+919447125659
College Code : TCE
Contact Us

+919400747400, +919447125659

Location

Mattakara.P.O, Kottayam

Know More About our Courses




    Studying Engineering in Kerala April 17, 2020 ഉന്നതവിദ്യാഭ്യാസരംഗത്ത് ഇന്ത്യയിൽ ഏറെ മുന്നിലാണ് കേരളം. അതിന്റെ പ്രതിഫലനം എന്നപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ തസ്തികകളിൽ ജോലിചെയ്യുന്ന മലയാളികളുടെ എണ്ണം ഒട്ടനവധിയാണ്.

    ഉന്നതവിദ്യാഭ്യാസരംഗത്ത് ഇന്ത്യയിൽ ഏറെ മുന്നിലാണ് കേരളം. അതിന്റെ പ്രതിഫലനം എന്നപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ തസ്തികകളിൽ ജോലിചെയ്യുന്ന മലയാളികളുടെ എണ്ണം ഒട്ടനവധിയാണ്. വിദ്യാഭ്യാസത്തിന് കേരളം കൊടുത്തിരിക്കുന്ന അമിത പ്രാധാന്യമാണ് ഇതിനുള്ള ഏറ്റവും വലിയ തെളിവ്. വിദ്യാഭ്യാസത്തിന് പ്രധാനം കൊടുക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അവയുടെ സൗകര്യങ്ങളെയും ഒപ്പം ഏറ്റവും പ്രധാനമായി പഠിപ്പിക്കുന്ന അധ്യാപകരുടെയും നിലവാരം ഉറപ്പുവരുത്തുക എന്നത് വളരെ പ്രധാനപ്പെട്ടതാകുന്നു. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളും വഴിതുറക്കുന്നില്ല എന്നതാണ് വാസ്തവം.
    Studying_engineering_in_kerala_toms
    കേരളത്തിന് പുറത്ത് പോയി എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും ആദ്യമേ നഷ്ടമാകുന്നത് മുകളിൽ സൂചിപ്പിച്ച ഗുണങ്ങൾ തന്നെയാകും. വലിയ നഗരങ്ങളിൽ മാത്രമേ മികച്ച വിദ്യാഭ്യാസം ലഭിക്കൂ എന്ന ചിലരുടെ ചിന്തകൾ ഇക്കാലത്ത് വളരെയേറെ തെറ്റായ ധാരണ ആണ് എന്ന് മനസിലാക്കുക.

    കേരളത്തിലെ എല്ലാ ജില്ലകളിലും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. അവിടങ്ങളിൽ ഇന്ത്യയുടെ പലഭാഗത്തുനിന്നുമുള്ള വിദ്യാർത്ഥികൾ മികച്ച നിലവാരത്തിൽ പഠനം പൂർത്തിയാക്കി മടങ്ങുന്നുമുണ്ട്. നമ്മൾക്ക് ഏറ്റവും പരിചിതമായ സ്ഥലത്തുനിന്നും അന്യദേശങ്ങൾ പഠനത്തിനായി തിരഞ്ഞെടുക്കുമ്പോൾ നമ്മൾ കൂടുതൽ വെല്ലുവിളികളെ അതിജീവിക്കേണ്ടവരായി മാറുന്നു. അത് ഭാഷ, ഭക്ഷണം, സൗഹൃദം, താമസം, കാലാവസ്ഥ, യാത്ര, പണത്തിന്റെ വരവും ചിലവും തുടങ്ങി ഒട്ടനവധി പ്രതിസന്ധികൾ നമ്മുടെ മുന്നിൽ നിലനിൽക്കാൻ ഇടവരുത്തും.

    വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇരിക്കുന്ന സ്ഥലത്തിന്റെ വികസനമല്ല നിങ്ങൾ പഠിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിന് പിന്നിലെ മാനദണ്ഡം, മറിച്ച് വിദ്യാഭ്യാസ സ്ഥാപനന്റെ ഗുണനിലവാരമാണ് മാനദണ്ഡം. പഠനം പൂർത്തിയാക്കി ഇറങ്ങുമ്പോൾ നിലവാരമുള്ള ഒരഒരു സർട്ടിഫിക്കറ്റ് നിങ്ങളുടെ കൈകളിൽ കിട്ടണമെങ്കിൽ അതിന് എഞ്ചിനീയറിംഗ് പഠിക്കാൻ കേരളം വിട്ട് പുറത്ത് പോകേണ്ട ആവശ്യം ഇല്ല. സമാധാനത്തോടെ പഠിക്കാൻ നമ്മുടെ കേരളം തന്നെയാണ് ഏറ്റവും നല്ലത്.

    © Copyright All Rights Reserved Toms College of Engineering