോട്ടോഗ്രാഫർമാർ
  • ടെക്നിക്കൽ റൈറ്റേഴ്‌സ് 
  • മെക്കാനിക്കൽ എഞ്ചിനീയർമാർ 

Conclusion 

ഓരോ രാജ്യങ്ങൾക്കും അവരുടെ സ്വന്തമായ ബഹിരാകാശ നിലയങ്ങളും ദൗത്യങ്ങളും ഉണ്ട്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ഇസ്രോയാണ്. ഓഗസ്റ്റ് 23 ന് ചന്ദ്രയാൻ 3 ചന്ദ്രനിൽ ലാൻഡ് ചെയ്തതോടെ ചന്ദ്രനിൽ ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യവും, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യവുമായി ഇന്ത്യ മാറി.ഇനിയും നിരവധി മിഷൻ  ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. ഒരുപാട് ബുദ്ധിമുട്ടേറിയ മേഖലയാണെങ്കിലും അത്ര തന്നെ നേട്ടവും സ്‌പേസ് റിസേർച്ചിന്റെ ഭാഗമാകുന്നതിലൂടെ നേടാം.അതിന് കൃത്യമായ ലക്ഷ്യ ബോധവും നിശ്ചയ ദാർഢ്യവും ഉണ്ടായിരിക്കണം.അതിനുള്ള മികച്ച തുടക്കം ടോംസ് എൻജിനീയറിങ് കോളേജിലൂടെയാവട്ടെ…

© Copyright All Rights Reserved Toms College of Engineering