fbpx
9447125659
College Code : TCE
Contact Us

9400747400, 9447125659

Location

Mattakara.P.O, Kottayam

Know More About our Courses



വിശാലമായ കരിയർ സാധ്യതകളുമായി സൈബർ ഫോറൻസിക്സ് !

സൈബർ അക്രമണങ്ങൾ വളരെയധികം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഹാക്കിങ് മുതൽ സൈബർ ഭീകരവാദം വരെ നമുക്കിപ്പോൾ കാണാൻ സാധിക്കും. ഇത്തരത്തിലുള്ള സംഭവങ്ങൾ തടയാനും സിസ്റ്റത്തിന്റെ ബലഹീനതകൾ പരിഹരിച്ച്, ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു പരിശോധിക്കുന്നതിനും, സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാനും ഈ കോഴ്സ് നിങ്ങളെ പ്രാപ്തരാക്കുന്നു.

ഓൺലൈനായി ബാങ്കുകളുമായി പണമിടപാട് നടത്തുമ്പോഴും മറ്റും നമ്മുടെ ഡാറ്റകൾ മോഷ്ടിക്കപ്പെടാനും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സൈബർ അന്വേഷണം നടത്തി അത് തെളിയിക്കാനും നമുക്ക് സുരക്ഷ ഉറപ്പുവരുത്താനും ഒരു സൈബർ വിദഗ്ധനെ കൊണ്ട് മാത്രമേ സാധിക്കൂ..അതിനാൽ തന്നെ ഈ കോഴ്‌സിന്റെ സാധ്യതകൾ ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്‌.

 

ഏതൊക്കെ വിഷയങ്ങൾ പഠിക്കണം?

  • Mathematics 
  •  Fundamentals of Computer Technology
  • Computer System Architect
  • Programming 
  • Fundamentals of C++
  • Database Management System
  •  Environmental Studies 
  •  Cyber Forensic and Cyber Laws
  •  Data Structure, Operating System 
  •  Research Methodology
  •  Web Application 
  •  Mobile Wireless Security
  •  Preserving and Recovering Digital Evidence
  •  Security Threats
  •  Ethical Hacking
  •  Computer Forensic and Digital Forensic തുടങ്ങിയ  വിഷയങ്ങളാണ് ഈ കോഴ്സിലൂടെ കൈകാര്യം ചെയ്യുന്നത്.

 

കരിയർ മേഖലകൾ 

ഗവൺമെൻറ് മേഖലയിലും പ്രൈവറ്റ് മേഖലയിലും നിരവധി തൊഴിൽ അവസരങ്ങളാണ് ഈ കോഴ്‌സിലൂടെ നിങ്ങളെ കാത്തിരിക്കുന്നത്. ഇത്തരത്തിലുള്ള ചില പ്രധാനപ്പെട്ട സാധ്യതകളാണ് ചുവടെ ചേർത്തിരിക്കുന്നത്.

 

  • Ethical Hacker
  • Network Security Specialist
  • IT Security Risk Analyst Consultant
  • Cyber Security Analyst
  • Cyber Forensic Investigator
  • System Engineer
  • Programmer
  • System Developer
  • Software Developer
  • Web Developer
  • Computer Programmar
  • Software Tester
  • Cyber Security Manager
  • Network Security Manager
  • Security Architect
  • Cyber Forensic Technician
  • Information Security Analyst
  • Forensic Computer Analyst

 

എങ്ങനെ പഠിക്കാം?

പ്ലസ് ടു കമ്പ്യൂട്ടർ സയൻസിന്  ശേഷം BCA അല്ലെങ്കിൽ BSC Computer Science, BSC Cyber Forensic Science തുടങ്ങിയവ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ടോംസ് എൻജിനീയറിങ് കോളേജിലൂടെ പത്താം ക്ലാസ് പാസായ ഏതൊരു വിദ്യാർത്ഥിക്കും Cyber Forensics and Information Security  എന്ന  രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്സ് ചെയ്യാം..

 

എന്ത് കൊണ്ട് ടോംസ് കോളേജ്?

കോട്ടയത്തെ  ഏറ്റവും മികച്ച എൻജിനീയറിങ് കോളേജും AICTE  അംഗീകാരം നേടിയ കോളേജുമാണ് ടോംസ്. വിദഗ്ധരായ അധ്യാപകർ, അതിനൂതനമായ ലാബ് വർക്ഷോപ് സൗകര്യങ്ങൾ, മികച്ച ഇന്റേൺഷിപ്പ്  അവസരങ്ങൾ തുടങ്ങിയവ ടോംസ് കോളേജിൻറെ പ്രധാന പ്രത്യേകതയാണ്.

അധികം പണച്ചിലവില്ലാതെ തന്നെ വെറും 2 വര്ഷം കൊണ്ട്  നിങ്ങൾക്കീ ഡിപ്ലോമ  കോഴ്സ് പൂർത്തിയാക്കാം. കൂടാതെ നിരവധി പ്ലേസ്മെന്റ് അവസരങ്ങളും ടോംസ് കോളേജ് വിദ്യാർത്ഥികൾക്കായി ഒരുക്കുന്നുണ്ട്.

 

© Copyright All Rights Reserved Toms College of Engineering