പുതിയതും, വ്യത്യസ്തത പുലർത്തുന്നതുമായ, സംവിധാനങ്ങളെക്കുറിച്ച് ഭാവനയിൽ കാണാൻ കഴിയണം. സൃഷ്ടിപരമായ മികവ് വേണം. ഒരു സംവിധാനത്തിന്റെ സൂഷ്മതലത്തിലേക്ക് രിക്കുന്ന പശ്ചാത്തലത്തിൽ, തുടർപഠനങ്ങളിലുള്ള താത്പര്യം നിർബന്ധമാണ്. യുക്തിപരമായ ചിന്താശീലവും ഗണിതശാസ്ത്രപരമായ താത്പര്യവും ഒഴിച്ചുകൂടാൻ കഴിയില്ല. മികച്ച ആശയവിനിമയശേഷി വേണം. എങ്കിൽ മാത്രമേ ഒരു കൂട്ടായ്മയിൽ, മറ്റുള്ളവരുമായി പൊരുത്തപ്പെട്ടുപ്രവർത്തിക്കുവാനുള്ള (ടീം പ്ലേയർ) മികവുണ്ടാവുകയുള്ളൂ. ചുരുക്കത്തിൽ ഈ മേഖലയിലേക്ക് കടക്കാനാഗ്രഹിക്കുന്നവർ ഇവയെപ്പറ്റി ഗൗരവമായി ചിന്തിക്കുന്നത് അഭികാമ്യമാണ്.



